'ഇതാദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്, അവസാനത്തേതുമല്ല'; പ്രതികരിച്ച് പാര്‍വ്വതി തിരുവോത്ത്
കൊച്ചി: തനിക്ക് നേരെയുളള സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് പാര്‍വ്വതി തിരുവോത്ത്. മലയാളി റാപ്പര്‍ ആയ വേടന് തനിക്കെതിരെ എതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റിന് പാര്‍വ്വതി ലൈക്ക് അടിച്ചത് വിവാദമായിരുന്നു. രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഇതോടെ പാര്‍വ്വതിക്ക് നേരെ നടന്നത്. തുടര്‍ന്ന് പാര്‍വ്വതി ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു.
എന്നാല്‍ സൈബര്‍ ആക്രമണം പിന്നെയും തുടരുന്ന പശ്ചാത്തലത്തിലാണ് താരം പ്രതികരിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് പാര്‍വ്വതിയുടെ പ്രതികരണം. പാര്‍വ്വതിയുടെ വാക്കുകള്‍ ഇങ്ങനെ: 'ഇതാദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്. അവസാനത്തേതുമല്ല. നിങ്ങളുടെ കടുത്ത വെറുപ്പും പൊതു ഇടത്തില്‍ തന്നെ വലിച്ച് കീറി എന്നുളള ഭയങ്കരമായ സന്തോഷവും കാണിക്കുന്നത് താന്‍ എന്താണ് എന്നതല്ല, മറിച്ച് നിങ്ങളുടെ പ്രശ്നങ്ങളാണ്.

നമ്മള് തമ്മില്‍ ഒരു കാര്യത്തിലും യോജിപ്പ് ഉണ്ടാകണം എന്നില്ല. എന്നാല്‍ ഒരു സംവാദത്തിലോ സംഭാഷണത്തിലോ ബഹുമാനം സൂക്ഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, വളര്‍ച്ചയെ അംഗീകരിക്കാനാകുന്നില്ലെങ്കില് നിങ്ങള്‍ നില്‍ക്കുന്നത് ഭ്രഷ്ട് കല്‍പ്പിക്കുന്ന രീതിക്കൊപ്പമാണ്. താന്‍ അതിനുളള ആളല്ല. താന്‍ തനിക്ക് വേണ്ടിയും മറ്റുളളവര്‍ക്ക് വേണ്ടി കൂടിയും നിലകൊള്ളുന്നയാളാണ്. ഇപ്പോഴുള്ളതിനേക്കാളും ഒരു മികച്ച വ്യക്തിയായി മാറുന്നതിന് വേണ്ടിയുളള പ്രയത്നത്തില്‍ നിന്നും താനൊരിക്കലും നാണിച്ച് മാറി നില്‍ക്കില്ല. നിങ്ങള്‍ മറ്റൊരാളെ നിങ്ങളുടെ വിശകലനങ്ങളും നിഗമനങ്ങളും വെച്ച് കീറി മുറിച്ച് മുന്നോട്ട് പോകുമ്പോള്‍ ഓര്‍ക്കുക വീഴുന്നത് നിങ്ങള്‍ തന്നെ ആണെന്ന്- എന്നാണ് പാര്‍വ്വതി കുറിച്ചിരിക്കുന്നത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications