കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നത് അവരുടെ തെറ്റുകൊണ്ട്';സ്ത്രീവരുദ്ധത വിളമ്പിയ ആൾക്കെതിരെ പാർവ്വതി

  • By Desk
Google Oneindia Malayalam News

കൊച്ചി; സമൂഹമാധ്യമങ്ങളിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തുന്നയാൾക്കെതിരെ നടി പാർവ്വതി തിരുവോത്ത്. യോഗി ഓബ്സ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ള നിരവധി പരാമർശങ്ങൾ എഴുതിവിട്ടിരിക്കുന്നത്.

സ്ത്രീകൾ എങ്ങനെ പെരുമാറണമെന്ന് താൻ പഠിപ്പിക്കാമെന്നും പരാമ്പരാഗത പുരുഷത്വ ബോധത്തെ കുറിച്ച് താൻ ആണുങ്ങൾക്ക് കോച്ചിങ്ങ് നൽകാമെന്നും ഇയാൾ ട്വീറ്റിൽ പറയുന്നുണ്ട്. ഇയാളുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന് പാർവ്വതി ആവശ്യപ്പെടുന്നു

 സ്ത്രീകളുടെ പ്രവൃത്തി

സ്ത്രീകളുടെ പ്രവൃത്തി

സ്ത്രീകളുടെ പ്രവൃത്തികളാണ് പീഡനത്തിന് കാരണമാകുന്നതെന്നാണ് ഇയാൾ ഒരു ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്. 'ബാറിൽ പോകുന്നതിന് അവളാണ് ഉത്തരവാദി, മദ്യപിച്ച് ബോധം നഷ്ടമാകുന്നതിന്, അന്യപുരുഷനെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരുന്നതിന്, പരമ്പരാഗത മൂല്യങ്ങൾ പിന്തുടരുന്ന സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടില്ല' ട്വീറ്റിൽ പറയുന്നു.

 മൃതഗുല്യരായവർ

മൃതഗുല്യരായവർ

മൃഗതുല്യരായവർ മാത്രമേ ഫെമിനിസ്റ്റുകളെ ഡേറ്റ് ചെയ്യുകയുള്ളൂവെന്നും ഇയാളുടെ ട്വീറ്റിൽ പറയുന്നുണ്ട്. ഇത്തരത്തിലുള്ള ഇയാളുടെ നിരവധി പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച് കൊണ്ടായിരുന്നു പാർവ്വതി ഇയാൾക്കെതിരെ രംഗത്തെത്തിയത്.

 ബ്ലോക്ക് ചെയ്യാൻ

ബ്ലോക്ക് ചെയ്യാൻ

സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കാൻ ഇയാൾ സ്വയം മുന്നോട്ട് വന്നിരിക്കുകയാണ്. ഇയാൾ ബലാത്സംഗത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. നിർഭാഗ്യവശാൽ ഇയാളെ പിന്തുണയ്ക്കാൻ നിരവധി പേരുണ്ട്. അത് ശരിക്കും അപകടകരമാണ്. ഈ സ്ത്രീ വിദ്വേഷിയെ റിപ്പോർട്ട് ചെയ്യാനും ഇയാളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനും പാർവ്വതി ആവശ്യപ്പെടുന്നുണ്ട്.

വിദ്വേഷ പ്രചരണത്തിനെതിരെ

വിദ്വേഷ പ്രചരണത്തിനെതിരെ

കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയ്ക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിയ്ക്കെതിരെ പാർവ്വതി രംഗത്തെത്തിയിരുന്നു. സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിലായിരുന്നു മലപ്പുറത്തെ വിമർശിച്ച് രംഗത്തെത്തിയത്. മലപ്പുറം ഇത്തരം സംഭവങ്ങൾക്ക് കുപ്രസിദ്ധമാണെന്നും രാജ്യത്തെ ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന ജില്ലയാണെന്നും മനേക പറഞ്ഞിരുന്നു.

ലജ്ജാകരമാണെന്ന്

ലജ്ജാകരമാണെന്ന്

എന്നാൽ ഇത്തരം വിഷയത്തിൽ വിദ്വേഷ പ്രചരണം നടത്താൻ ഉപയോഗിക്കുന്നുവെന്നത് ലജ്ജാകരമാണെന്നായിരുന്നു പാർവ്വതിയുടെ പ്രതികരണം. ഈ പ്രശ്നം മുസ്ലിം സമുദായത്തെ ലക്ഷ്യമിടാനുള്ള അവസരമായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും യഥാർത്ഥ പ്രശ്നം ചർച്ച ചെയ്യൂവെന്നും പാർവ്വതി കുറിച്ചിരുന്നു.

ആന ചരിഞ്ഞ സംഭവത്തിന് പ്രതി അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധു; പ്രചരണം അഴിച്ച് വിട്ട് സോഷ്യല്‍മീഡിയആന ചരിഞ്ഞ സംഭവത്തിന് പ്രതി അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധു; പ്രചരണം അഴിച്ച് വിട്ട് സോഷ്യല്‍മീഡിയ

 ബാബരി മസ്ജിദ് തകര്‍ക്കല്‍; അദ്വാനി ഉള്‍പ്പടേയുള്ളവര്‍ ശിക്ഷിക്കപ്പെടുമോ? മൊഴി രേഖപ്പെടുത്തുന്നു ബാബരി മസ്ജിദ് തകര്‍ക്കല്‍; അദ്വാനി ഉള്‍പ്പടേയുള്ളവര്‍ ശിക്ഷിക്കപ്പെടുമോ? മൊഴി രേഖപ്പെടുത്തുന്നു

ജോര്‍ജ് ഫ്‌ളോയിഡ് വധം; 3 പോലീസുകാര്‍ കൂടി കുടുങ്ങും, കടുത്ത വകുപ്പുകള്‍, പ്രതിഷേധക്കാറ്റിനെ ഭയം!!ജോര്‍ജ് ഫ്‌ളോയിഡ് വധം; 3 പോലീസുകാര്‍ കൂടി കുടുങ്ങും, കടുത്ത വകുപ്പുകള്‍, പ്രതിഷേധക്കാറ്റിനെ ഭയം!!

English summary
actress parvathy Thiruvoth against a twitter user who spread hate messages againt women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X