'ചുറ്റുമുള്ള സ്ത്രീകളെ തിരഞ്ഞുപിടിച്ചു, മകളെ പോലും വെറുതെ വിടുന്നില്ല'; വേദന തുറന്നുപറഞ്ഞ് പ്രവീണ
കോട്ടയം: നടി പ്രവീണയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കഴിഞ്ഞ വര്‍ഷമാണ് 22കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി മോര്‍ഫ് ചെയച്ത നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്നെയും കുടുംബത്തെയും മൂന്ന് വര്‍ഷത്തോളമായി അപകീര്‍ത്തിപ്പെടുത്തുന്നെന്ന് ആരോപിച്ച് പ്രവീണ നല്കിയ പരാതിയിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇപ്പോഴിതാ ആ സമയത്ത് താന്‍ കടന്നുപോയ അനുഭവങ്ങള്‍ പറയുകയാണ് പ്രവീണ. അയാള്‍ തന്റെ പേരില്‍ നൂറോളം വ്യാജ ഐഡികള്‍ നിര്‍മ്മിച്ചെന്ന് പ്രവീണ പറയുന്നു. ഇതുവഴി ഫോട്ടോകള്‍ എല്ലാവര്ക്കും അയച്ചുകൊടുത്തു. എന്റെ മകളെ പോലും വെറുതെവിട്ടില്ല. എന്റെ ചുറ്റുമുള്ള സ്ത്രീകളെ എല്ലാം തിരഞ്ഞുപിടിച്ച് ആക്രമിച്ചു.

ഒരു മനുഷ്യന് ഇത്രയും മാനസിക വൈകൃതം ഉണ്ടാകുമോ എന്നും പ്രവീണ ചോദിച്ചു. മനോരമ ഓണ്‍ലൈനിനോടാണ് പ്രവീണയുടെ പ്രതികരണം. മൂന്ന് വര്‍ഷമായി താന്‍ അനുഭവിക്കുന്ന വേദന ആര്‍ക്കും പറഞ്ഞാല്‍ മനസിലാവില്ല. എന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പലര്‍ക്കും അയച്ചുകൊടുത്തു. അവര്‍ പറഞ്ഞപ്പോഴാണ് ഞാന്‍ അക്കാര്യം അറിയുന്നത്.

ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയതോടെ എന്റെ അമ്മ, സഹോദരി, മകള്‍, മകളുടെ അധ്യാപകന്, കൂട്ടുകാര്‍ തുടങ്ങിയവരുടെ വ്യാജ ചിത്രങ്ങളും പ്രചരിപ്പിക്കാന്‍ തുടങ്ങിയെന്ന് പ്രവീണ പറഞ്ഞു. തന്റെ ഫോട്ടോകള്‍ നഗ്ന ചിത്രങ്ങളാക്കി സുപഹൃത്തുക്കള്ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുകയാണ് ഇയാള്‍ ചെയ്തത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശി ഭാഗ്യരാജ് എന്ന 22കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മൂന്ന് മാസം റിമാന്‍ഡ് ചെയ്ത പ്രതി ഒരു മാസം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ജാമ്യത്തില്‍ പുറത്തിറങ്ങി. ഇതിന് ശേഷം പ്രതി വൈരാഗ്യ ബുദ്ധിയോടെ കൂടുതല്‍ ഉപദ്രവിക്കുകയാണെന്ന് പ്രവീണ പറഞ്ഞു. ഒരു വര്‍ഷത്തോളം നിരന്തരം പരാതി നല്‍കിയിട്ടും ഇതുവരെ നടപടി ഒന്നും ആയിട്ടില്ല.

തന്നെ വേദനിപ്പിക്കുന്നതിനായി നിലവില്‍ മകളുടെ ചിത്രമാണ് ഇയാള്‍ പ്രചരിപ്പിക്കുന്നതെന്ന് പ്രവീണ പറഞ്ഞു. ഇതോടെ സംഭവത്തില്‍ മകളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ദില്ലയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് ഭാഗ്യരാജ്. ഇയാശളുടെ ലാപ്്ടോപ്പില്‍ നിന്ന് ഇത്തരത്തിലുള്ള ഒറുപാട് ചിത്രങ്ങള്‍ കണ്ടെടുത്തിരുന്നു.

സംഭവത്തില്‍ പ്രവീണ അന്ന് പങ്കുവച്ച പ്രതികരണം ഇങ്ങനെയായിരുന്നു; ആദ്യം യുവാവ് തന്റെ പേരില്‍ ഒരു ഇന്‍സ്റ്റഗ്രാം ഐഡി ക്രിയേറ്റ് ചെയ്യുകയായിരുന്നു. ആദ്യം നല്ല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് തന്നോട് അത് ലൈക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവം അല്ലാത്തതിനാല്‍ താന്‍ അത് അത്ര കാര്യമാക്കിയില്ല.

പക്ഷേ തന്നെ ഇയാള്‍ വിടാതെ പിന്തുടര്ന്നു. അശ്ലീല ചിത്രങ്ങളായിരുന്നു പിന്നീട് പ്രചരിപ്പിച്ചത്. തന്റെ മുഖം ആ ചിത്രങ്ങളില്‍ എഡിറ്റ് ചെയ്ത് വെച്ചാണ് പ്രചരിപ്പിച്ചത്. സിനിമാ മേഖലയില്‍ നിന്ന് ഉള്‍പ്പെടെയുള്ള തന്റെ സുഹൃത്തുക്കളെ വരെ ടാഗ് ചെയ്ത് കൊണ്ടാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.

ഇത് ശ്രദ്ധയില്‍ പെട്ടതോടെ സുഹൃത്തുകക്ളാണ് തന്നെ വിവരം അറിയിച്ചത്. ഇതോടെ ഇതൊന്നും ആവര്‍ത്തിക്കരുതെന്ന് ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ വൈരാഗ്യത്തോടെ അയാള്‍ വീണ്ടും ചെയ്യുകയായിരുന്നു. കുടുംബത്തിന്റെ ഉള്‍പ്പെടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതോടെയാണ് താന്‍ പോലീസിനെ സമീപിച്ചതെന്നും പ്രവീണ പറഞ്ഞിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications