കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടനെ ഞാൻ ആക്ഷേപിച്ചിട്ടില്ല, പക്ഷെ ഒരു നടി മമ്മൂക്കയുടെ പേര് പറഞ്ഞു എന്നതായിരുന്നു പ്രശ്നം: പാര്‍വതി

Google Oneindia Malayalam News

എറണാകുളം: താനുമായി ബന്ധപ്പെട്ട വിവാദങ്ങളിലെ മുന്‍ നിലപാടുകള്‍ കൂടുതല്‍ ശക്തമായി അവര്‍ത്തിച്ച് നടി പാര്‍വതി തിരുവോത്ത്. എന്ന് നിന്റെ മൊയ്തീന്‍, ടേക് ഓഫ് തുടങ്ങിയ സിനിമകളിലെ ഇസ്ലാമോഫോബിക്, കസബ വിവാദം, ഡബ്ല്യൂസിസി, താരസംഘടന തുടങ്ങിയ വിഷയങ്ങളിലെല്ലാം നടി തന്‍റെ മുന്‍ നിലപാടുകളില്‍ കൂടുതല്‍ വിശദീകരണം നല്‍കുകയാണ് ദി ക്യൂവിന് വേണ്ടി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖത്തില്‍. ഇസ്ലാമോഫിബിക് എന്നത് ഇപ്പോഴും ഞാനത് മനസിലാക്കി വരികയാണ്. അതിനെ കുറിച്ച് ഒരു പ്രബന്ധം എഴുതാന്‍ എനിക്കാവില്ല. ജാതീയമായി സുപൂരിയര്‍ സ്പൈസില്‍ വെക്കപ്പെട്ടിരിക്കുന്ന ഒരു ഹിന്ദു ഫാമിലിയില്‍ നിന്നാണ് ഞാന്‍ വരുന്നത്. എന്നാല്‍ എന്‍രെ അടുത്ത സുഹൃത്തുക്കള്‍ എന്‍റെ സംസ്ഥാനത്തും എന്‍റെ രാജ്യത്തും ഇസ്ലാമോഫോബികിന് അനുഭവസ്ഥരാകുന്നുണ്ടെന്നും പാര്‍വതി തിരുവോത്ത് വ്യക്തമാക്കുന്നു.

പാര്‍വതി പറയുന്നു

പാര്‍വതി പറയുന്നു

ശാശീരിക വൈകല്യങ്ങളെ മലയാള സിനിമയില്‍ അവതരിപ്പിച്ചത് കണ്ട് മുമ്പ് ഞാനും ചിരിച്ചിട്ടുണ്ട്. അത് സംഭാഷണങ്ങളല്ലെ എന്ന് പറയും. പക്ഷെ അത് പോലും നമ്മളിപ്പോള്‍ അണ്‍ലേല്‍ ചെയ്യുകയാണ്. അവരുടെ ജീവിതത്തിലെ അടിച്ചമര്‍ത്തലുകള്‍ ഇപ്പോഴും തുടരുന്നഉണ്ട്. അവരുടെ ജീവിതം തന്നെ വേദനയാണ്. അത് മനസ്സിലാക്കി വാചകത്തില്‍ അല്‍പ്പം മാറ്റം വരുത്തക എന്നത് വലിയ കാര്യമൊന്നുമല്ലെന്നും നടി വ്യക്തമാക്കുന്നു.

ടേക്ക് ഓഫും മൊയ്തീനും എന്റെ സിനിമയാണ്

ടേക്ക് ഓഫും മൊയ്തീനും എന്റെ സിനിമയാണ്

അന്ന് ഇത്തരം വിമര്‍ശനം വരുന്നതിന് മുമ്പ് ഒന്ന് രണ്ട് ലേഖനങ്ങള്‍ ഞാന‍് വായിച്ചിരുന്നു. ഈ വിയത്തിലുള്ള ലേഖനങ്ങളായിരുന്നു അത്. അന്ന് അവര്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് തോന്നി. എന്റെ സിനിമയെ ഞാൻ ത്യജിക്കുക എന്നതിന് അർത്ഥമില്ല. ടേക്ക് ഓഫും മൊയ്തീനും എന്റെ സിനിമയാണ്. അതുകൊണ്ടാണ് എനിക്ക് അതിനെ വിമർശിക്കാൻ പറ്റുന്നത്. ഈ ചോദ്യം നടീ നടന്മാരോട് മാത്രമല്ല ചോദിക്കേണ്ടത്. ഇത്തരം ചോദ്യങ്ങള്‍ സംവിധായകരോടും എഴുത്തുകാരോടും കൂടി ചോദിക്കണം.

ഞാനതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കും

ഞാനതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കും

പക്ഷെ ആളുകള്‍ ആ സിനിമയിലെ നടീ നടന്‍മാരോട് മാത്രമാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. എന്നോട് ചോദിക്കുമ്പോള്‍ നിങ്ങള് പോയി അവരോട് പോയി ചോദിക്ക് എന്ന് ഞാന്‍ പറയില്ല. ഞാനതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കും. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ സമീറ എന്നത് യഥാര്‍ത്ഥത്തിലുള്ള ഒരു കഥാപാത്രമാണ്. സിനിമയോട് യോജിക്കുകയോ വിയോജിക്കുകയോ ആവാമെന്നും നടി വ്യക്തമാക്കുന്നു.

എനിക്ക് കഴിഞ്ഞിരുന്നില്ല

എനിക്ക് കഴിഞ്ഞിരുന്നില്ല

സിനിമയിലെ ഏതൊക്കെ കാര്യങ്ങളാണ് മുസ്ലിം കമ്യൂണിറ്റിയിലുള്ള ആള്‍ക്ക് പ്രയാസം തോന്നിയിട്ടുള്ളത്, അതിന് ശ്രദ്ധ കൊടുക്കുക എന്നതാണ് എനിക്കിപ്പോള്‍ ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും വലിയ കാര്യം. ഇസ്ലാമോഫോബിയയുടെ വ്യാപ്തി അറിയണമെങ്കില്‍ ഞാനിനിയും ഒരുപാട് കേള്‍ക്കാനും അനുഭവ കഥകള്‍ അറിയാനുമുണ്ട്. എനിക്കിപ്പോ 32 വയസാണ്. 30 വയസ് വരെ എന്റെ സർക്കിളിൽ പല കമ്യൂണിറ്റികളിലെ ആളുകൾ ഉണ്ടായിരുന്നില്ല. അവരുടെ കഥകൾ കേൾക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.

വലിയൊരു പരാജയം

വലിയൊരു പരാജയം

ഒരിക്കലും ഞാനെന്‍റെ സിനിമയെ ഒഴിവാക്കില്ല. ആ സിനിയില്‍ നിന്നും ആര്‍ക്കേലും ബുദ്ധിമുട്ട് ഉണ്ടായെങ്കില്‍ അത് കേള്‍ക്കാനും പഠിക്കാനും മാത്രമേ എനിക്ക് കഴിയുകയുള്ളു. ചില സിനിമകളിലെ ഇപ്പോഴത്തെ ഡയലോഗ്സും കാര്യങ്ങളും കേൾക്കുമ്പോൾ എന്തോരം ദേഷ്യം വരുന്നുണ്ടെന്നോ. അങ്ങനെ ഒരു തരത്തിലുള്ള ഉത്തരവാദിത്തം സ്ക്രിപ്റ്റിലും വിഷ്വൽ ഗ്രാമറിലും കാണിക്കുന്നില്ല എന്നുള്ളത് വലിയൊരു പരാജയമാണെന്നും അഭിമുഖത്തില്‍ പാര്‍വതി തിരുവോത്ത് പറയുന്നു.

രണ്ട് വർഷത്തിനിടെ

രണ്ട് വർഷത്തിനിടെ

ഇത് വലിയ ക്രൈം തന്നെയാണ്. ഇങ്ങനെ എനിക്ക് വരുന്ന ദേഷ്യത്തിനേക്കാൾ എത്രയോ വലുതായിരിക്കും അത് നേരിട്ട് അനുഭവിക്കുന്നവർക്കുണ്ടാവുന്ന ദേഷ്യം. അതേകുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. അവര്‍ തന്നെയാണ് അത് പറയേണ്ടത്. അതിന് വേണ്ടിയുള്ള സാഹചര്യം ഉണ്ടാക്കിക്കു കൊടുക്കുക എന്നേയുള്ളു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. അതിനൊന്നും കണക്ക് വെക്കാൻ പറ്റുന്നില്ല. ഇനി പ്രവർത്തിയിൽ കാണിക്കാനേ പറ്റുവെന്നും താരം വ്യക്തമാക്കുന്നു.

മാനസികാരോഗ്യത്തെ

മാനസികാരോഗ്യത്തെ

സൈബർ ബുള്ളിയിങ്ങ് മാനസികാരോഗ്യത്തെയാണ് ബാധിക്കുന്നത്. ഇത്തരമൊരു അനുഭവം ഉണ്ടായാല്‍ നമ്മുടേതായ അളുകളെ പോയി കാണണം. എത്ര നമുക്ക് ഒറ്റയ്ക്ക് ഇരിക്കണം എന്ന് തോന്നിയാലും അവരെ പോയി കാണണം. എനിക്ക് സംഭവിച്ചപ്പോഴാണ് അതിന്റെ വ്യാപ്തി എനിക്ക് മനസിലായത്. ഇത്തരത്തിലുള്ള ഭൂരിഭാഗം സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടാലേ ഒരു മാറ്റം ആവശ്യപ്പെടാനാവൂ. നീതി ലഭിച്ചാലും ഇല്ലെങ്കിലും റിപ്പോർട്ട് ചെയ്യുക. വര്‍ഷങ്ങള്‍ കഴിഞ്ഞാവും കാര്യം വരിക. എന്നാലും നമ്മുടെ ഇപ്പോഴത്തെ ഒരു എഫ്ഐആര്‍ അതില്‍ വളരെയധികം സ്വാധീനം ചെലുത്തും.

