• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോപ്പി പേസ്റ്റ് ട്വീറ്റുകളാണ് പ്രൊപ്പഗാണ്ട; അപഹാസ്യം... നിലപാട് വ്യക്തമാക്കി പാര്‍വ്വതി തിരുവോത്ത്

കൊച്ചി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. കര്‍ഷകരുടെ സമരവും അവസാനിച്ചിട്ടില്ല. പോപ് ഗായിക റിയാനയും പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റയും എല്ലാം കര്‍ഷക സമരത്തെ പിന്തുണച്ചപ്പോള്‍ അത് ഇന്ത്യക്കെതിരെയുള്ള പ്രൊപ്പഗണ്ട ആണെന്നായിരുന്നു കേന്ദ്രം ഭരിക്കുന്ന ബിജെപി എടുത്ത നിലപാട്. ഇതിനെ പിന്തുണച്ച് ഒരുപാട് സെലിബ്രിറ്റികള്‍ രംഗത്ത് വരികയും ചെയ്തിരുന്നു.

താൻ എന്നോ രാഷ്ട്രീയത്തിൽ ഇറങ്ങി കഴിഞ്ഞെന്ന് പാർവ്വതി;നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമോ? മറുപടി ഇങ്ങനെ

ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികള്‍: പ്രതികരിച്ച് പാര്‍വതി തിരുവോത്ത്, തെറ്റായ പ്രചരണമെന്ന് ഹണി റോസ്

അതിനെ വിമര്‍ശിച്ചുകൊണ്ടാണ് പാര്‍വ്വതി തിരുവോത്ത് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ലൈവ്, മീഡിയ വൺ, മനോരമ ന്യൂസ് തുടങ്ങിയ വിവിധ മാധ്യമങ്ങൾക്ക് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വ്വതിയുടെ പ്രതികരണങ്ങൾ. വിശദാംശങ്ങള്‍...

കര്‍ഷക സമരത്തിന് പിന്തുണ

കര്‍ഷക സമരത്തിന് പിന്തുണ

കര്‍ഷക സമരത്തിന് തന്റെ എല്ലാ വിധ പിന്തുണയും ഉണ്ടെന്നാണ് പാര്‍വ്വതി തിരുവോത്ത് വ്യക്തമാക്കുന്നത്. കര്‍ഷകരില്‍ നിന്ന് അവരുടെ ജീവനമാര്‍ഗ്ഗം കട്ടെടുക്കരുത് എന്നും പാര്‍വ്വതി പറയുന്നുണ്ട്. കര്‍ഷക സമരത്തെ പിന്തുണച്ച് അപൂര്‍വ്വം സെലിബ്രിറ്റികള്‍ മാത്രമാണ് ഇതുവരെ രംഗത്ത് വന്നിട്ടുള്ളത്. അതിലൊരാളായി മാറിയിരിക്കുകയാണ് പാര്‍വ്വതി ഇപ്പോള്‍.

 സ്ഥിരം തന്ത്രം

സ്ഥിരം തന്ത്രം

പേടിപ്പിച്ച് പിന്തിരിപ്പിക്കുക എന്ന സ്ഥിരം തന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നും പാര്‍വ്വതി പറയുന്നുണ്ട്. ഗൂഢാലോചന ആരോപിച്ച് അടിച്ചമര്‍ക്കാന്ഡ ശ്രമിക്കുന്നത് അതിന്റെ ഭാഗമാണെന്നും അവര്‍ പറയുന്നു. മറ്റ് രാഷ്ട്രീയ സമരങ്ങളില്‍ നിന്ന് തികച്ചും വിഭിന്നമാണ് കര്‍ഷകരുടെ സമരം എന്നും പാര്‍വ്വതി പറയുന്നുണ്ട്.

അപഹാസ്യം, അതാണ് പ്രൊപ്പഗണ്ട

അപഹാസ്യം, അതാണ് പ്രൊപ്പഗണ്ട

വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ ഇന്ത്യയിലെ സെലിബ്രിറ്റികള്‍ നടത്തിയ വിമര്‍ശനങ്ങളെ പാര്‍വ്വതി പുച്ഛിക്കുകയാണ്. പ്രൊപ്പഗണ്ടയ്‌ക്കെതിരെ എന്ന് പറഞ്ഞ് ഒരുപോലെ ഉള്ള ട്വീറ്റുകള്‍ കോപ്പി പേസ്റ്റ് ചെയ്യുന്നതാണ് പ്രൊപ്പഗണ്ട എന്നും പാര്‍വ്വതി പറഞ്ഞു. ഇത് അപഹാസ്യമാണെന്നും പാര്‍വ്വതി തിരുവോത്ത് പ്രതികരിച്ചു.

