• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്ത് കണ്ടിട്ടാണ് അസൂയ തോന്നേണ്ടത്? ഇടവേള ബാബുവിനേയും 'അമ്മ'യേയും ഭിത്തിയിലൊട്ടിച്ച് പാർവതി

കൊച്ചി; ഭാവനയ്ക്കെതിരെ നടത്തിയ പരാമർശത്തിൽ ഇടവേള ബാബുവിനെതിരെ നടപടിയെടുക്കാത്ത താരസംഘടന അമ്മയ്ക്കെതിരെ രൂക്ഷവിമർശനം ഉയർത്തി നടി പാർവ്വതി തിരുവോത്ത്. നടന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് താരസംഘടനയിൽ നിന്ന് പാർവ്വതി രാജി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ സംഘടനയിൽ നിന്നും രാജിവെയ്ക്കാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ചും താരസംഘടനയ്ക്കുള്ളിൽ നിന്നും നേരിട്ട് കൊണ്ടിരിക്കുന്ന നീതി നിഷേധത്തെ കുറിച്ചും തുറന്നു പറയുകയാണ് നടി. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി തുറന്നടിച്ചത്. അവരുടെ വാക്കുകളിലേക്ക്

പറയാൻ പാടില്ലാത്ത കാര്യം

പറയാൻ പാടില്ലാത്ത കാര്യം

അമ്മയുടെ ജനറൽ സെക്രട്ടറി പദവിയിൽ ഇരിക്കുന്നൊരാൾ പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് ഇടവേള ബാബുവിൽ നിന്ന് ഉണ്ടായത്. നമ്മള്‍ കുടുംബമാണ് ഒരു സംഘടനയാണ് നമ്മള്‍ ഒത്തൊരുമയോടെയാണ് പോകുന്നത് എന്ന് പറയുന്ന സംഘടനയുടെ ജനറൽ സെക്രട്ടറിയാണ് സംഘടനയിൽ ഇപ്പോൾ ഉള്ള അംഗങ്ങളെ കുറിച്ചും മുൻപ് ഉണ്ടായിരുന്നവരെ കുറിച്ചും പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞത്.

അറ്റൻഷൻ കിട്ടിയിരുന്നില്ല

അറ്റൻഷൻ കിട്ടിയിരുന്നില്ല

ഇത് പക്ഷേ ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ മൂന്ന് വർഷമായി ഡബ്ല്യുസിസി ഫോം ചെയ്തതിന് ശേഷവും അവർ ഇതേ മനോഭാവത്തോടെ തന്നെയാണ് ഇത്തരം പരാമർശങ്ങൾ നടത്തിയിരുന്നത്. എന്നാൽ അന്നൊക്കെ ഇത്രയും മീഡിയ അറ്റൻഷൻ കിട്ടിയിരുന്നില്ല എന്നത് കൊണ്ട് മാത്രമാണ് ഇതൊന്നും പുറത്ത് അറിയാതിരുന്നത്. അന്നും ഇതാണ് നടന്നിരുന്നത്.

രാജിവെച്ചത്

രാജിവെച്ചത്

ആ അഭിമുഖം കണ്ടശേഷം തുടർന്നും എഎംഎംഎയിൽ തുടരുക എന്നുള്ളത് നീതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് സംഘടന വിട്ട് അംഗങ്ങളോട് കാണിക്കുന്ന ബഹുമാനമില്ലായ്മയാണെന്ന് എനിക്ക് തോന്നി. അതാണ് താൻ രാജിവെയ്ക്കാൻ കാരണം, പാർവ്വതി പറഞ്ഞു.

മുഖം മൂടി അണിഞ്ഞ്

മുഖം മൂടി അണിഞ്ഞ്

സംഘടനയിൽ നിന്ന് കൊണ്ട് തന്നെ പലഘട്ടങ്ങളിലായി പല രീതിയിൽ ഇത്തരം അനീതികൾക്കെതിരെ സംസാരിച്ചു. എന്നാൽ ഇതിനൊന്നും വലിയ മാറ്റങ്ങൾ സംഭവിച്ചില്ല. തുടർന്നും തങ്ങൾ പല നല്ല കാര്യങ്ങളും ചെയ്തെന്ന മട്ടിൽ ഇവർ മുഖംമൂടി അണിഞ്ഞ് നല്ലവരായി ആളുകളുടെ മുന്നിൽ വരുന്നത് അസഹനീയമായിട്ടാണ് കാര്യങ്ങൾ നാട്ടുകാർ അറിയട്ടെ എന്നുകരുതി പറയാൻ തുടങ്ങിയത്.