കസബ വിവാദം

കസബ വിവാദം

കസബ വിവാദത്തില്‍ അന്ന് പറഞ്ഞതില്‍ തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും പാര്‍വതി വ്യക്തമാക്കുന്നു. ഒരു നടനെ ഞാൻ ആക്ഷേപിച്ചിട്ടില്ല. അത് ചെയ്തത് മാധ്യമപ്രവർത്തകരാണ്. ആ സിനിമ റിലീസായ സമയത്ത് തന്നെ ഇതിനെ പറ്റി ഘോരഘോരം ചർച്ച നടന്നിരുന്നു. എന്നാൽ ഞാൻ പറഞ്ഞപ്പോഴാണ് അത് വിവാദമായത്. എന്തുകൊണ്ടാണത്? കസബയെ പറ്റി പറഞ്ഞതല്ല പ്രശ്നം. പാർവതി പറഞ്ഞു എന്നതായിരുന്നു പ്രശ്നം.

മമ്മൂക്കയുടെ പേര്

മമ്മൂക്കയുടെ പേര്

ഒരു നടി മമ്മൂക്കയുടെ പേര് പറഞ്ഞു എന്നതായിരുന്നു പ്രശ്നം. അതിന് ശേഷം പാര്‍വതി എന്ന നടിയെന്ന നിലയിലല്ല, പാര്‍വതിയെന്ന വ്യക്തിയെന്ന നിലയിലാണ് എനിക്ക് പിന്തുണ ലഭിച്ചത്. അതൊരു വലിയ നേട്ടമാണ്. കസബ എഴുതിയ ആളുകൾക്കും സംവിധായകനും ഇപ്പോഴും പ്രശ്നമില്ല. രഞ്ജി പണിക്കര്‍ സാറിന്‍റെ പ്രതികരണമാണ് എനിക്ക് വളരെ ആഞ്ചര്യമായി തോന്നിയത്.

ചരിത്രപരമായ ഒന്നാണ്

ചരിത്രപരമായ ഒന്നാണ്


അത്തരത്തില്‍ എഴുതിയതില്‍ ഖേദിക്കുന്നു എന്ന അദ്ദേഹത്തിന്റെ സ്റ്റേറ്റ്മെന്റ് ചരിത്രപരമായ ഒന്നാണ്. അത് ഞാൻ ചെയ്യാൻ പാടില്ലായിരുന്നു എന്ന് ഒരാൾ പറയുന്നതിലും വലുതായി മറ്റൊന്നില്ല.ഇത്തരം വിമർശനങ്ങൾ മാസ് എന്റർടെയ്‌നറുകളിൽ കൂടി പ്രതിഫലിക്കും എന്നത് പ്രതീക്ഷ മാത്രമല്ല, ഞാന്‍ അത് കാണുന്നുണ്ട്. ഒരാളുടെ മാത്രം ഉത്തരവാദിത്തമല്ല ഇത്.

ജനം ഏറ്റെടുത്തു

ജനം ഏറ്റെടുത്തു

ജനങ്ങള്‍ തന്നെ അത് ഏറ്റെടുത്തിരിക്കുകയാണ്. നല്ല സ്വാധീന ശേഷിയുള്ള ആളുകൾ തന്നെയുണ്ട്. പണ്ടത്തെ സിനിമകളിലെ മിസോജനി, പല തരം പാട്രിയാർക്കി, പല തരം അമ്മമാർ ഇതൊക്കെ അവർ കാണിക്കുന്നുണ്ട്. അത് എഴുത്തുകാരെ സ്വാധീനിക്കുമെന്ന് ഞാൻ കരുതുന്നുവെന്നും അഭിമുഖത്തില്‍ പാര്‍വതി തിരുവോത്ത് വ്യക്തമാക്കുന്നു.

Recommended Video

cmsvideo
Parvathy thiruvoth's reply to idavela babu | Oneindia Malayalam

 വയലിലിറങ്ങി,കൃഷിയറിഞ്ഞ് രാഹുൽ ഗാന്ധി; ജൈവ വിഭവങ്ങൾ കൊണ്ടുള്ള ഉച്ചഭക്ഷണം കഴിച്ച് മടക്കം വയലിലിറങ്ങി,കൃഷിയറിഞ്ഞ് രാഹുൽ ഗാന്ധി; ജൈവ വിഭവങ്ങൾ കൊണ്ടുള്ള ഉച്ചഭക്ഷണം കഴിച്ച് മടക്കം

English summary
actress parvathy thiruvothu talks about kasaba and take off movies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X