എന്തുകൊണ്ട്

എന്തുകൊണ്ട്

മലയാളത്തിലെ സിനിമ താരങ്ങള്‍ രാഷ്ട്രീയ നിലപാട് എന്തുകൊണ്ട് പറയുന്നില്ല എന്നതിനും പാര്‍വ്വതിയ്ക്ക് ഉത്തരമുണ്ട്. രാഷ്ട്രീയം അങ്ങനെ പറയേണ്ടെന്ന് കരുതുന്നവരും ഉണ്ട്, അതുപോലെ തന്നെ നിലപാടുകള്‍ തുറന്ന് പറയാന്‍ ഭയപ്പെടുന്നുവരും ഉണ്ട് എന്നാണ് പാര്‍വ്വതി പറഞ്ഞത്. എന്നാലും പ്രതികരിക്കുന്ന ആളുകൾ കൂടുതലുള്ളത് കേരളത്തിലാണെന്ന അഭിപ്രായവും പാർവ്വതിയ്ക്കുണ്ട്.

രാഷ്ട്രീയമുണ്ട്

രാഷ്ട്രീയമുണ്ട്

തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട് എന്നും പാര്‍വ്വതി വെളിപ്പെടുത്തുന്നുണ്ട്. താന്‍ മുമ്പേ തന്നെ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും പാര്‍വ്വതി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ആ രാഷ്ട്രീയം, കേഡര്‍ പൊളിറ്റിക്‌സ് അല്ല എന്നാണ് പാര്‍വ്വതി പറയുന്നത്.

മത്സരിക്കും, ഇപ്പോഴല്ല

മത്സരിക്കും, ഇപ്പോഴല്ല

തിരഞ്ഞെടുപ്പില്‍ ഒരുകാലത്തും മത്സരിക്കില്ല എന്നൊന്നും പറയാന്‍ പറ്റില്ല എന്നതാണ് പാര്‍വ്വതിയുടെ നിലപാട്. എന്തായാലും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉണ്ടാവില്ല എന്ന് അവര്‍ വ്യക്തമാക്കുന്നുണ്ട്. പാര്‍ലമെന്റില്‍ ശക്തരായ ജനപ്രതിനിധികള്‍ ഉണ്ടാകേണ്ടതുണ്ട് എന്നും പാര്‍വ്വതി പറയുന്നു.

രാജ്യത്തിന്റെ പോക്കില്‍ ആശങ്ക

രാജ്യത്തിന്റെ പോക്കില്‍ ആശങ്ക

രാജ്യത്തിന്റെ ഇപ്പോഴത്തെ പോക്കില്‍ തനിക്ക് ആശങ്കയുണ്ട് എന്നും പാര്‍വ്വതി തുറന്ന് പറയുന്നു. ജെഎന്‍യു സമരം പ്രമേയമാക്കിയ പാര്‍വ്വതിയുടെ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് ആദ്യം അനുമതി നിഷേധിച്ചത് അടുത്തിടെ ആയിരുന്നു. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത 'വര്‍ത്തമാനം' എന്ന ചിത്രമായിരുന്നു വിവാദത്തിലായത്.

പ്രതികരിക്കുന്ന താരം

പ്രതികരിക്കുന്ന താരം

സാമൂഹിക വിഷയങ്ങളില്‍ ശക്തമായ പ്രതികരണം രേഖപ്പെടുത്തുന്ന അപൂര്‍വ്വം സിനിമ താരങ്ങളില്‍ ഒരാളാണ് പാര്‍വ്വതി തിരുവോത്ത്. അതിന്റെ പേരില്‍ ഒരുപാട് സൈബര്‍ ആക്രമണങ്ങളും പാര്‍വ്വതി നേരിട്ടിട്ടുണ്ട്. പല അവസരങ്ങളും അതിന്റെ പേരില്‍ നഷ്ടപ്പെട്ടിട്ടും ഉണ്ട്. പൗരത്വ ബില്‍ വിഷയത്തിലും പാര്‍വ്വതി ശക്തമായി പ്രതികരിച്ചിരുന്നു.

താരസംഘടനയില്‍

താരസംഘടനയില്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ രൂപീകരണത്തിലും പാര്‍വ്വതി തിരുവോത്ത് നിര്‍ണായക പങ്കുവഹിച്ചിരുന്നു. പിന്നീട് താരസംഘടനയായ എഎംഎംഎയില്‍ ശക്തമായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ഒടുവില്‍ സംഘടനയുമായി ഒത്തുപോകാന്‍ ആകില്ലെന്ന അവസ്ഥയില്‍ രാജവിയ്ക്കുകയും ചെയ്ത ആളാണ് പാര്‍വ്വതി.

ചെന്നിത്തല പറഞ്ഞതിന് പിന്നേയും തെളിവുകള്‍! യുഡിഎഫിന്റെ അനധികൃത നിയമനങ്ങളുടെ രേഖകള്‍ പുറത്ത്

ഉമ്മൻ ചാണ്ടിയെ കുടുക്കി ചെന്നിത്തല; ഉമ്മൻ ചാണ്ടി സർക്കാർ ചെയ്തതിന്റെ ഫലം അന്ന് തിരഞ്ഞെടുപ്പിൽ കിട്ടിയെന്ന്

English summary
Actress Parvathy Thiruvoth says, copy paste tweets are the real propaganda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X