• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആ വാര്‍ത്ത പൂര്‍ണമായും തെറ്റാണ്; നാണക്കേട്... സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് പാര്‍വതിയുടെ ആദ്യ പ്രതികരണം

കോഴിക്കോട്: യുവനടി പാര്‍വതി തിരുവോത്ത് നിമയസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായേക്കുമെന്നായിരുന്നു ഇന്നത്തെ പ്രധാന വാര്‍ത്തകളിലൊന്ന്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുവ വോട്ടര്‍മാരെ ആകര്‍ഷിക്കാനാണ് പാര്‍വതിയെ സ്ഥാനാര്‍ഥിയാക്കാന്‍ ഇടതു നേതാക്കള്‍ നീക്കം നടത്തുന്നത് എന്നായിരുന്നു ഉള്ളടക്കം.

cmsvideo
  Parvathy Thiruvothu against fake news

  പാര്‍വതിയുടെ വ്യക്തി പ്രഭാവവും ശക്തമായ നിലപാടുകളും യുവസമൂഹത്തെ കൂടുതല്‍ ആകര്‍ഷിപ്പിക്കുമെന്ന വിലയിരുത്തലാണ് ഇടതുപക്ഷത്തിനുള്ളത് എന്നും വാര്‍ത്തയില്‍ സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പ്രതികരണവുമായി പാര്‍വതി തിരുവോത്ത് രംഗത്തുവന്നു. തീര്‍ത്തും അടിസ്ഥാന രഹിതമായ വാര്‍ത്തയാണിതെന്ന് പാര്‍വതി ട്വിറ്ററില്‍ കുറിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ....

  ജനസാഗരത്തെ സാക്ഷിയായി മമത ബാനര്‍ജി; ബംഗാളിലെ ബര്‍ദ്വാനില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

  പാര്‍വതിയുടെ പ്രതികരണം

  പാര്‍വതിയുടെ പ്രതികരണം

  നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പാര്‍വതി തിരുവോത്ത് പ്രതികരിച്ചു. എല്‍ഡിഎഫ് നേതാക്കള്‍ നടിയുമായി സംസാരിച്ചുവെന്നും പ്രചാരണം വന്നിരുന്നു. എന്നാല്‍ വാര്‍ത്ത തള്ളുകയാണ് നടി ചെയ്തിരിക്കുന്നത്. നാണക്കേടാണ് ഇത്തരം വാര്‍ത്തകള്‍ എന്നും അവര്‍ പ്രതികരിച്ചു.

   വാര്‍ത്ത തിരുത്തണം

  വാര്‍ത്ത തിരുത്തണം

  അടിസ്ഥാന രഹിതവും തെറ്റിദ്ധാരണ ജനകവുമാണ് മാതൃഭൂമിയുടെ വാര്‍ത്ത. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് സംബന്ധിച്ച് താന്‍ ഇതുവരെ സംസാരിച്ചിട്ടില്ല. ഒരു പാര്‍ട്ടിയും തന്നോട് ബന്ധപ്പെട്ടിട്ടുമില്ല. വാര്‍ത്ത തിരുത്തണമെന്ന് ആവശ്യപ്പെടുന്നു എന്നാണ് പാര്‍വതി തിരുവോത്ത് ട്വിറ്ററില്‍ കുറിച്ചത്.

  തനിക്ക് ഉദ്ദേശമില്ല

  തനിക്ക് ഉദ്ദേശമില്ല

  തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തനിക്ക് ഉദ്ദേശമില്ല. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ താന്‍ പൂര്‍ണമായും സംതൃപ്തയാണ് എന്നും നടി പ്രതികരിച്ചു. സിപിഎം ആഭിമുഖ്യമുള്ള ചില സിനിമാ പ്രവര്‍ത്തകരാണ് പാര്‍വതിയെ മല്‍സരിപ്പിക്കാന്‍ ചരടുവലി നടത്തുന്നത് എന്നും മാതൃഭൂമിയുടെ വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

  വ്യക്തമായ നിലപാടുകള്‍

  വ്യക്തമായ നിലപാടുകള്‍

  സിനിമാ-രാഷ്ട്രീയ മേഖലയിലെ പല വിഷയങ്ങളിലും വ്യക്തമായ നിലപാടുള്ള താരമാണ് പാര്‍വതി. ധൈര്യപൂര്‍വം അവര്‍ നിലപാട് പരസ്യമാക്കുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ കാര്‍ഷിക പരിഷ്‌കരണ നിയമവുമായി ബന്ധപ്പെട്ട സമരത്തെ കുറിച്ചാണ് പാര്‍വതി പ്രതികരിച്ചത്. സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു പാര്‍വതിയുടെ പ്രതികരണം.

  ആ രാജി പോലും ഒരു സൂചന

  ആ രാജി പോലും ഒരു സൂചന

  കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വിഷയം, താരസംഘടനയായ അമ്മയിലെ പുരുഷാധിപത്യം, ആക്രമണത്തിന് ഇരയായ നടിയെ അപമാനിച്ച അമ്മ ഭാരവാഹിയുടെ പ്രതികരണം എന്നീ വിഷയങ്ങളിലെല്ലാം പാര്‍വതി പരസ്യമായ നിലപാട് സ്വീകരിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയെ അവഹേളിച്ച സംഘടനാ ഭാരവാഹിയുടെ നിലപാടിനെ പരസ്യമായി വിമര്‍ശിച്ചാണ് പാര്‍വതി അമ്മയില്‍ നിന്ന് അടുത്തിടെ രാജിവച്ചത്.

  ചര്‍ച്ചയില്‍ സിനിമാ താരങ്ങള്‍

  ചര്‍ച്ചയില്‍ സിനിമാ താരങ്ങള്‍

  സിനിമാ രംഗത്തെ ഒട്ടേറെ പേര്‍ ഇത്തവണയും നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നാണ് വിവരം. നടന്‍ മുകേഷ്, ജഗദീഷ്, ഗണേഷ് കുമാര്‍, ഭീമന്‍ രഘു എന്നിവരെല്ലാം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. മുകേഷും ഗണേഷ് കുമാറും എഎല്‍എമാരുമായി. ഇത്തവയും ചില സിനിമാ താരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചര്‍ച്ചയിലുണ്ട്. ധര്‍മജന്‍ ബോള്‍ഗാട്ടി ഇതിലൊരാളാണ്.

  ബിഗ് ബോസ് ഷോയിലുണ്ടാകുമോ? നടി അഹാന കൃഷ്ണയുടെ പ്രതികരണം ഇങ്ങനെ, ഷോ കാണാറേയില്ല

  English summary
  Actress Parvathy Thiruvothu Response to report of Contesting in Kerala Assembly Election 2021
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X