ഇനി മിണ്ടാതിരിക്കാനാവില്ല

ഇനി മിണ്ടാതിരിക്കാനാവില്ല

എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളവർ പ്രത്യേകിച്ചും എംഎൽഎ പദവിയിലിരിക്കുന്നവരായിട്ടുള്ള ആളുകളുടെ അടക്കം സംസാര രീതി വളരെ മോശമായിട്ടാണ്. അതിനി കേട്ട് മിണ്ടാതിരിക്കാൻ പാടില്ല എന്നുളളത് കൊണ്ടാണ് ഇനി മുന്നോട്ട് പോകുമ്പോൾ ഇവരുടെ മുഖംമൂടി വലിച്ച് കീറി സംസാരിക്കണം എന്ന് ഞാൻ തീരുമാനിച്ചത്.

ഉള്ളിലെ കളികൾ അറിയണം

ഉള്ളിലെ കളികൾ അറിയണം

വെല്‍ഫെയര്‍ എന്ന് പറയുന്നത് പെന്‍ഷന്‍ നല്‍കുന്നതോ, ബില്‍ഡിങ്ങുകള്‍ പണിയുന്നതോ ഒടിടി പ്ലാറ്റ്ഫോമുകള്‍ നല്‍കുന്നതോ അല്ല. ഇത്തരം കാര്യങ്ങള്‍ എല്ലാ വെല്‍ഫെയര്‍ സംഘടനകളും ചെയ്യേണ്ടത് തന്നെയാണ്. ഇവരുടെ ഉള്ളിൽ നടക്കുന്ന കളികൾ എന്താണെന്നുള്ളത് ജനങ്ങൾ മനസ്സിലാക്കണം.ഇതിൽ നിന്ന് മാറ്റങ്ങൾ ഉണ്ടാകണം. ജനങ്ങളുടെ രോഷം ഇവർ അറിയണം.

സങ്കടകരമായിട്ടുള്ള കാര്യങ്ങളാണ്

സങ്കടകരമായിട്ടുള്ള കാര്യങ്ങളാണ്

അതുകൊണ്ട് തന്നെ ഈ രീതിയിൽ പ്രതിഷേധിച്ച് മുൻപോട്ട് പോകണമെന്നാണ് ഞാൻ താതാപര്യപ്പെടുന്നത്.അമ്മയിൽ 50-50 എന്ന നിലയിലാണ് പ്രാതിനിധ്യം എന്ന ഇടവേള ബാബുവിന്റെ പരാമർശത്തിനെതിരേയും പാർവ്വതി ആഞ്ഞടിച്ചു. 15, 16 പേരില്‍ 4 നാല് പേരെ തരുന്നത് വലിയ കാര്യമായി ചാരിറ്റിയായിട്ടാണ് അയാൾ പറയുന്നതെങ്കിൽ അത് വളരെ സങ്കടകരമായ കാര്യമായിട്ടാണ് തോന്നുന്നത്.

എന്ത് കണ്ടിട്ടാണ് അസൂയ

എന്ത് കണ്ടിട്ടാണ് അസൂയ

അതുകൊണ്ട് തന്നെയാണ് അസൂയയുള്ള ആളുകളാണ് നമ്മള്‍ക്കെതിരെ വരുന്നതെന്നൊക്കെ പറയുമ്പോളാണ് അസഹനീയമായി തോന്നുന്നത്.അവർ എന്ത് ചെയ്തിട്ടാണ് അസൂയ തോന്നുന്നത്. സ്ത്രീകൾക്ക് നീതിക്ക് വേണ്ടിയോ സ്ത്രീകൾളുടെ നൻമയ്ക്ക് വേണ്ടിയോ അവർ എന്താണ് ചെയ്തത്.

