Get Updates
Get notified of breaking news, exclusive insights, and must-see stories!

തട്ടിക്കൊണ്ടുപോയി ആക്രമിച്ച പ്രതികളെ നടി ഇന്ന് കാണും..കാക്കനാട് ജയിലില്‍ തിരിച്ചറിയല്‍ പരേഡ്..

കൊച്ചി: തന്നെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച പ്രതികളെ നടി ഇന്ന് മുഖാമുഖം കാണും. പൾസർ സുനി അടക്കമുള്ള പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്നാണ് നടക്കുന്നത്. കാക്കനാട്ടെ ജയിലിൽ വെച്ചാണ് പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തുക. അതേസമയം നടിയുടെ ഇന്നത്തെ പത്രസമ്മേളനം മാറ്റി വെച്ചിട്ടുണ്ട്.

Read Also: നടിയെ അപമാനിച്ച കൈരളി ചാനലിനെതിരെ വൃന്ദാ കാരാട്ട്...കൈരളി പരസ്യമായി മാപ്പ് പറയണം..!

ആക്രമണത്തിനിരയായ നടി ഇന്ന് മാധ്യമങ്ങളെ കാണുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ നാളെയാവും നടി മാധ്യമങ്ങളെ കാണുക. പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് കഴിയും വരെ മാധ്യമങ്ങളെ കാണരുതെന്ന് പോലീസ് നിര്‍ദേശം നല്‍കിയതായാണ് വിവരം.

തിരിച്ചറിയൽ പരേഡ്

നടിയെ ആക്രമിച്ച പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കുന്നുണ്ട്. പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് കഴിയും വരെ മാധ്യമങ്ങളെ കാണരുതെന്ന് പോലീസ് നിര്‍ദേശം നല്‍കിയതായാണ് വിവരം. കാക്കനാട്ടെ ജയിലില്‍ വെച്ചായിരിക്കും തിരിച്ചറിയല്‍ പരേഡ് നടക്കുക.

ലൊക്കേഷനിൽ പത്രസമ്മേളനം

ഇന്ന് രാവിലെ പത്ത് മണിക്ക് ശേഷം നടി പത്രസമ്മേളനം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. നടിയുടെ പുതിയതായി തുടങ്ങാനിരിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് പത്രസമ്മേളനം എന്നായിരുന്നു വിവരം.

പൃഥ്വിയും പങ്കെടുക്കും

നടന്‍ പൃഥ്വിരാജും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ നടിക്കൊപ്പം പൃഥ്വിരാജും പങ്കെടുക്കാനിരുന്നതായിരുന്നു. എന്നാല്‍ പോലീസ് നിര്‍ദേശത്തെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.

കാക്കനാട് ജയിലിൽ

നിലവില്‍ ആലുവ സബ്ജയിലിലാണ് പള്‍സര്‍ സുനി അടക്കമുള്ള പ്രതികളുള്ളത്.പള്‍സര്‍ സുനിക്കൊപ്പം പ്രതികളായ വിജീഷ്, മണികണ്ഠന്‍ എന്നിവരുടെ തിരിച്ചറിയല്‍ പരേഡാണ് നടക്കുക.

ആളൂർ വരുന്നു

പള്‍സര്‍ സുനിയെ 14 ദിവസത്തെക്ക് റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ് കോടതി. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടക്കുക. സുനിക്ക് വേണ്ടി അഡ്വക്കേറ്റ് ആളൂര്‍ ഹാജരാകുമെന്നാണറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+