കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷക സമരത്തിന് പൂർണ്ണ പിന്തുണ: പ്രതികരിക്കുന്ന ആളുകൾ കൂടുതലുള്ളത് കേരളത്തിൽ; പാർവതി തിരുവോത്ത്

Google Oneindia Malayalam News

കൊച്ചി: കർഷക സമരത്തിൽ നിലപാട് വെളിപ്പെടുത്തി നടി പാർവതി തിരുവോത്ത്. കാർഷിക നിയമങ്ങൾക്കെതിരെ ദില്ലിയിൽ സമരം ചെയ്യുന്ന കർഷകർക്ക് പൂർണ്ണ പിന്തുണ നൽകുന്നുവെന്നാണ് പാർവതിയുടെ പ്രതികരണം. കേന്ദ്രസർക്കാർ പാസാക്കിയിട്ടുള്ള ഇപ്പോഴത്തെ കാർഷിക നിയമം തെറ്റാണെന്ന നിലപാടാണ് തനിക്കുള്ളതെന്നും പാർവതി കൂട്ടിച്ചേർത്തു.

കര്‍ഷകര്‍ക്ക്‌ പിന്തുണ; അമേരിക്കന്‍ സൂപ്പര്‍ ബൗള്‍ മത്സരത്തിനിടെ കര്‍ഷക സമരത്തെ അനുകൂലിച്ച്‌ പരസ്യംകര്‍ഷകര്‍ക്ക്‌ പിന്തുണ; അമേരിക്കന്‍ സൂപ്പര്‍ ബൗള്‍ മത്സരത്തിനിടെ കര്‍ഷക സമരത്തെ അനുകൂലിച്ച്‌ പരസ്യം

സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

നിലപാട് വെളിപ്പെടുത്തി

നിലപാട് വെളിപ്പെടുത്തി

കർഷക സമരം പോലുള്ള വിഷയങ്ങളിൽ സെലിബ്രിറ്റികളും മാത്രമല്ല സംസാരിക്കേണ്ടതെന്ന് ചൂണ്ടിക്കാണിച്ച പാർവതി സംവിധായകരും എഴുത്തുകാരുമെല്ലാം പ്രതികരിക്കണമെന്നും കൂട്ടിച്ചേർത്തു. എല്ലാവരുടേയും ശബ്ദം പ്രധാനമാണെന്നും അവർ കൂട്ടിച്ചേർത്തു. മീഡിയാവണ്ണിന് അനുവദിച്ച അഭിമുഖത്തിലാണ് നടി നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.

 കേരളത്തിൽ മാത്രം?

കേരളത്തിൽ മാത്രം?

"എനിക്ക് തോന്നുന്നത് പ്രതികരിക്കുന്ന ആളുകള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കേരളത്തിലാണ് എന്നാണ്. നമ്മള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കേണ്ടത് കുറേക്കൂടി സ്വാധീനമുള്ള ഇന്‍ഡസ്ട്രീസിനെയാണ്. അവര്‍ ഒരു ഗുണവും നന്മയുമില്ലാത്ത കാര്യങ്ങളാണ് ചിലർ ട്വിറ്ററിൽ ചെയ്യുന്നതെന്നും പാർവതി ചൂണ്ടിക്കാണിച്ചു. ബോളിവുഡിലെ കങ്കണ ഉൾപ്പെടെയുള്ള നേതാക്കളെ വിമർശിച്ചുകൊണ്ടാണ് പാർവതിയുടെ പ്രതികരണം.

 വ്യക്തിപരമായ തീരുമാനം

വ്യക്തിപരമായ തീരുമാനം

ഇത് ഞാനൊരു തലപ്പത്ത് ഇരുന്ന് ബാക്കിയുള്ളവരെ ജഡ്ജ് ചെയ്യുന്നതല്ല. ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനമാണ് ആണ് എത്രത്തോളം അവര്‍ മിണ്ടാതിരിക്കണം എന്നുള്ളത്. ഒരു പുതിയ വഴി വെട്ടിത്തെളിച്ച് മുന്‍പോട്ട് പോകണം എന്നുള്ളത് ഒരു വ്യക്തിപരമായ തീരുമാനമാണ്. അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങളും ഏറ്റെടുക്കാന്‍ തയ്യാറുള്ള വ്യക്തി കൂടിയാണ് ഞാന്‍. അത് ചെയ്യണ്ട എന്നൊരാള്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ നമുക്ക് നിർബന്ധിച്ച് ചെയ്യിപ്പിക്കാന്‍ സാധിക്കില്ലെന്നും പാർവതി ചൂണ്ടിക്കാണിക്കുന്നു.

 വർത്തമാനം ഉടൻ

വർത്തമാനം ഉടൻ

അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന വര്‍ത്തമാനം എന്ന സിനിമയ്ക്ക് മുന്നോടിയായി മീഡിയവണ്ണിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു പാര്‍വതി ഇത്തരത്തിൽ പ്രതികരിച്ചത്. നടനും സംവിധായകനുമായ സിദ്ധാർത്ഥ് ശിവയാണ് ആര്യാടന്‍ ഷൗക്കത്ത് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. ജെഎന്‍യു സമരമാണ് സിനിമയുടെ പ്രമേയം. ചിത്രം റിലീസിനൊരുങ്ങുന്നതിനിടെ കേരള സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് അനുമതി ഏറെ നിഷേധിച്ചത് വിവാദമായിരുന്നു.

Recommended Video

cmsvideo
ഭയപ്പെടുത്തി വായടപിക്കാമെന്ന ഉദ്ദേശം നടക്കില്ല | Parvathy Thiruvothu Press Meet | Oneindia Malayalam
 സെൻസർ ബോർഡ് കത്തിവെച്ചു

സെൻസർ ബോർഡ് കത്തിവെച്ചു

സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്തിട്ടുള്ള വർത്തമാനം ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി സെൻസർ ബോർഡ് അനുമതി നിഷേധിക്കുകയായിരുന്നു. പാര്‍വതിക്ക് പുറമേ റോഷന്‍ മാത്യുവും സിദ്ദീഖുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ബിജിപാല്‍ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത് അളഗപ്പന്‍ നാരായണനാണ്. ആര്യാടന്‍ നാസറും ബെന്‍സി നാസറും ചേർന്നാണ് സിനിമ നിർമിക്കുന്നത്.
നിവിന്‍ പോളിയെ നായകനായി സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത 'സഖാവി'ന് ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.

English summary
Actress Parvathy Thiruvoth clears stand on Farmer's protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X