അതിന്റെ ഭാഗമാക്കാൻ പോലും തയ്യാറായില്ല

അതിന്റെ ഭാഗമാക്കാൻ പോലും തയ്യാറായില്ല

ഞാനും പദ്മപ്രിയയും രേവതിയും സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ജനറൽ ബോഡിയിലും പലപ്പോഴായി പല കാര്യങ്ങളും ഉന്നയിച്ചിട്ടും അതിനെ കുറിച്ച് പ്രതികരിക്കാനോ അത് ചർച്ച ചെയ്യാനോ ഇവർ തയ്യാറായിട്ടില്ല. ഞങ്ങളെ അതിന്റെ ഭാഗമാക്കുക പോലുമോ ചെയ്തിട്ടില്ല. അവർ വെറും കോമാളിത്തരം കാട്ടുകയാണെന്ന് മാത്രമേ പറയാനുള്ളു.

അയാൾക്ക് പിന്നിൽ

അയാൾക്ക് പിന്നിൽ

എഎംഎംഎ എന്ന ഈ ക്ലബ്ബ് ഒരു രീതിയിലും അതായത് ഡിസ്‌റെസ്‌പെക്ടിന്റെ അങ്ങേയറ്റം എങ്ങനെയാണോ കുറേ പുരുഷൻമാർ ചേർന്ന് എക്സൈസ് ചെയ്യുക എന്നതിന്റെ വിഗ്രഹമാണ് ഈ എഎംഎംഎ എന്ന കൂട്ടായ്മ. ജനറല്‍ സെക്രട്ടറി ഒരു അഭിമുഖത്തില്‍ വന്നിരുന്ന് ഇത്രയും പറയാനുള്ള ധൈര്യം കാണിക്കണമെങ്കില്‍ അയാൾക്ക് പിന്നിൽ അത്രയും പിന്തുണ ഉണ്ടെന്ന ഉറപ്പുള്ളത് കൊണ്ടാണ്.

എന്തും വിളിച്ച് പറയുന്നത്

എന്തും വിളിച്ച് പറയുന്നത്

അയാളെ തൊടാൻ പറ്റില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് എന്തും വിളിച്ച് പറയുന്നത്. എന്ത് പ്രശ്നം ഉണ്ടെന്ന് പറഞ്ഞാലും അവൾ കേൾക്കാൻ തയ്യാറല്ല. ഭയപ്പെടുത്തിയാണ് സംഘടന വെൽഫയർ നടത്തുന്നത്. ഇത്തരം അടിച്ചമർത്തലുകളെ സംസാരിക്കണം. സിനിമ ആരുടേയും തറവാട് സ്വത്തല്ല,മൂർത്തീ വിഗ്രഹങ്ങളുടെ നിശബ്ദദ ഇനിയും അനുവദിച്ച് കൊടുക്കാൻ സാധിക്കില്ലെന്നും അഭിമുഖത്തിൽ തുറന്നടിച്ചു.

'അമ്മ'യെ 'പൊരിച്ച്' നടിമാർ; നാലാം ക്ലാസുകാര്‍ക്ക് മുന്നില്‍ എന്ത് തുല്യനീതിയെന്ന് കെ ആര്‍ മീര

'ആനക്ക് പറ്റും, അണ്ണാന് പറ്റുകേലാ,അന്ന് സിപിഎം പിസിയെ പുറത്ത് നിർത്തി';പരിഹസിച്ച് ജനപക്ഷം നേതാവ്

പ്രതീക്ഷ മങ്ങുന്നു? റെംഡിസിവിർ കൊവിഡ് മരണങ്ങൾ കുറയ്ക്കില്ല,കാര്യമായ പ്രയോജനമില്ലെന്ന് ഡബ്ല്യുഎച്ച്ഒ

cmsvideo
  Parvathy thiruvoth's reply to idavela babu | Oneindia Malayalam

  English summary
  actress parvathy thiruvothu about AMMA and Idavela babu;says cinema is not anybody's property
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X