• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസരം പോയാലും നോ പറയേണ്ടിടത്ത് പറയണമെന്ന് പൊന്നമ്മ ബാബു: വണ്ണത്തെക്കുറിച്ച് പറഞ്ഞാല്‍ ചോദ്യം ചെയ്യും

Google Oneindia Malayalam News

സിനിമ മേഖലയില്‍ നിന്നുള്ള ഒരാളും തന്നോട് ഇന്നുവരെ മോശമായി പെരുമാറിയിട്ടില്ലെന്ന് പ്രശസ്ത നടി പൊന്നമ്മ ബാബു. ഞാന്‍ സ്വീകരിക്കുന്ന നിലപാട് അതാണ്. നമുക്ക് ഒരുകാര്യം ഇഷ്ടമല്ലെങ്കില്‍ അത് തുറന്ന് പറയണം. നോ പറയേണ്ടിടത്ത് നോ പറഞ്ഞ് തന്നെ മുന്നോട്ട് പോവണം. യെസ് പറയേണ്ടിടത്തെ യെസ് പറയാന്‍ പാടുള്ളു. ഇത് രണ്ടും നമ്മുടെ അടുത്തിരിക്കുന്ന കാര്യങ്ങളാണ്.

തീരുമാനം എടുക്കേണ്ട നമ്മളാണ്. നോ എന്ന് പറഞ്ഞതിന്റെ പേരില്‍ നീ പോയിക്കോ എന്നും പറഞ്ഞ് ആ സിനിമയില്‍ നിന്നും പറഞ്ഞ് വിട്ടേക്കാം, എന്നാല്‍ കടുക്കനിട്ടവന്‍ പോയാല്‍ കമ്മലിട്ടവന്‍ വരുമെന്ന കാര്യം ഓർക്കണമെന്നും പൊന്നമ്മ ബാബു പറയുന്നു. ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോ പറഞ്ഞതിന്റെ പേരില്‍ ഒരു അവസരം

നോ പറഞ്ഞതിന്റെ പേരില്‍ ഒരു അവസരം നഷ്ടമായാല്‍ വേറെ അവസരം നിങ്ങളെ കാത്തിരിപ്പുണ്ടാവും. എനിക്ക് യുവതലമുറയോട് പറയാനുള്ളത് അതാണ്. സിനിമ മേഖലയല്ല, ഏത് മേഖലയാണെങ്കിലും അതാണ് ചെയ്യേണ്ടത്. കുറച്ച് കൂടെ ഗ്ലാമർ ഉള്ളതുകൊണ്ടാണ് സിനിമ രംഗത്തെ വാർത്തകളൊക്കെ പെട്ടെന്ന് ജനങ്ങളിലേക്ക് എത്തുന്നത്. ഏത് മേഖലയില്‍ ആണെങ്കിലും നമ്മള്‍ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് നമ്മളാണെന്നും പൊന്നമ്മ ബാബു പറയുന്നു.

ബാസിത് ആല്‍വി ആര്: തഗ്ഗ് വീരന്‍, ചാനല്‍ താരം, ഹർത്താല്‍ ദിനം ബസ്സിന് കല്ലേറ്, ഒടുവില്‍ അറസ്റ്റ്ബാസിത് ആല്‍വി ആര്: തഗ്ഗ് വീരന്‍, ചാനല്‍ താരം, ഹർത്താല്‍ ദിനം ബസ്സിന് കല്ലേറ്, ഒടുവില്‍ അറസ്റ്റ്

ഒരു വേഷത്തിന് വേണ്ടി ആർക്കും വഴങ്ങിക്കൊടുക്കരുത്

ഒരു വേഷത്തിന് വേണ്ടി ആർക്കും വഴങ്ങിക്കൊടുക്കരുത്. വിദ്യാഭ്യസ കുട്ടികളാണെങ്കില്‍ ഇതല്ലെങ്കില്‍ എനിക്ക് വേറെ ഒരു ജോലിയുണ്ട് എന്ന ധൈര്യം ഉണ്ടാവും. ഇതൊരു സൈഡ് എന്നുവെച്ച് പെരുമാറുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു പ്രശ്നം ഉണ്ടാവില്ല. പിന്നെ എന്തിനും തയ്യാറായി വരുന്ന ചിലരുണ്ട്. അവരോട് എനിക്ക് ഒന്നും പറയാനില്ല. അല്ലാതെ നോ പറയാന്‍ തയ്യാറാവുന്നവർ അത് പറയുക തന്നെ വേണം. ഒരു അവസരം നഷ്ടമായാല്‍ വീണ്ടുമൊരു അവസരം ലഭിക്കും.

