മലപ്പുറത്ത് ആരാധനാലയങ്ങളിലെ നിയന്ത്രണം;തിരുമാനം തിരുത്തരുതെന്ന് നടി പാർവ്വതി
മലപ്പുറം; ജില്ലയിലെ ആരാധനാലയങ്ങളില്‍ പ്രവേശനം അഞ്ചുപേര്‍ക്ക് മാത്രമായി നിജപ്പെടുത്തിയ തിരുമാനം പുന:പരിശോധിക്കാനുള്ള തിരുമാനത്തിനെതിരെ നടി പാർവ്വതി തിരുവോത്ത്. മനുഷ്യനെന്ന നിലയിൽ ജീവൻ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒരു മതസമുദായത്തേയും ഒഴിവാക്കാനാവില്ലെന്ന് പാർവതി ഫേസ്ബുക്കിൽ കുറിച്ചു. കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് കൊണ്ടായിരുന്നു പാർവ്വതിയുടെ കുറിപ്പ്. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

മനുഷ്യരെന്ന നിലയിൽ ജീവൻ രക്ഷിക്കാനുള്ള അവരുടെ മര്യാദയിൽ നിന്നും കർത്തവ്യത്തിൽ നിന്നും ഒരു മതത്തേയും സമുദായത്തേയും ഒഴിവാക്കിയിട്ടില്ല. പകർച്ചവ്യാധിയുടെ ഭയപ്പെടുത്തുന്ന രണ്ടം തരംഗമാണ് നമ്മൾ ഇപ്പോൾ അഭിമുഖീകരിക്കുന്നത്. തിങ്കളാഴ്ചയിലെ യോഗത്തിന് ശേഷവും ആരാധനാലയങ്ങളിലും പ്രവേശിക്കാനുള്ള ആളുകളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള മുൻ തിരുമാനം മലപ്പുറം കളക്ടർ തിരുത്തരുതെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. ദയവ് ചെയ്ത് ശരിയായ നടപടി കൈക്കൊള്ളണം, പാർവ്വതി ട്വിറ്ററിൽ കുറിച്ചു.
ആരാധനാലയങ്ങളിൽ അഞ്ച് പേർക്ക് മാത്രമേ പ്രവേശനം ഉള്ളൂവെന്ന കളക്ടറുടെ തിരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയർന്നത്.തിരുമാനത്തിനെതിരെ മതനേതാക്കൾ രംഗത്തെത്തിയിരുന്നു. തുടർന്ന് ഉത്തരവ് പുനപരിശോധിക്കാൻ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം നടത്തുമെന്നാണ് ജില്ലാ കളക്ടർ അറിയിച്ചത്.
ഇത് സംബന്ധിച്ച് കളക്ടർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ-ജില്ലയിലെ ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ 5 ൽ കൂടുതൽ ആളുകൾ പങ്കെടുക്കരുത് എന്ന് 23.4.2021 ന് ഉത്തരവ് ഇറക്കിയിരുന്നു. മത നേതാക്കളുമായി മുൻപ് നടന്ന യോഗത്തിലും , പിന്നീട് ഫോണിലൂടെയും , ജനപ്രതിനിധികളുമായി ഓൺലൈൻ മീറ്റിംഗിലൂടെയും സംസാരിച്ചതിന് ശേഷം മലപ്പുറത്തെ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനമെടുത്ത് . അയത് പുന:പരിശോധിക്കണമെന്ന് വിവിധ മത നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന തലത്തിൽ തിങ്കളാഴ്ച നടക്കുന്ന സർവ്വകക്ഷി യോഗത്തിൽ തീരുമാനമെടുക്കുന്നതാണെന്ന് ബഹു: മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ആയതിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതാണെന്ന് ഇതിനാൽ അറിയിക്കുന്നു.












Click it and Unblock the Notifications