• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡില്‍ കുംഭ മേള നടത്തുന്നതില്‍ ആര്‍ക്കും പരാതിയില്ല; നിശബ്ദത മാത്രം; വിമര്‍ശനവുമായി പാര്‍വ്വതി

കൊച്ചി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂപപ്പെടുമ്പോള്‍ കുംഭ മേള സംഘടിപ്പിക്കുന്നതിനെ വിമര്‍ശിച്ച് നടി പാര്‍വ്വതി രംഗത്ത്. തബ്ലീഗ് ജമാഅത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് വരുന്നവര്‍ കൊവിഡ് രണ്ടാം തരംഗ സമയത്ത് കുംഭ മേള സംഘടിപ്പിക്കതുന്നതില്‍ പരാതിയില്ലെന്നും എങ്ങും നിശബ്ദതയാണെന്നും പാര്‍വ്വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

കുംഭമേളയെയും തബ്‌ലീഗ് ജമാഅത്തിനെ കുറിച്ചും പറയുന്ന കമന്ററി കാണുക. ഓഹ്, ആരും ഒന്നും പറയുന്നില്ല, എങ്ങും നിശ്ശബ്ദം'; എന്നാണ് കുംഭമേളയില്‍ പങ്കെടുത്ത നൂറിലേറെ പേര്‍ക്ക് കോവിഡ് ബാധിച്ചതായ 'വൈസ് ഇന്ത്യ' വാര്‍ത്ത പങ്കുവെച്ച് പാര്‍വതി പറഞ്ഞത്. കുംഭമേളയെ വിമര്‍ശിച്ച് മാധ്യമ പ്രവര്‍ത്തകന്‍ ആന്‍ഡ്ര ബോജസ് എഴുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റും താരം പങ്കുവെച്ചു.

കെഎം ഷാജിക്ക് ലീഗ് പിന്തുണ: ശ്രമം കണ്ണൂര്‍ കൊലപാതകത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനെന്ന് ശിഹാബ് തങ്ങൾ

കോവിഡ് രണ്ടാം തരംഗത്തില്‍ ആയിരക്കണക്കിന് ആളുകള്‍ മാസ്‌ക് പോലുമില്ലാതെ ഒരുമിച്ചു കൂടുന്ന കുംഭമേളയെ എന്തു കൊണ്ടാണ് ഒരു മുഖ്യധാരാ മാധ്യമങ്ങളും വിമര്‍ശിച്ചു രംഗത്തുവരാത്തത്. അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. അവിടെ ആവശ്യത്തിന് വാക്്‌സിനുകളും ബെഡും ലഭ്യമല്ല. എന്നിട്ടും എങ്ങനെ ഇത് അനുവദിക്കുന്നു? എന്നാണ് ആന്‍ഡ്ര ബോജസ് വിമര്‍ശിച്ചത്. കൂടാതെ കുംഭ മേളയുടെ ദൃശ്യങ്ങള്‍ക്കൊപ്പം അര്‍ണബ് ഗോസ്വാമി തബ്ലീഗി് ജമാഅത്തിനെതിരെ രോഷാകുലനാകുന്ന ശബ്ദം കൂട്ടിച്ചേര്‍ത്തുള്ള വീഡിയോയും പരിഹാസത്തോടെ പാര്‍വ്വതി പങ്കുവച്ചു.

എന്നെക്കുറിച്ച് ഇദ്ദേഹം പറയുന്ന വാക്കുകളെ ആളുകള്‍ ഏത് രീതിയിൽ ചിന്തിക്കും; ആഞ്ഞടിച്ച് സൂര്യ

അതേസമയം, കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന കുംഭമേളയ്ക്കെതിരെ പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്ന സാഹചര്യത്തില്‍ മേള നേരത്തെ അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി സൂചന. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മത നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് മേള അവസാനിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരിദ്വാറിലെ ഗംഗാ തീരത്ത് ലക്ഷക്കണക്കിന് ആളുകളാണ് കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്. ഇനിയും രണ്ടാഴ്ച കൂടി മേള തുടരേണ്ടതായിരുന്നു.

'അക്കൗണ്ടിൽ ബാക്കി ഉളളത് രണ്ട് ലക്ഷം, മുഖ്യമന്ത്രിയോട് തീരാത്ത കടപ്പാട്', കെടി ജലീലിന്റെ കുറിപ്പ്

cmsvideo
  പുഴു'വില്‍ എല്ലാം മറന്ന് ഒന്നിച്ച് മമ്മൂക്കയും പാര്‍വതിയും | Oneindia Malayalam
  ഫത്തെപര ദേവാജിഭായ് ഗോവിന്ദ്ഭായ്
  Know all about
  ഫത്തെപര ദേവാജിഭായ് ഗോവിന്ദ്ഭായ്

  കൊവിഡ് വ്യാപനം; രാജ്യത്ത് വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമോ, നിര്‍മ്മല സീതാരാമന്‍ പറയുന്നത് ഇങ്ങനെ

  English summary
  Actress Parvathy Thiruvoth criticizes Conduct Kumbha Mela during Covid 19 Second wave
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X