Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുംബനക്കൂട്ടായ്മക്ക് പ്രിയാമണിയുടെ പിന്തുണ, ആഷിക്കും റീമയും എത്തുമോ?

കൊച്ചി: ചുംബന കൂട്ടായ്മക്ക് തെന്നിന്ത്യന്‍ താരറാണി പ്രിയാമണിയുടേയും പിന്തുണ. താരദമ്പതികളായ ആഷിക് അബുവും റിമ കല്ലിങ്കലും എത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

പരസ്യ ചുംബനത്തിന് താന്‍ തയ്യാറാണെന്നാണ് പ്രിയാമണി പറയുന്നത്. ഒരു സ്വകാര്യ എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയാമണി ഇക്കാര്യം പറഞ്ഞത്.

Priyamani Aashiq Abu Rima Kallingal

വിവാഹ വാര്‍ഷികത്തിന്റെ ആഘോഷത്തിലാണ് ആഷിക് അബുവും റീമ കല്ലിങ്കലും. നേരത്തെ നില്‍പ് സമരത്തെ പിന്തുണച്ച് ആഷിക്കും കൂട്ടരം തിരുവനന്തപുരത്തെത്തിയിരുന്നു. അതുകൊണ്ട് തന്നെ ചുംബന കൂട്ടായ്മയിലേക്കും ഇവര്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

അതിനിടെ ചാനല്‍ സംവാദത്തിനിടെ കിസ്സ് ഓഫ് ലവ് സംഘാടകരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും ഓണ്‍ലൈന്‍ ലോകത്ത് ചര്‍ച്ചയായിട്ടുണ്ട്. ചുംബന സമരത്തെ എതിര്‍ക്കില്ലെന്ന് ബിജെപി എതിര്‍ക്കില്ലെന്ന് പാര്‍ട്ടി നേതാവ് എംടി രമേശ് വ്യക്തമാക്കിയതിന് പിറകെയാണ് ചാനല്‍ സംവാദത്തിനിടയിലുണ്ടായ സംഭവം.

നവംബര്‍ 2 നാണ് കൊച്ചി മറൈന്‍ ഡ്രൈവില്‍ കൂട്ടായ്മ നടത്തുന്നത്. വിഷയത്തില്‍ ഇടപെടാനാവില്ലെന്ന് കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. കൂട്ടായ്മക്ക് പോലീസ് അനുമതി നല്‍കിയിട്ടില്ല. പരസ്യ ചുംബനം ഒരു തരത്തിലും അനുവദിക്കില്ലെന്ന് പറഞ്ഞ് പല യുവജന സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+