കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരാളെ പേടിയിൽ ജീവിക്കാൻ തള്ളി വിടുമ്പോൾ ലഭിക്കുന്നത് ഏത് തരം സന്തോഷമാണ്?';പാർവ്വതി തിരുവോത്ത്

Google Oneindia Malayalam News

കൊച്ചി; ഒരു പക്ഷേ മലയാള സിനിമയിൽ തന്റെ നിലപാടുകൾ ഉറക്കെ പറഞ്ഞതിന്റേയും പങ്കുവെച്ചതിന്റേയും പേരിൽ ഏറ്റവും കൂടുതൽ സൈബർ അതിക്രമണം നേരിടേണ്ടി വന്ന താരമാണ് നടി പാർവ്വതി തിരുവോത്ത്. നടിയുടെ ചിത്രങ്ങൾക്കെതിരെ പോലും ഹെയ്റ്റ് ക്യാമ്പെയ്നുകൾ ഒരുകാലത്ത് ശക്തമായിരുന്നു.ഇപ്പോഴിതാ ഇത്തരത്തിൽ സൈബർ ഇടങ്ങളിൽ നേരിടേണ്ടി വന്ന അതിക്രമങ്ങൾക്കെതിരെ തുറന്ന് സംസാരിക്കുകയാണ് പാർവ്വതി. സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യു സി സി 'റെഫ്യൂസ് ദ അബ്യൂസ്' ക്യാമ്പെയ്ന്റെ ഭാഗമായാണ് നടി പ്രതികരിച്ചത്. അവരുടെ വാക്കുകളിലേക്ക്

10 വർഷമാകുന്നു

10 വർഷമാകുന്നു

'എല്ലാവർക്കും നമസ്കാരം, എന്റെ പേര് പാർവതി തിരുവോത്ത്. ഞാൻ സിനിമയിൽ വന്ന് 15 വർഷമാകുന്നു. സോഷ്യൽ മീഡിയയിൽ ജോയിൻ ചെയ്ത് ഏറെക്കുറെ 10 വർഷമാകുന്നു. എന്റെ സിനിമകൾക്ക് എത്രത്തോളം അംഗീകാരങ്ങൾ കിട്ടിക്കൊണ്ടിരുന്നോ അതേ അളവിൽ തന്നെ പ്രപ്പോഷണലായി സോഷ്യൽ മീഡിയയിൽ എല്ലാവരും പ്രേക്ഷകരുമായിട്ടുള്ള എൻഗേജ്മെന്റ് കൂടിക്കൊണ്ട് തന്നെയിരുന്നു.

അഭിപ്രായങ്ങൾ പങ്കുവെയ്ക്കുമ്പോൾ

അഭിപ്രായങ്ങൾ പങ്കുവെയ്ക്കുമ്പോൾ

അതിൽ വളരെ പോസിറ്റീവ് ആയിട്ടുള്ള എല്ലാ കമന്റ്സിനും മെസേജിനും ഒക്കെ റെസ്പോൺസ് ചെയ്യാൻ ഒരുപാട് ആഗ്രഹിക്കാറുണ്ട്. അത് ഞാൻ എൻജോയ് ചെയ്യാറുണ്ട്. പക്ഷേ, അത് പോലെ തന്നെ എന്റെ വ്യക്തിപരമായിട്ടുള്ള അല്ലെങ്കിൽ രാഷ്ട്രീയപരമായിട്ടുള്ള നിലപാടുകൾ ഞാൻ പങ്കു വയ്ക്കുമ്പോൾ അതിന് അത്രതന്നെ പ്രൊപ്പോഷണലായി ട്രോളിംഗും സൈബർ അബ്യൂസും സൈബർ ബുള്ളിയിംഗും ഞാൻ നേരിടാറുണ്ട്.

