Get Updates
Get notified of breaking news, exclusive insights, and must-see stories!

താരസംഘടന 'അമ്മ'യിൽ നിന്ന് രാജി വെച്ച് പാർവ്വതി, ഇടവേള ബാബുവിനെതിരെ പൊട്ടിത്തെറിച്ച് താരം

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയിൽ നിന്നും രാജി വെച്ച് നടി പാർവ്വതി തിരുവോത്ത്. നടി ഭാവനയെ അപമാനിക്കുന്ന അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് താരം രാജി പ്രഖ്യാപിച്ചിരിക്കുന്നത്.

Recommended Video

cmsvideo
    Parvathy Thiruvothu Resigns From AMMA

    റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ, അമ്മ ട്വന്റി ട്വന്റി മോഡലിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ഭാവന ഉണ്ടാകുമോ എന്ന ചോദ്യത്തിന്, മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ലല്ലോ എന്നാണ് ഇടവേള ബാബു മറുപടി നൽകിയത്. ഫേസ്ബുക്കിലാണ് പാർവ്വതി അമ്മ അംഗത്വം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

    രാജിക്കത്ത് ഫേസ്ബുക്കിൽ

    രാജിക്കത്ത് ഫേസ്ബുക്കിൽ

    അമ്മയ്ക്കും ഇടവേള ബാബുവിനും എതിരെ രൂക്ഷ വിമർശം ഉയർത്തിയാണ് പാർവ്വതി രാജി പ്രഖ്യാപിച്ചിരിക്കുന്നത്. പാർവ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' 2018 ൽ എന്റെ സുഹൃത്തുക്കൾ എഎംഎംഎയിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്.

    വെറുപ്പുളവാക്കുന്നതും ലജ്ജാവഹവും

    വെറുപ്പുളവാക്കുന്നതും ലജ്ജാവഹവും

    പക്ഷെ എഎംഎംഎ ജനറൽസെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു. ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചു പോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല.

    അയാളോട് പുച്ഛം മാത്രം

    അയാളോട് പുച്ഛം മാത്രം

    ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങൾ ഈ പരാമർശം ചർച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതൽ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങൾ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്.

    ഇടവേള ബാബു രാജി വെയ്ക്കണം

    ഇടവേള ബാബു രാജി വെയ്ക്കണം

    ഞാൻ എഎംഎംഎയിൽ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാൻ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാൻ നോക്കി കാണുന്നു'' എന്നാണ് പാർവ്വതി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്.

    അടുത്ത ചിത്രത്തില്‍ ഭാവന ഉണ്ടാകില്ല

    അടുത്ത ചിത്രത്തില്‍ ഭാവന ഉണ്ടാകില്ല

    അമ്മ സംഘടനയ്ക്ക് വേണ്ടി നേരത്തെ ദിലീപ് നിര്‍മ്മിച്ച ട്വന്റി ട്വന്റി എന്ന ചിത്രത്തില്‍ ഭാവന ഒരു പ്രധാന വേഷം ചെയ്തിരുന്നു. എന്നാല്‍ അമ്മ നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തില്‍ ഭാവന ഉണ്ടാകില്ലെന്നാണ് ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദ എഡിറ്റേഴ്‌സ് എന്ന അഭിമുഖ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ അമ്മ ഭാരവാഹി കൂടിയായ ഇടവേള ബാബു പറഞ്ഞത്.

    'മരിച്ചവരെ തിരിച്ച് കൊണ്ടുവരാന്‍ സാധിക്കില്ലല്ലോ'

    'മരിച്ചവരെ തിരിച്ച് കൊണ്ടുവരാന്‍ സാധിക്കില്ലല്ലോ'

    അമ്മയുടെ പുതിയ ചിത്രത്തെ കുറിച്ചുളള ചോദ്യത്തിന് ഇടവേള ബാബുവിന്റെ മറുപടി ഇങ്ങനെ.. ''ഭാവന ഇപ്പോള്‍ അമ്മയില്‍ ഇല്ല. നേരത്തെ ട്വന്റി ട്വന്റിയില്‍ നല്ല റോള്‍ ചെയ്തതാണ്. അതിപ്പോ മരിച്ച് പോയവരെ നമുക്ക് തിരിച്ച് കൊണ്ടുവരാന്‍ സാധിക്കില്ലല്ലോ. അത് പോലെയാണ്. അമ്മയില്‍ ഉളളവരെ വെച്ചായിരിക്കും സിനിമ. ഇപ്പോള്‍ ഭാവന അമ്മയില്‍ ഇല്ല എന്നേ തനിക്ക് പറയാനാവൂ''.

    ആദ്യം 4 രാജി

    ആദ്യം 4 രാജി

    നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് നേരത്തെ രമ്യാ നമ്പീശനും ഗീതു മോഹന്‍ദാസും അടക്കമുളളവര്‍ അമ്മയില്‍ നിന്ന് രാജി വെച്ചിരുന്നു. ഇവരെ തിരിച്ചെടുക്കാന്‍ അമ്മ ഇതുവരെ തയ്യാറായിട്ടില്ല. പാര്‍വ്വതിയും രേവതിയും അടക്കമുളളവര്‍ അമ്മയില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+