കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അല്‍പം മനുഷ്യത്വം കാണിക്കൂ', കൊവിഡ് കാലത്ത് തൃശൂർ പൂരം വേണ്ടെന്ന് പാർവ്വതി തിരുവോത്ത്

Google Oneindia Malayalam News

തൃശൂര്‍: കൊവിഡ് രണ്ടാം തരത്തില്‍ കേരളത്തില്‍ രോഗവ്യാപനം ശക്തമായിരിക്കുകയാണ്. ഈ ഘട്ടത്തില്‍ തൃശൂര്‍ പൂരം നടത്തരുതെന്ന അഭിപ്രായവുമായി നടി പാര്‍വ്വതി തിരുവോത്ത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് പാര്‍വ്വതി അഭിപ്രായം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. ''ഈ അവസരത്തില്‍ ഇക്കാര്യം പറയേണ്ട ഭാഷ ഉപയോഗിക്കാതിരിക്കാന്‍ താന്‍ പാടുപെടുകയാണ്. നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാകുമെന്ന് കരുതുന്നു. അല്‍പം മനുഷ്യത്വം കാണിക്കൂ'' എന്നാണ് പാര്‍വ്വതി കുറിച്ചിരിക്കുന്നത്. #NOTOTHRISSURPOORAM, #SECONDWAVECORONA എന്നീ ഹാഷ് ടാഗുകളും പാർവ്വതി പങ്കുവെച്ചിട്ടുണ്ട്.

ധവാനെ പിടിച്ചു കെട്ടാനായില്ല, ഡൽഹിയ്ക് മികച്ച വിജയം

മാധ്യമപ്രവര്‍ത്തകയായ ഷാഹിന നഫീസ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് പാര്‍വ്വതി തിരുവോത്തിന്റെ പ്രതികരണം. '' ആരുടെ ഉത്സവമാണ് പൂരം? ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കോവിഡ് വാഹകരായി വീട്ടിൽ വന്ന് കയറി സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധർക്കും രോഗമുണ്ടാക്കുകയാണ് ഈ ആണാഘോഷം കൊണ്ട് സംഭവിക്കാൻ പോകുന്നത്. Agressive manifestation of toxic masculinity'' എന്ന ഷാഹിന നഫീസയുടെ കുറിപ്പാണ് പാർവ്വതി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരിക്കുന്നത്.

POORAM

അടിപൊളി ലുക്കിൽ വന്ദന ബ്രുന്ദ; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Thrissur Pooram will be held with high restrictions | Oneindia Malayalam

English summary
Actress Parvathy Thiruvoth asks to show some humanity regarding Thrissur Pooram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X