കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയ്ക്ക് അകത്തും പുറത്തും ലൈംഗികത അവകാശമായി കണ്ട് തന്നോട് ചോദിച്ചവര്‍..!! പാര്‍വ്വതി പറയുന്നു !!

  • By അനാമിക
Google Oneindia Malayalam News

കോഴിക്കോട്: സിനിമാനടിമാരുടെ അഭിമുഖങ്ങള്‍ ഏറെക്കുറേ സമാനസ്വഭാവം പുലര്‍ത്തുന്നയാണ്. സിനിമയെക്കുറിച്ചുള്ള പൊതുചോദ്യങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ പ്രണയം, സൗന്ദര്യം അത്തരത്തിലുള്ള ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമായിരിക്കും പ്രാധാന്യം.

Read Also: സരിത ഉമ്മന്‍ചാണ്ടിയോട് ചെയ്തത് ശശീന്ദ്രന്‍ പിണറായിയോട്..!! രണ്ടാം വിക്കറ്റും തെറിക്കുന്നു..!!

Read Also:മൂന്ന് പേരില്‍ ഒരാളുമായി സെക്‌സ് ചെയ്‌തേ പറ്റൂ..!! ഷൂട്ടിംഗിനിടെ നടിക്ക് സംഭവിച്ചത്..!! വീഡിയോ..!!

Read Also:ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിക്കസേരയിലേക്ക്.!! ഞായറാഴ്ച സ്ഥാനമേല്‍ക്കും..!!അപ്പോള്‍ പിണറായിയോ!!

യുവനടിമാരില്‍ ഏറ്റവും ശ്രദ്ധേയ എന്നു വിശേഷിപ്പിക്കാവുന്ന നടി പാര്‍വ്വതി പക്ഷേ സംസാരിക്കുന്നതിന് ഇത്തരം അതിര്‍വരമ്പുകളെയൊക്കെ ഭേദിച്ചാണ്. സ്വന്തം നിലപാടുകളിലെ സത്യസന്ധതയാണ് പാര്‍വ്വതിയെ വ്യത്യസ്തയാക്കുന്നതും. മനോരമ ന്യൂസ് ചാനലിലെ നേരെ ചൊവ്വേ എന്ന പരിപാടിയിലാണ് സിനിമയിലെയും സമൂഹത്തിലേയും തിരുത്തപ്പെടേണ്ട ചില പ്രവണതകളെക്കുറിച്ച് പാര്‍വ്വതി തുറന്നുപറയുന്നത്.

ഞരമ്പ് രോഗികൾ ന്യൂനപക്ഷമല്ല

സമൂഹത്തില്‍ സ്ത്രീകളെ ലൈംഗിക താല്‍പര്യത്തോടെ സമീപിക്കുന്നവര്‍ ഒരു ന്യൂനപക്ഷം ആണെന്ന് പറയാന്‍ സാധിക്കില്ലെന്ന് പാര്‍വ്വതി പറയുന്നു. തന്റെ അനുഭവങ്ങള്‍ അത്തരത്തിലുള്ളതാണ്. ഞരമ്പ് രോഗികള്‍ തന്റെ അനുഭവത്തില്‍ ഒരു ന്യൂനപക്ഷമേ അല്ല.

സെക്ഷ്വൽ ഫേവേഴ്സ് അവകാശമെന്ന പോൽ

ഓരോ പ്രായത്തിലും തനിക്ക് കുടുംബത്തിനകത്ത് നിന്നും പുറത്ത് നിന്നും ജോലി ചെയ്യുന്ന മേഖലയില്‍ നിന്നും സെക്ഷ്വല്‍ ഫേവേഴ്‌സ് അവകാശം പോലെ ചോദിക്കുന്നവരെ കാണേണ്ടി വന്നിട്ടുണ്ടെന്ന് പാര്‍വ്വതി വെളിപ്പെടുത്തുന്നു. യാതൊരു നാണവും ഇല്ലാതെ അവര്‍ അത്തരം കാര്യങ്ങള്‍ സ്വാഭാവികമായി ചോദിക്കുന്നുവെന്നും പാര്‍വ്വതി പറയുന്നു.

കുട്ടിക്കാലത്തെ അനുഭവം

തന്റെ കുട്ടിക്കാലത്ത് ഉണ്ടായ ഒരു അനുഭവവും പാര്‍വ്വതി പങ്കുവെയ്ക്കുന്നു. തിരുവനന്തപുരത്തെ രാമചന്ദ്ര ടെക്‌സ്റ്റൈല്‍സില്‍ അമ്മയോടൊപ്പം ഷോപ്പിംഗിന് പോയ നാലാം ക്ലാസ്സുകാരിയോയ പാര്‍വ്വതിയോട് അമ്മ പറഞ്ഞത്, കടകളിലെ കാഴ്ചകളേക്കാള്‍ ചുറ്റുപാടിനെക്കുറിച്ച് ശ്രദ്ധിക്കാനാണ്. ഏത് ഭാഗത്ത് നിന്ന്, ആരുടെ കൈകള്‍, ശരീരത്തിന്റെ ഏത് ഭാഗത്തേക്കാണ് വരികയെന്നറിയില്ല എന്നാണ്.

സ്ത്രീയാണെന്ന ഓർമ്മപ്പെടുത്തൽ

നീയൊരു സ്ത്രീയാണ് എന്നാണ് തന്റെ കുടുംബവും സമൂഹവും എപ്പോഴും തന്നെ ഓര്‍മ്മിപ്പിക്കുന്നത്. എല്ലാ സ്്ത്രീകളെ സംബന്ധിച്ചും അതങ്ങനെ ആണ്. ഏതൊരു പൊതുഇടത്തില്‍ നില്‍ക്കുമ്പോഴും തന്റെ നേരെയുള്ള ഒരു കടന്നാക്രമണത്തെക്കുറിച്ചുള്ള ഭയത്തോടെ മാത്രമേ ഇന്ന് ഒരു സ്ത്രീയ്ക്ക് നില്‍ക്കാന്‍ സാധിക്കുന്നുള്ളൂ.

ആണിനോട് ചോദിക്കാത്തത് പെണ്ണിനോടുമില്ല

മാധ്യമപ്രവര്‍ത്തനം പഠിച്ച വ്യക്തി എന്ന നിലയില്‍ ഒരു പുരുഷനോട് ഒരു അഭിമുഖത്തില്‍ ചോദിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ സ്ത്രീകളോടും താന്‍ ചോദിക്കില്ലെന്നും പാര്‍വ്വതി പറയുന്നു. മുന്‍പ് താന്‍ അത്തരം ചോദ്യങ്ങള്‍ തന്നോട് ചോദിക്കാന്‍ അനുവദിച്ചിരുന്നു. പക്ഷേ ഇപ്പോഴില്ല എന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ക്കുന്നു.

English summary
Actress Parvathy says that she has to face men who believes that sexual favour as a right
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X