കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികള്‍: പ്രതികരിച്ച് പാര്‍വതി തിരുവോത്ത്, തെറ്റായ പ്രചരണമെന്ന് ഹണി റോസ്

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ പുതിയ ഒഫീസ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ വേദിയില്‍ പരിഗണണന കിട്ടിയില്ലെന്ന വിഷയത്തില്‍ വലിയ വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു വരുന്നത്. ഉദ്ഘാടന വേളയില്‍ മമ്മൂട്ടിയും മോഹന്‍ലാലും ജഗദീഷും ഇടവേള ബാബുവും ഉള്‍പ്പടേയുള്ളവര്‍ ഇരിക്കുമ്പോള്‍ എക്സിക്യൂട്ടീവിലെ വനിതാ അംഗങ്ങളായ ഹണി റോസും രചന നാരായണന്‍ കുട്ടിയും നില്‍ക്കുന്ന ചിത്രം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു വിമര്‍ശനം ശക്തമായത്. ഈ സംഭവത്തില്‍ ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്.

പാര്‍വതി തിരുവോത്ത് പറയുന്നു

പാര്‍വതി തിരുവോത്ത് പറയുന്നു

ആണുങ്ങള്‍ വേദികളില്‍ ഇരിക്കുകയും സ്ത്രീകള്‍ സൈഡില്‍ ഒതുക്കി നില്‍ക്കപ്പെടുകയും ചെയ്യുന്ന രീതി ഇപ്പോഴും തുടരുകയാണെന്നാണ് നടി പാര്‍വതി തിരുവോത്ത് വ്യക്തമാക്കുന്നത്. അമ്മയുടെ ഉദ്ഘാടന വേളയിലെ സംഭവത്തെ കുറിച്ച് നേരിട്ട് പറയാതെ പരോക്ഷമായിട്ടായിരുന്നു പാര്‍വതി തിരുവോത്തിന്‍റെ വിമര്‍ശനം. 'ആണുങ്ങള്‍ ഇരിക്കുകുയം സ്ത്രീകള്‍ സൈഡില്‍ നില്‍ക്കുകയും ചെയ്യുന്ന വേദികള്‍ ഇപ്പോഴും ഉണ്ടാകുന്നു'-പാര്‍വതി തിരുവോത്ത് പറഞ്ഞു.

സിനിമയെ കുറിച്ച്

സിനിമയെ കുറിച്ച്

ഇത്തരം രീതില്‍ ഒരു നാണവുമില്ലാതെ തുടരുന്ന സംഘടനകളുള്ള സമയത്ത് എനിക്കൊരു സിദ്ധാര്‍ത്ഥ് ശിവയുടെ അടുത്തിരുന്ന സിനിമയെ കുറിച്ച് സംസാരിക്കാന്‍ കഴിയുന്നു എന്നത് വലിയ കാര്യമാണ്. എനിക്ക് മുമ്പ് വന്നിട്ടുള്ള ആളുകള്‍ വ്യത്യസ്തമായി ചിന്തിച്ചത് കാരണമാണ് എനിക്കത് സാധിക്കുന്നതെന്നും മീഡിയ വണ്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പാര്‍വതി വ്യക്തമാക്കി.

 സംവിധായകരും എഴുത്തുകാരും

സംവിധായകരും എഴുത്തുകാരും

കര്‍ഷക സമരത്തിലടക്കുമുള്ള തന്‍റെ നിലപാടും പാര്‍വതി തിരുവോത്ത് വ്യക്തമാക്കി. ഇത്തരം വിഷയത്തില്‍ അഭിനേതാക്കളും സെലിബ്രേറ്റികളും മാത്രമല്ല സംസാരിക്കേണ്ടത്. സംവിധായകരും എഴുത്തുകാരുമെല്ലാം സംസാരിക്കണം. എല്ലാവരുടേയും ശബ്ദം ഇക്കാര്യത്തില്‍ പ്രധാനമാണെന്നും പാര്‍വതി തിരുവോത്ത് പറഞ്ഞു.

പ്രതികരിക്കുന്ന ആളുകള്‍

പ്രതികരിക്കുന്ന ആളുകള്‍

പ്രതികരിക്കുന്ന ആളുകള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് കേരളത്തിലാണ് ഉള്ളത് എന്നാണ് എനിക്ക് തോന്നുന്നത്. നമ്മള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കേണ്ടത് കുറേക്കൂടി സ്വാധീനമുള്ള ഉള്ള ഇന്‍ഡസ്ട്രീസിനെയാണ്. അവര്‍ ഒരു ഗുണവുമില്ലാത്ത കാര്യങ്ങളാണ് ട്വിറ്ററിലൂടെ ചെയ്യുന്നത്. ഒരു തലപ്പത്ത് ഇരുന്ന് ബാക്കിയുള്ള ജഡ്ജ് ചെയ്യുന്നല്ലെന്നും അവര്‍ വ്യക്തമാക്കി.

എത്രത്തോളം മിണ്ടാതിരിക്കണം

എത്രത്തോളം മിണ്ടാതിരിക്കണം

എത്രത്തോളം മിണ്ടാതിരിക്കണം എന്നുള്ളത് ഓരോരുത്തരുടേയും വ്യക്തിപരമായ ചോയ്സ് ആണ്. ഒരു പുതിയ വഴി വെട്ടിത്തെളിച്ച് മുന്നോട്ട് പോകണം എന്നുള്ളത് അവരവരുടെ ചോയ്സ് ആണ്. അതിനെ സംബന്ധിച്ച് വരുന്ന എല്ലാ പ്രത്യാഘാതങ്ങളും ഏറ്റെടുക്കാന്‍ തയ്യാറുള്ള വ്യക്തി കൂടിയാണ് ഞാന്‍. ഒരു കാര്യം ചെയ്യേണ്ട എന്ന് തീരുമാനിച്ച ആളെ നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വര്‍ത്തമാനം സിനിമ

വര്‍ത്തമാനം സിനിമ

അവര്‍ ചെയ്യാത്തതുകൊണ്ടുള്ള പ്രത്യാഘാതങ്ങള്‍ കൂടി അനുഭവിക്കേണ്ടി വരുന്നത് നമ്മളെല്ലാവരും കൂടിയാണ്. എല്ലാവരും ഇതിനെക്കുറിച്ച് സംസാരിക്കണം.ആ ശബ്ദത്തിനെല്ലാം പ്രാധാന്യമുണ്ടെന്നും പാര്‍വതി തിരുവോത്ത് വ്യക്തമാക്കി. വര്‍ത്തമാനം എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു മീഡിയ വണ്‍ അഭിമുഖം നടത്തിയത്.

ഹണി റോസ് പറയുന്നത്

ഹണി റോസ് പറയുന്നത്

അതേസമയം, അമ്മയുടെ ഉദ്ഘാടന വേളയില്‍ വിവേചനം ഉണ്ടായിട്ടില്ലെന്നാണ് നടി ഹണി റോസ് അവകാശപ്പെടുന്നത്. തിരക്കുകള്‍ ഉള്ളതിനാല്‍ സ്വയം മാറി നിന്നതെന്നാണ് ഹണി റോസിന്‍റെ വിശദീകരണം. ഉദ്ഘാടന ചടങ്ങുകള്‍ക്കിടയിലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനിടയില്‍ ആരോ ആകസ്മികമായി പകര്‍ത്തിയ ചിത്രാണ് തെറ്റായി രീതിയില്‍ പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആസ്ഥാന മന്ദിരം ഉൽഘാടനം

ആസ്ഥാന മന്ദിരം ഉൽഘാടനം

ഇത്തരത്തില്‍ ഒരു വിവാദം നടക്കുന്നതായി തനിക്ക് അറിയുക പോലുമില്ല. അമ്മയുടെ പുതിയ ആസ്ഥാന മന്ദിരം ഉൽഘാടനം ചെയ്യുന്ന ചടങ്ങായിരുന്നു അവിടെ നടന്നത്. എന്നെയെ മറ്റൊരു അംഗത്തേയും അവിടെ ആരും മാറ്റി നിര്‍ത്തിയിട്ടില്ല. ഇവിടെ വന്ന് ഇരിക്കൂ എന്ന് കമ്മറ്റി മെമ്പേഴ്സ് പറഞ്ഞതാണെന്നും ഒരു ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഹണി റോസ് പറഞ്ഞു.

ചെയ്യാന്‍ പല കാര്യങ്ങള്‍

ചെയ്യാന്‍ പല കാര്യങ്ങള്‍

എക്സിക്യൂട്ടീവ് മെമ്പര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് അവിടെ ജോലികള്‍ ഉണ്ടായിരുന്നു. കമ്മറ്റിയിലെ എല്ലാ അംഗങ്ങള്‍ക്കും അവിടെ അവരുടേതായ ജോലികള്‍ ഉണ്ടായിരുന്നു. ഇത്രയും വലിയ ചടങ്ങുകള്‍ നടക്കുമ്പോള്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കാനും ഉണ്ടാകും. അതിനിടയില്‍ ഇരിക്കാന്‍ കഴിഞ്ഞു എന്ന് വരില്ലെന്നും ഹണി റോസ് പറഞ്ഞു.

രചന നാരായണന്‍ കുട്ടിയും മാത്രമല്ല

രചന നാരായണന്‍ കുട്ടിയും മാത്രമല്ല

ചില കാര്യങ്ങൾ ചെയ്തിട്ട് ഓടി വന്നു നിൽക്കുമ്പോഴാണെന്നു തോന്നുന്നു ഈ പറയുന്ന ചിത്രം എടുത്തത്. ചടങ്ങിനിടയില്‍ ഇടക്ക് ഞങ്ങള്‍ ഇരിക്കുകയും ചെയ്തിരുന്നു. ഞാനും രചനയും മാത്രമല്ല, പുരുഷന്‍മാരും സ്ത്രീകളും ഉള്‍പ്പടെ മറ്റ് പല കമ്മിറ്റി മെമ്പേഴ്സും അവിടെ ഉണ്ടായിരുന്നു. സ്ത്രീകള്‍ അവിടെ നിന്നു എന്നത് മാത്രം ഫോക്കസ് ചെയ്യുന്നത് കൊണ്ടാണ് ഈ പ്രശ്നമെന്നും ഹണി റോസ് പറഞ്ഞു.

സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

English summary
actress parvati thiruvoth and honey rose responds to amma's office inauguration ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X