ആവശ്യമില്ലാതെ കൊഞ്ചാനോ കുഴയാനോ എന്റെ അടുത്ത് വന്നാൽ വായിലുള്ള പച്ചത്തെറി കേൾക്കും; അക്കൗണ്ട് പൂട്ടിച്ച് പാർവതി
കൊച്ചി: ഫോട്ടോ ഷൂട്ട് വീഡിയോയിലെ ചില ഭാഗങ്ങൾ കട്ട് ചെയ്ത് മോശം രീതിയിൽ പ്രചരിപ്പിച്ചവർക്കെതിരെ രൂക്ഷപ്രതികരണവുമായി നടി പാർവതി ആർ കൃഷ്ണ. ഇത്തരത്തിൽ കട്ട് ചെയ്ത് എടുത്ത വീഡിയോ പങ്കുവെച്ച പേജുകൾക്കെതിരെ ശക്തനായ നിയമനടപടി സ്വീകരിക്കുമെന്നും പാർവതി പറഞ്ഞു. ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്ത അക്കൗണ്ട് താൻ പൂട്ടിച്ചുവെന്നും പാർവതി പറഞ്ഞു. വളരെ പ്രധാനപ്പെട്ടതും വിഷമിപ്പിച്ചതുമായ കാര്യം പറയാനുണ്ടെന്ന് പറഞ്ഞാണ് വിഷയത്തി പ്രതികരണവുമായി പാർവതി ഫേസ്ബുക്കിൽ വീഡിയോയുമായി എത്തിയത്
'' വളരെ ഗൗരവമുള്ളതും വിഷമമുണ്ടാക്കിയതുമായ ഒരു കാര്യം പറയാൻ വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത്. ഒരുപാട് ഫോട്ടോ ഷൂട്ട് ചെയ്യുന്ന ഒരാളാണ് ഞാൻ. കഴിഞ്ഞ ദിവസം ബീച്ചിന്റെ ഒരു ഫോട്ടോ ഷൂട്ട് ചെയ്ത സമയത്തും ക്ലീവേജോ നേവലോ വരാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. അത് ഞാൻ കംഫർട്ടബിൾ അല്ലാത്തത് കൊണ്ടാണ്.
എന്റെ ഫോട്ടോഗ്രാഫറായ രേഷ്മ ഈ ഫോട്ടോഷൂട്ടിന്റെ ബിഹൈൻഡ് ദ സീൻ യൂട്യൂബിൽ ഇട്ട സമയത്ത്, രോമാഞ്ചം എന്ന് പറയുന്ന മീഡിയ അതിലെ ഏതോ വൈഡ് ഷോട്ടിൽ എന്റെ നേവൽ കാണുന്നത് പോലെ ആകുന്നുണ്ടായിരുന്നു, ആ വൈഡ് ഷോട്ടിൽ നിന്നും കഷ്ടപ്പെട്ട് സൂം ചെയ്ത് അവൻമാരുടെ മീഡിയയിൽ ഇട്ടു. ഒരുപാട് പേജിസിലിട്ടു.

ഇന്ന് അവരുടെ അക്കൗണ്ട് പൂട്ടിക്കാവുന്ന കാര്യങ്ങളൊക്കെ ചെയ്ത് ആ ചാനൽ പൂട്ടിക്കെട്ടി പോയി. എന്റെ പേരിലുള്ള വീഡിയോസ് ആവശ്യമില്ലാത്ത മ്യൂസികും ചേർത്ത് പ്രചരിപ്പിക്കുന്നത് എനിക്കിഷ്ടമല്ല. ആ വീഡിയോ ആരുടെയൊക്കെ അക്കൗണ്ടിൽ വരുവോ ആ അക്കൗണ്ട് ഒക്കെ പോകാനുള്ള പരിപാടി ഞാൻ ചെയ്യും. ആവശ്യമില്ലാതെ കൊഞ്ചാനോ കുഴയാനോ എന്റെ അടുത്ത് വന്നാൽ വായിലുള്ള പച്ചത്തെറി കേൾക്കും.
ബാക്കിയുള്ളവർ ഇങ്ങനെയുള്ള വിഷയങ്ങളിൽ എന്തുകൊണ്ടാണ് പ്രതികരിക്കാതിരിക്കുന്നതെന്ന് എനിക്കറിയില്ല. എന്റെ വീഡിയോയോ ഫോട്ടോയോ ആവശ്യമില്ലാതെ എടുത്ത് അതിൽ പണിയാൻ നിന്നാൽ നല്ല പണി വാങ്ങിക്കും. ഇത് ഭീഷണിയൊന്നുമല്ല, എൻെറ വ്യക്തി സ്വാതന്ത്ര്യം വെച്ച് പറയുകയാണ്. ഞാൻ നിയമപരമായി തന്നെ മുന്നോട്ട് പോകും.
ഇത് ഞാൻ ചുമ്മാ പറയുന്നതല്ല. നിയമപരമായി മുന്നോട്ട് പോയത് കൊണ്ടാണ് ഇന്ന് അവന്റെ അക്കൗണ്ട്. പോയത്. ബാക്കിയുള്ളവരുടെ അക്കൗണ്ടുകൾ കളയാനുള്ള പരിപാടികളും ചെയ്തിരിക്കും. എന്ത് രോമാഞ്ചം ആണെങ്കിലും കുളിര് കോരിപ്പിക്കുന്ന സാധനങ്ങളാണെങ്കിലും ശരി ആവശ്യമില്ലാതെ എന്റെ സാധനം എടുത്തിട്ടാൽ പണി കിട്ടും, പാർവതി പറഞ്ഞു.












Click it and Unblock the Notifications