മുറിവുകൾ

മുറിവുകൾ

ഈ അനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് അല്ലെങ്കിൽ മനസ്സിലാക്കി കൊണ്ടിരിക്കുന്നത് ഒരു ഫിസിക്കൽ അറ്റാക്ക് ആകുമ്പോൾ ആ മുറിവുകൾ നമ്മുടെ ദേഹത്ത് കാണാൻ കഴിയുമെന്നതാണ്. പക്ഷേ, സൈബർ ബുള്ളിയിംഗിന്റെ മുറിവുകൾ നമുക്ക് വ്യക്തമായി പുറത്ത് കാണാൻ കഴിയാത്ത തരത്തിലുള്ളതാണ്.

ബോധവാൻമാരാകേണ്ടതാണ്

ബോധവാൻമാരാകേണ്ടതാണ്

അതുകൊണ്ടു തന്നെ അതിനെപ്പറ്റി നമ്മൾ കൂടുതൽ ബോധവാൻമാർ ആകേണ്ടതാണ്. കാര്യം ഒരു വ്യക്തിയെ ഭീതിയിൽ അല്ലെങ്കിൽ ഭയത്തിൽ ജീവിക്കാൻ പുഷ് ചെയ്യുന്ന തരത്തിലുള്ള നമ്മുടെ ബിഹേവിയർ എന്താണെന്നുള്ളത് അത് ചെയ്യേണ്ട ആവശ്യമുണ്ടോ അതിൽ നിന്ന് നമ്മൾക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നത് സ്വയം ചോദിച്ചു മനസ്സിലാക്കേണ്ട ഒരു കാര്യമാണ്.

അപേക്ഷിക്കുകയാണ്

അപേക്ഷിക്കുകയാണ്


ഞാൻ നിങ്ങൾ എല്ലാവരോടും അത് ആരു തന്നെയായാലും അത് പുരുഷൻമാർ എന്ന് മാത്രമല്ല, ആരു തന്നെയായാലും നിങ്ങൾ അങ്ങനെ ചെയ്യുന്നുണ്ടോ അറിഞ്ഞും അറിയാതെയും. നിങ്ങൾ അതിനെപ്പറ്റി ചിന്തിക്കണം എന്ന് ഞാൻ റിക്വസ്റ്റ് ചെയ്യുകയാണ്.

നിങ്ങൾക്ക് അവകാശമുണ്ട്

നിങ്ങൾക്ക് അവകാശമുണ്ട്

അതുപോലെ തന്നെ നിങ്ങളിത് നേരിടുകയാണെങ്കിൽ നിങ്ങൾക്ക് അവകാശങ്ങളുണ്ട്. അവകാശങ്ങൾ നിയമപരമായി പൂർണമായും നമ്മളെ പ്രൊട്ടക്റ്റ് ചെയ്യുന്ന തരത്തിൽ അല്ലേങ്കിലും അതിലേക്ക് എത്തിക്കാനുള്ള പ്രാപ്തിയും അവകാശവും നമ്മൾക്കുണ്ട്.

മാറ്റി മറിക്കുന്നത്

മാറ്റി മറിക്കുന്നത്

അവകാശത്തിലുപരി പൗരൻമാരെന്ന നിലയിൽ ഒരു കടമയാണ് നമ്മളുടെ. അതുപോലെ തന്നെ അതിലേക്ക് ചേർന്നു തന്നെ ഇത്തരം സൈബർ ബുള്ളിയിംഗുകളെ റെഫ്യൂസ് ചെയ്യണം. നമുക്ക് പുറമേ കാണാൻ പറ്റാത്ത മുറിവുകൾ ഉള്ളിൽ മനസിന്റെ ഘടനയെ തന്നെ തന്നെ മാറ്റിമറിക്കുന്നതാണ്.

നോ പറയുക

നോ പറയുക

നമുക്ക് കാണാൻ പറ്റുന്ന ഫിസിക്കലായ മുറിവുകളെ പോലെ തന്നെ അത്ര തന്നെ ഗൗരവത്തോടെ കാണേണ്ടതാണ്. അതുകൊണ്ട് റെഫ്യൂസ് ദ അബ്യൂസ്. ഇത് നിങ്ങളുടെ കൈകളിലാണ്. സൈബർ ബുള്ളിയിംഗുകളോട് നോ പറയുക.',പാർവ്വതി പറഞ്ഞു.