നടിയാകണമെന്ന ഒരു തലവിധി ഒരു പെണ്‍കുട്ടിക്ക്

നടിയാകണമെന്ന ഒരു തലവിധി ഒരു പെണ്‍കുട്ടിക്ക് ഉണ്ടെങ്കില്‍ അവർ അത് ആവുക തന്നെ ചെയ്യും. വിധിച്ചിട്ടില്ലെങ്കില്‍ അത് നടക്കില്ല. പണ്ടത്തെപ്പോലെയല്ല, ഇപ്പോള്‍ വരുന്നവരില്‍ അധികവും വിദ്യാസമ്പന്നരും വലിയ വീടുകളിലേയും വലിയ ആള്‍ക്കാരുടേയും മക്കളാണ്. അവരെല്ലാം പോടാ.. നോ എന്ന് പറയുന്നവരായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതല്ല മറിച്ച് ചെയ്യുന്നവരാണെങ്കില്‍ എനിക്ക് ഒന്നും പറയാനില്ലെന്നും പൊന്നമ്മ ബാബു പറയുന്നു.

നമുക്ക് അവരോട് പോയി ഒന്നും പറയാനാവില്ല

നമുക്ക് അവരോട് പോയി ഒന്നും പറയാനാവില്ല, എന്റെ സ്വന്തം മക്കളോ ബന്ധുക്കളോ ആണെങ്കില്‍ എനിക്കൊന്നും പറയാനാവില്ല, പുതിയ തലമുറയിലെ എല്ലാവരും നല്ല കഴിവുള്ളവരാണ്. പിന്നെ ഇടയ്ക്കൊക്കെ ചെറിയ വിഷയങ്ങള്‍ ഉണ്ടായി വരുന്നുണ്ട്. പിന്നെയുള്ള പ്രധാന വിഷയം എന്ന് പറയുന്നത് കൃത്യസമയത്തിന് വരുന്നില്ല എന്നുള്ളതാണ്. സിനിമ സെറ്റിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇതിന്റെ കാരണം. ഞാനൊക്കെ വരുമ്പോള്‍ അതൊക്കെ കണ്ട് പഠിച്ചാണ് വരുന്നതെന്നും താരം വ്യക്തമാക്കുന്നു.

എന്റെ തടിയെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും

എന്റെ തടിയെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവരോട് ഞാന്‍ ദേഷ്യപ്പെടും. എന്റെ വണ്ണം ചുമ്മാ വന്നതല്ല. കാശുകൊടുത്ത് സൂപ്പും മറ്റും കഴിച്ച് തന്നെ ഉണ്ടാക്കിയതാണ്. സിനിമയിലോ പ്രൊഡക്ഷന്‍ ഫുഡ് കഴിച്ചുണ്ടായ തടിയല്ല ഇത്. അതില്‍ ആർക്കെങ്കിലും എന്തെങ്കിലും തോന്നേണ്ട ആവശ്യമില്ല. ഞാന്‍ വിചാരിച്ചുകൊണ്ട് തന്നേയുണ്ടാക്കിയ തടിയാണ് ഇത്.

എന്റെ വണ്ണത്തെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍

എന്റെ വണ്ണത്തെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവരോട് ഞാന്‍ ഉടക്കും. എന്റെ ഐഡന്റിറ്റി എന്ന് പറയുന്നത് ഇതാണ്. മമ്മൂട്ടിയുടെ നായികയായി അവസരം കിട്ടിയാല്‍ ചേച്ചി വണ്ണം കുറയ്ക്കുമോ എന്ന് ചോദിച്ചു. മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാനൊക്കെ ഇഷ്ടമാണെങ്കിലും വണ്ണം കുറയ്ക്കില്ല എന്നായിരുന്നു എന്റെ മറുപടി. വണ്ണം കുറച്ചുകൊണ്ട് ആ ഒരു പടമല്ലേ കിട്ടൂ. പിന്നെ പടവും കിട്ടില്ലെന്ന് മാത്രമല്ല, എന്തെങ്കിലും രോഗമാണെന്നും പറയും.

English summary
Actress Ponnamma Babu says I will object if anyone says anything about her body
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X