കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത് ഭീകരത': ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടി പാര്‍വ്വതി

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
Parvathy Thiruvothu Supports Jamia Students | Oneindia Malayalam

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നടി പാര്‍വ്വതി തിരുവോത്ത്. അലിഗഡ് , ജാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു പാര്‍വ്വതിയുടെ ട്വീറ്റ്.

'ജാമിയ ആന്‍റ് അലിഗഡ്.. ഭീകരവാദം', എന്നായിരുന്നു പാര്‍വ്വതിയുടെ ട്വീറ്റ്. മാധ്യമപ്രവര്‍ത്തക റാണ അയൂബ് പങ്കുവെച്ച പ്രതിഷേധങ്ങളുടെ വീഡിയോ റീട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു താരം ഇങ്ങനെ കുറിച്ചത്. അലിഗഡ് മുസ്ലീം യൂനിവേഴ്സിറ്റി, സ്റ്റാന്‍റ് വിത്ത് ജാമിയ എന്നീ ഹാഷ് ടാഗുകളോടെയായിരുന്നു ട്വീറ്റ്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഗ്രേനേഡ് പ്രയോഗിക്കുന്ന പോലീസുകാരുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

 parvathynew

നേരത്തേ പൗരത്വ ഭേദഗതി ബില്ലിനെതിരേയും ശക്തമായ പ്രതിഷേധമായിരുന്നു പാര്‍വ്വതി ഉയര്‍ത്തിയത്. നട്ടെല്ലിലൂടെ ഭയം കയറുന്നു, ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നായിരുന്നു പാര്‍വ്വതി ട്വിറ്ററില്‍ കുറിച്ചത്.

Actress parvathy supports Jamia Students

അതിനിടെ ജാമിയയില്‍ തുടങ്ങിയ പ്രതിഷേധം രാജ്യത്തെ മറ്റ് സര്‍വ്വകലാശാലകളിലേക്കും വ്യാപിക്കുകയാണ്. ഇന്ന് ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ നദുവത്തുല്‍ ഉലമാ അറബിക് കോളേജിലും വിദ്യാര്‍ത്ഥികള്‍ കനത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഇന്നലേയും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. പോലീസ് സംഘം കോളേജിന് പുറത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ഹൈദരാബാദ് മൗലാന ആസാദ് നാഷ്ണല്‍ ഉറുദു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും പ്രതിഷേധം നടത്തുന്നുണ്ട്.

English summary
Actress parvathy supports Jamia Students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X