• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇടവേള ബാബുവിനെതിരെ കടുപ്പിച്ച് പാര്‍വതി തിരുവോത്ത്; ഒരു വിഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു

കൊച്ചി: നടന്‍ ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനല്‍ പരിപാടിയില്‍ മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണങ്ങളാണ് ഇന്ന് ചൂടേറിയ വിഷയം. ഭാവന, സിനിമാ സംഘടന അമ്മയിലെ സ്ത്രീ വിരുദ്ധത ആരോപണം, നടി ആക്രമിക്കപ്പെട്ട കേസിലെ കൂറുമാറ്റം, കലാഭവന്‍ മണിയുടെ സഹോദരന്റെ വിഷയം തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ ഇടവേള ബാബു പ്രതികരിച്ചിരുന്നു.

അമ്മയ്ക്ക് പണം കണ്ടെത്താന്‍ പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. ഇതില്‍ ഭാവനയ്ക്ക് റോളുണ്ടാകില്ലെന്ന് ഇടവേള ബാബു പറഞ്ഞു. നടന്റെ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായിരിക്കെയാണ് പ്രമുഖ നടി പാര്‍വതി തിരുവോത്ത് ശക്തമായ പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്....

ഭാവന ഉണ്ടാകില്ല

ഭാവന ഉണ്ടാകില്ല

മുമ്പ് താരസംഘടന അമ്മ ട്വന്റി ട്വന്റി എന്ന പേരില്‍ സിനിമ നിര്‍മിച്ചിരുന്നു. മലയാള സിനിമയിലെ മിക്ക താരങ്ങളും വേഷമിടുകയും ചെയ്തു. എന്നാല്‍ പുതിയ ചിത്രത്തില്‍ എല്ലാ താരങ്ങള്‍ക്കും അവസരമുണ്ടാകുമെങ്കിലും ഭാവന ഉണ്ടാകില്ലെന്ന് ഇടവേള ബാബു പറഞ്ഞു.

അമ്മയില്‍ അംഗമല്ല

അമ്മയില്‍ അംഗമല്ല

പുതിയ ചിത്രത്തില്‍ ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് ഭാവന അമ്മയില്‍ അംഗമല്ല, മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവരാനാകില്ല, രാജി വച്ചവരും ഉണ്ടാകില്ല എന്ന മറുപടിയാണ് ഇടവേള ബാബു നല്‍കിയത്. വിഷയത്തില്‍ ചര്‍ച്ച ചൂടുപിടിച്ചിരിക്കെയാണ് പാര്‍വതി തിരുവോത്തിന്റെ പ്രതികരണം.

പാര്‍വതിയുടെ പ്രതികരണം

പാര്‍വതിയുടെ പ്രതികരണം

ഒരു വിഡ്ഡിയെ കാണൂ. ഓക്കാനമുണ്ടാകുന്നു. നാണം കെട്ട പരാമര്‍ശം... ഇടവേള ബാബു, ജനറല്‍ സെക്രട്ടറി ഓഫ് അമ്മ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പാര്‍വതി പങ്കുവച്ചത്. സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധതയും പുരുഷ മേല്‍ക്കോയ്മയും നിരന്തരം ചോദ്യം ചെയ്യുന്ന നടിയാണ് പാര്‍വതി.

ഭരണഘടനയില്‍ മാറ്റം

ഭരണഘടനയില്‍ മാറ്റം

അതേസമയം, അമ്മയില്‍ സ്ത്രീ വിരുദ്ധത ഇല്ല എന്നാണ് ഇടവേള ബാബു പറഞ്ഞത്. സ്ത്രീകള്‍ക്ക് വേണ്ടി അമ്മയുടെ ഭരണഘടനയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. നിലവില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ മൂന്ന് സ്ത്രീകളാണുള്ളത്. ഇത് നാലാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചു. സംഘടനാ പ്രവര്‍ത്തനത്തിന് സ്ത്രീകളെ കിട്ടുന്നില്ല. പലരും സംഘടനാ കാര്യങ്ങള്‍ക്ക് വരുന്നില്ലെന്നും ഇടവേള ബാബു പറഞ്ഞു.

അന്ന് ഭാവനക്ക് നല്ല റോള്‍

അന്ന് ഭാവനക്ക് നല്ല റോള്‍

വരാന്‍ പോകുന്നു അമ്മയുടെ പുതിയ പടത്തില്‍ ഭാവന ഉണ്ടാകില്ല. ഭാവന നിലവില്‍ അമ്മയില്‍ അംഗമല്ല. നേരത്തെ അമ്മ ഒരുക്കിയ ട്വന്റി ട്വന്റി ചിത്രത്തില്‍ ഭാവനയ്ക്ക് നല്ല റോള്‍ ലഭിച്ചിരുന്നു. അമ്മയില്‍ ഉള്ളവരെ വച്ചാണ് പുതിയ സിനിമയെടുക്കുന്നത്. ട്വന്റി ട്വന്റിയില്‍ താരങ്ങള്‍ പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാല്‍ പുതിയ ചിത്രത്തില്‍ കുറഞ്ഞ പ്രതിഫലം നല്‍കുമെന്നും ഇടവേള ബാബു പറഞ്ഞു.

 വിരുദ്ധ മൊഴി

വിരുദ്ധ മൊഴി

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇടവേള ബാബു സാക്ഷിയായിരുന്നു. പോലീസിന് നല്‍കിയതിന് വിരുദ്ധമായ മൊഴിയാണ് ഇദ്ദേഹം കോടതിയില്‍ നല്‍കിയത്. കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇടവേള ബാബു, സിദ്ദീഖ്, ബിന്ദു പണിക്കര്‍, ഭാമ എന്നിവരാണ് കൂറുമാറിയിരുന്നത്.

ഇടവേള ബാബു പറയുന്നത്

ഇടവേള ബാബു പറയുന്നത്

താന്‍ കൂറുമാറിയിട്ടില്ലെന്നു ഇടവേള ബാബു പറഞ്ഞു. പോലീസ് എന്റെ മൊഴി രേഖപ്പെടുത്തിയത് അപൂര്‍ണമായിട്ടാണ്. മൊഴിയില്‍ ഒപ്പിട്ടിരുന്നില്ല. ഇപ്പോള്‍ ഒപ്പിടേണ്ട എന്നാണ് പോലീസ് തന്നോട് പറഞ്ഞത്. കോടതിയില്‍ നടത്തിയത് സ്വാഭാവികമായ തിരുത്താണ്. അമ്മ എപ്പോഴും നടിക്കൊപ്പമാണെന്നും ഇടവേള ബാബു പറഞ്ഞു.

ഡബ്ല്യുസിസി

ഡബ്ല്യുസിസി

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് മലയാള സിനിമാ മേഖലയില്‍ ഡബ്ല്യുസിസി എന്ന പേരില്‍ വനിതാ കൂട്ടായ്മ രൂപപ്പെട്ടത്. പാര്‍വതി, റിമ കല്ലിങ്കല്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു ഇതിന് മുന്‍പന്തിയില്‍. മഞ്ജുവാര്യര്‍ ആദ്യഘത്തില്‍ കൂട്ടായ്മയിലുണ്ടായിരുന്നു. എന്നാല്‍ അവര്‍ പിന്നീട് സജീവമല്ലാതായി.

 അമ്മയില്‍ നിന്ന് രാജിവച്ചു

അമ്മയില്‍ നിന്ന് രാജിവച്ചു

അതേസമയം, അമ്മയില്‍ നിന്ന് പാര്‍വതി തിരുവോത്ത് രാജിവച്ചു. ഇന്‍സ്റ്റഗ്രാമില്‍ ഇടവേള ബാബുവിനെതിരായ പോസ്റ്റിട്ടതിന് പിന്നാലെയായിരുന്നു രാജി. ഇക്കാര്യം അവര്‍ ഫേസ്ബുക്ക് പോസ്റ്റ് വഴി അറിയിച്ചു. സംഘടനയില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് പാര്‍വതി പറഞ്ഞു.

താന്‍ കരുതിയത്

താന്‍ കരുതിയത്

2018ല്‍ തന്റെ സുഹൃത്തുക്കള്‍ പലരും അമ്മയില്‍ നിന്ന് രാജിവച്ചിരുന്നു. എന്നാല്‍ സംഘടനയില്‍ നിന്നു കൊണ്ടുതന്നെ നവീകരണത്തിന് ശ്രമിക്കാം എന്നാണ് താന്‍ കരുതിയത്. ഇനി ആ പ്രതീക്ഷ ഒഴിവാക്കുന്നു. ഇടവേള ബാബുവിന്റെ വാക്കുകള്‍ വെറുപ്പുളവാക്കുന്നതും ലജ്ജാവഹുമാണ് എന്ന് പാര്‍വതി അഭിപ്രായപ്പെട്ടു.

ഒരിക്കലും തിരുത്താനാകില്ല

ഒരിക്കലും തിരുത്താനാകില്ല

സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തി കൊണ്ടാണ് സംസാരിച്ചത്. ആ വാക്കുകള്‍ ഒരിക്കലും തിരുത്താനാകില്ല. ആലങ്കാരികമായി പറഞ്ഞതാണ് എന്ന് ബാബു കരുതുന്നുണ്ടാകും. പക്ഷേ, അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെ ആണെന്നും പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു.

സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ മുണ്ട് പിടിച്ചുനിന്നിട്ടുണ്ട്- ഇടവേള ബാബു, 'അമ്മ' സ്ത്രീ വിരുദ്ധമല്ല

ഖുഷ്ബുവിന് ബിജെപിയുടെ 3 വന്‍ വാഗ്ദാനങ്ങള്‍; കോണ്‍ഗ്രസ് വിടാനുള്ള കാരണം ഇതാണ്, മൂന്നാം പാര്‍ട്ടി

cmsvideo
  ഭാവനയുടെ വിവാഹം ചിലർ ബഹിഷ്കരിക്കാൻ കാരണം ആ പ്രമുഖ നടൻ?? | Oneindia Malayalam

  English summary
  Actress Parvathy Thiruvothu response to Idavela Babu interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X