Get Updates
Get notified of breaking news, exclusive insights, and must-see stories!

മോർഫ് ചെയ്ത് ചിത്രം പ്രചരിപ്പിച്ചു..വൈരാഗ്യത്തോടെ പെരുമാറി; നടി പ്രവീണയുടെ പരാതിയിൽ 22 കാരൻ അറസ്റ്റിൽ

കൊച്ചി; സിനിമാ താരങ്ങളുടെ നഗ്ന ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ചെയ്ത പലരും പോലീസിന്റെ പിടിയിലുമായിട്ടുണ്ട്. ഇപ്പോഴിത നടി പ്രവീണയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്. 22 കാരനണ് വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതുവഴി നടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്.

 22 കാരൻ അറസ്റ്റിൽ

ദില്ലി സാഗർപൂർ സ്വദേശി ഭാഗ്യരാജ് (22) നെയാണ് പ്രത്യേക സംഘം ദില്ലിയിൽ നിന്നും അറസ്റ്റ് ചെയ്തത്. നേരത്തേ കേസിൽ തമിഴ്നാട് കന്യാകുമാരി സ്വദേശിയായ മണികണ്ഠൻ ശങ്കറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എ ഡി ജി പി മനോജ് എബ്രഹാമിന്‍റെ നിർദ്ദേശാനുസരണം സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

 നടി പരാതി നൽകിയത് നാല് മാസം മുൻപ്


നാല് മാസം മുൻപായിരുന്നു നടി പ്രവീണ പോലീസിൽ പരാതി നൽകിയത്. സംഭവത്തെ കുറിച്ച് നടി മനോരമ ന്യൂസിനോട് പങ്കുവെച്ച പ്രതികരണം ഇങ്ങനെ- ആദ്യം യുവാവ് തന്റെ പേരിൽ ഒരു ഇൻസ്റ്റഗ്രാം ഐഡി ക്രിയേറ്റ് ചെയ്യുകയായിരുന്നു. ആദ്യം നല്ല ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് തന്നോട് അത് ലൈക്ക് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവം അല്ലാത്തതിനാൽ താൻ അത് അത്ര കാര്യമാക്കിയില്ല.

 വൈരാഗ്യത്തോടെ പിന്തുടർന്നു

പക്ഷേ തന്നെ ഇയാൾ വിടാതെ പിന്തുടർന്നു. അശ്ലീല ചിത്രങ്ങളായിരുന്നു പിന്നീട് പ്രചരിപ്പിച്ചത്. തന്റെ മുഖം ആ ചിത്രങ്ങളിൽ എഡിറ്റ് ചെയ്ത് വെച്ചാണ് പ്രചരിപ്പിച്ചത്. സിനിമാ മേഖലയിൽ നിന്ന് ഉൾപ്പെടെയുള്ള തന്റെ സുഹൃത്തുക്കളെ വരെ ടാഗ് ചെയ്ത് കൊണ്ടാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന് നടി പറയുന്നു.

 സുഹൃത്തുക്കളാണ് വിവരം അറിയിച്ചത്

ഇത് ശ്രദ്ധയിൽ പെട്ടതോടെ സുഹൃത്തുകക്ളാണ് തന്നെ വിവരം അറിയിച്ചത്. ഇതോടെ ഇതൊന്നും ആവർത്തിക്കരുതെന്ന് ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ വൈരാഗ്യത്തോടെ അയാൾ വീണ്ടും ചെയ്യുകയായിരുന്നു. കുടുംബത്തിന്റെ ഉൾപ്പെടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതോടെയാണ് താൻ പോലീസിനെ സമീപിച്ചതെന്നും നടി വ്യക്തമാക്കി.

 പോലീസിന്റെ വലിയ പിന്തുണ

വലിയ പിന്തുണയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പ്രവീണ പറഞ്ഞു. ചലച്ചിത്ര രംഗത്തെ പല നടികൾക്കുമെതിരെ ഇത്തരത്തിലുള്ള അതിക്രമങ്ങൾ നടക്കുന്നുണ്ട്.എന്നാൽ പലരും പ്രതികരിക്കാൻ തയ്യാറാകാത്തതാണ്. ഇത്തരം അതിക്രമങ്ങൾക്കെതിരെ സഹപ്രവർത്തകരായ നടിമാരും രംഗത്ത് വരിക തന്നെ വേണം. എന്നാൽ മാത്രമേ ഇത്തരം സംഭവങ്ങൾ അവസാനിക്കൂവെന്നും നടി പറഞ്ഞു.സൈബർ ക്രൈം പൊലീസ് അസി. കമ്മീഷണർ ടി. ശ്യാംലാൽ, ഇൻസ്പെക്ടർ എസ് പി. പ്രകാശ്, എസ് െഎ ആർ ആർ മനു, പൊലീസ് ഉദ്യോഗസ്ഥരായ വി എസ്. വിനീഷ്, എ എസ് സമീർഖാൻ, എസ് മിനി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായ ഉദ്യോഗസ്ഥർ പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.

 വീട്ടമ്മയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് യുവതി അറസ്റ്റിൽ

വീട്ടമ്മയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് യുവതി അറസ്റ്റിൽ

വീട്ടമ്മയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. കാഞ്ഞിരംപ്പാറ സ്വദേശി സൗമ്യയാണ് സൈബർ പോലീസിന്റെ കസ്റ്റഡിയിൽ ആയത്. ഹണിട്രാപ്പിൽ ഇരയാക്കുന്ന യുവാക്കളുടെ ഫേസ്ബുക്ക്, വാട്സ് ആപ്പ് അക്കൗണ്ടുകൾ വഴിയാണ് സൗമ്യ നഗ്നചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചത്. വീട്ടമ്മയുടെ നഗ്ന ചിത്രം വ്യാപകമായി പ്രചരിപ്പച്ചതോടെ ഇവരുടെ കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നൽകുകയയാിരുന്നു തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സൗമ്യ അറസ്റ്റിലായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+