പ്രിയങ്കയുടെ വിവാഹ മോചനത്തിന് കാരണം; ഭര്‍ത്താവ് അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലിട്ടത്
തിരുവനന്തപുരം: സിനിമാ താരങ്ങളുടെ വിവാഹമോചനങ്ങളുടെ പട്ടികയില്‍ ഇപ്പോള്‍ ഒടുവിലത്തെ പേരാണ് നടി പ്രിയങ്ക നായര്‍. വിവാഹ മോചനം ആവശ്യപ്പെട്ട് പ്രിയങ്ക ഭര്‍ത്താവിനെതിരെ നടത്തുന്ന നിയമപോരാട്ടത്തില്‍ ഐടി ആക്ട് പ്രകാരമുള്ള കേസും ഉണ്ടെന്നാണ് പുതിയ വാര്‍ത്ത.
ഭര്‍ത്താവും തമിഴ് സംവിധായകനുമായ ലോറന്‍സ് റാമിനെതിരെ നാല് കേസുകളാണ് പ്രിയങ്ക സമര്‍പ്പിച്ചിരിയ്ക്കുന്നത്. തന്റെ അശ്ലീല ചിത്രങ്ങള്‍ ഭര്‍ത്താവ് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചു എന്നാണ് ഇതിലൊരു കേസ്. തുടര്‍ന്ന് വായിക്കൂ...

പ്രിയങ്ക വിവാഹ മോചനത്തിന്
വിവാഹ മോചനത്തിനുള്ള ഹര്‍ജി നടി തിരുവനന്തപുരം കുടുംബ കോടതിയില്‍ നല്‍കിക്കഴിഞ്ഞു. ഹര്‍ജിയില്‍ ഉടന്‍ തീരുമാനമുണ്ടാവുമെന്നാണ് അറിയുന്നത്.

മൂന്ന് വര്‍ഷത്തെ ദാമ്പത്യം
തമിഴ് സംവിധായകനായ ലോറന്‍സ് റാമുമായി പ്രണയത്തിലായിരുന്ന പ്രിയങ്ക 2012ലാണ് വിവാഹിതയായത്. ആറ്റുകാള്‍ ക്ഷേത്ര നടയില്‍വച്ചായിരുന്നു ഇവരുടെ വിവാഹം മൂന്ന് വര്‍ഷത്തെ ദാമ്പത്യം പിരിയുന്ന ദമ്പതികള്‍ക്ക് ഒരു മകനുണ്ട്

വിവാഹ മോചനത്തിന് കാരണം
വിവാഹം മോചനം ആവശ്യപ്പെട്ട് ലോറന്‍സ് റാമിനെതിരെ നാല് കേസുകളാണ് പ്രിയങ്ക സമര്‍പ്പിച്ചിരിയ്ക്കുന്നത്. നാല് കേസുകളാണ് ഭര്‍ത്താവിനെതിരെ പ്രിയങ്ക കോടതിയില്‍ കൊടുത്തിരിക്കുന്നത്. അതില്‍ ഒന്ന് ഐ.ടി ആക്ട് പ്രകാരമുള്ളതാണ്. പ്രിയങ്കയുടെ നെറ്റ് അക്കൗണ്ടുകള്‍ ലോറന്‍സ് ദുരുപയോഗം ചെയ്യുന്നു എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍
കഴിഞ്ഞ ദിവസം പ്രയങ്കയുടെ അശ്ലീല ദൃശ്യങ്ങള്‍ ഭര്‍ത്താവ് പ്രചരിപ്പുക്കുന്നുവെന്ന രീതിയില്‍ വാര്‍ത്ത വന്നിരുന്നു. പ്രിയങ്കയുടെ അച്ഛനാണ് ലോറന്‍സിനെതിരെ പരാതി കൊടുത്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പോലീസ് ചെന്നൈയിലെത്തി ലോറന്‍സില്‍നിന്ന് മൊഴിയെടുത്തിരുന്നു.

വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ വയ്യ
വിവാഹശേഷം വീട്ടില്‍ ഒതുങ്ങിയാല്‍ മതിയെന്ന ലോറന്‍സ് റാമിന്റെ തീരുമാനമാണ് വേര്‍പിരിയലിനു പിന്നില്‍. എനിക്ക് വേറെ ജോലി ഒന്നും അറിയില്ലന്നും വേറെ എന്ത് ചെയ്താലും അത് ഉപേക്ഷിച്ച് ഞാന്‍ സിനിമയിലേക്ക് തന്നെ വരും എന്ന് അടുത്തിടെ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞിരുന്നു.

മകന്‍ ജനിച്ച ശേഷം
2013ല്‍ മകന്‍ മുകുന്ദ് റാം ജനിച്ച ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. മകന്‍ ജനിച്ച ശേഷം നാട്ടില്‍ത്തന്നെ താമസമാക്കിയ പ്രിയങ്ക പിന്നീട് ചെന്നൈയിലേക്ക് പോയിട്ടില്ല.

കഴിഞ്ഞ സെപ്തംബര്‍ മുതല്‍
കഴിഞ്ഞ സെപ്തംബറിലാണ് വിവാഹമോചനത്തിനായി ശ്രമം തുടങ്ങിയത്. ഇരുവരുടെയും അഭിഭാഷകരും സുഹൃത്തുക്കളും ഒത്തുതീര്‍പ്പിന്മുന്‍കൈയെടുത്തിരുന്നെങ്കിലും ഒന്നും ഫലവത്തായില്ല. തുടര്‍ന്ന് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.

തമിഴില്‍ തിളങ്ങിയ പ്രിയങ്ക
തമിഴ് സംവിധായകന്‍ വസന്തബാലന്റെ വെയില്‍ എന്ന ചിത്രത്തിലെ നായിക തങ്കത്തെ അനശ്വരയാക്കിയാണ് പ്രിയങ്ക തമിഴില്‍ കാലുവച്ചത്. പ്രിയങ്കയുടെ അഭിനയത്തിന് ഏറെ നിരൂപക പ്രശംസയും കിട്ടിയിരുന്നു. തുടര്‍ന്ന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും വളരെ സെലക്ടീവായ കഥാപാത്രങ്ങളെയാണ് പ്രിയങ്ക സ്വീകരിച്ചത്. മലയാളത്തേക്കാള്‍ മികച്ച കഥാപാത്രങ്ങള്‍ തമിഴ് സിനിമയാണ് ഈ താരത്തിന് നല്‍കിയത്.

സംസ്ഥാന പുരസ്‌കാരം
ടി.വി. ചന്ദ്രന്റെ വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ പ്രിയങ്ക ജയറാം നായകനായ സമസ്ത കേരളം പി. ഒയിലും മോഹന്‍ലാല്‍ നായകനായ ഇവിടം സ്വര്‍ഗ്ഗമാണ് എന്ന സിനിമയിലും നായികയായി അഭിനയിച്ചു.

സിനിമയിലേക്ക് വീണ്ടും
വിവാഹ ശേഷം സിനിമയോട് വിടപറഞ്ഞ പ്രിയങ്ക സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് തിരികെ വന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്ത ജലത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് പ്രിയങ്ക നടത്തിയിരിക്കുന്നത്. അനീഷ് അന്‍വറിന്റെ കുമ്പസാരമാണ് ഒടുവില്‍ റിലീസ് ചെയ്തത്.












Click it and Unblock the Notifications