ഒടുവില്‍ പൃഥ്വിരാജ് കൊവിഡ് നെഗറ്റീവ്; ഒരാഴ്ച കൂടി ക്വാറന്റൈനില്‍... എല്ലാവര്‍ക്കും നന്ദിഒടുവില്‍ പൃഥ്വിരാജ് കൊവിഡ് നെഗറ്റീവ്; ഒരാഴ്ച കൂടി ക്വാറന്റൈനില്‍... എല്ലാവര്‍ക്കും നന്ദി

മഞ്ജു ഉൾപ്പെടെയുള്ളവർ

മഞ്ജു ഉൾപ്പെടെയുള്ളവർ

സൈബർ അബ്യുസിനെക്കുറിച്ചുള്ള പൊതുബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഡബ്ല്യുസിസി റഫ്യൂസ് ദ അഭ്യൂസ് ക്യാമ്പെയ്ന് തുടക്കം കുറിച്ചത്. ക്യാമ്പെയ്ന്റെ ഭാഗമായി നിരവധി താരങ്ങൾ തങ്ങളുടെ നിലപാട് വ്യക്തമാക്കി ഡബ്ല്യുസിസിയുടെ പേജിൽ പങ്കുവെച്ചിരുന്നു.നടി മഞ്ജു വാര്യർ ഉൾപ്പെടെയുള്ളവരാണ് സൈബർ അതിക്രമങ്ങൾക്കെതിരെ പ്രതികരിച്ച് ക്യാമ്പെയ്ന്റെ ഭാഗമായി രംഗത്തെത്തിയത്.

ഡൊണാള്‍ഡ് ട്രംപിന് ആശ്വാസ വാര്‍ത്ത, ടെക്സാസിൽ ജോ ബൈഡനേക്കാൾ മുന്നിലെത്തി ട്രംപ്ഡൊണാള്‍ഡ് ട്രംപിന് ആശ്വാസ വാര്‍ത്ത, ടെക്സാസിൽ ജോ ബൈഡനേക്കാൾ മുന്നിലെത്തി ട്രംപ്

കളം പിടിക്കാൻ ഉറച്ച് ഉമ്മൻ ചാണ്ടി; തന്ത്രപരമായി കരുക്കൾ നീക്കി എ ഗ്രൂപ്പ്.. അവസാന ലാപ്പിൽ അട്ടിമറി?കളം പിടിക്കാൻ ഉറച്ച് ഉമ്മൻ ചാണ്ടി; തന്ത്രപരമായി കരുക്കൾ നീക്കി എ ഗ്രൂപ്പ്.. അവസാന ലാപ്പിൽ അട്ടിമറി?

'കയ്യങ്കളി കേസിൽ ജലീലിനും ജയരാജനും അകമ്പടിയായി ജോസ് കെ മാണി ഉണ്ടാവുന്നത് നല്ലതാണ്';രൂക്ഷ പരിഹാസം'കയ്യങ്കളി കേസിൽ ജലീലിനും ജയരാജനും അകമ്പടിയായി ജോസ് കെ മാണി ഉണ്ടാവുന്നത് നല്ലതാണ്';രൂക്ഷ പരിഹാസം

ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടർ അംഖി ദാസ് രാജിവെച്ചു; പടിയിറക്കം വിവാദങ്ങൾക്ക് പിന്നാലെഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടർ അംഖി ദാസ് രാജിവെച്ചു; പടിയിറക്കം വിവാദങ്ങൾക്ക് പിന്നാലെ

Recommended Video

cmsvideo
Sreejith Panickar Questions WCC's works

English summary
actress parvathy thiruvothu's words about cyber bullying
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X