കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വിവരമില്ലായ്മ'; അമ്മ വിവാദത്തിൽ രചന നാരായണൻ കുട്ടി വീണ്ടും, 'ചിലർ കഥ അറിയാതെ ആണ് ആട്ടം കണ്ടത്'

Google Oneindia Malayalam News

കൊച്ചി: താരസംഘടന അമ്മയുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങുന്നില്ല. അമ്മ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ സ്ത്രീകളായ എക്‌സിക്യൂട്ട് കമ്മിറ്റി അംഗങ്ങള്‍ക്ക് ഇരിപ്പിടം നല്‍കിയില്ലെന്ന ആരോപണത്തില്‍ പാര്‍വ്വതി തിരുവോത്ത് രൂക്ഷമായി പ്രതികരിച്ചിരുന്നു.

ഹൈന്ദവ വോട്ടുകൾ ഉന്നമിട്ട് പിസി ജോർജ്, 'പേടിപ്പിക്കാൻ വരേണ്ട', 'രാമക്ഷേത്രത്തിന് ഇനിയും പണം നൽകും'ഹൈന്ദവ വോട്ടുകൾ ഉന്നമിട്ട് പിസി ജോർജ്, 'പേടിപ്പിക്കാൻ വരേണ്ട', 'രാമക്ഷേത്രത്തിന് ഇനിയും പണം നൽകും'

പിന്നാലെ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രചന നാരായണന്‍ കുട്ടി അടക്കമുളളവര്‍ പാര്‍വ്വതിക്ക് മറുപടി നല്‍കി രംഗത്ത് വന്നിരുന്നു. ആരാണ് പാര്‍വ്വതി എന്ന് രചന ചോദിച്ചത് അടക്കം വിവാദമായിരുന്നു. വീണ്ടും പാര്‍വ്വതിക്കെതിരെ രചന നാരായണന്‍ കുട്ടി രംഗത്ത് വന്നിരിക്കുകയാണ്. ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ

കര്‍ണാടകയിലെ ചിക്കബല്ലാപുരില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന്റെ ചിത്രങ്ങള്‍

ഫോട്ടോയിൽ തുടക്കം

ഫോട്ടോയിൽ തുടക്കം

മലയാളത്തിലെ പ്രമുഖ താരസംഘടനയായ അമ്മയുടെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന താരങ്ങളില്‍ മുന്നിലാണ് പാര്‍വ്വതി. അമ്മ സംഘടനയ്ക്ക് കൊച്ചിയില്‍ പുതിയ ആസ്ഥാന മന്ദിരം നിര്‍മ്മിച്ചതിന്റെ ഉദ്ഘാടന പരിപാടി നടക്കവേ പുരുഷന്മാര്‍ വേദിയില്‍ ഇരിക്കുകയും സ്ത്രീകള്‍ സമീപത്ത് നില്‍ക്കുകയും ചെയ്യുന്ന ഒരു ഫോട്ടോ പുറത്ത് വന്നതാണ് വിവാദങ്ങളുടെ തുടക്കം.

വിമർശകർക്കെതിരെ വീണ്ടും

വിമർശകർക്കെതിരെ വീണ്ടും

പിന്നാലെ പാര്‍വ്വതി വിമര്‍ശനവുമായി മുന്നോട്ട് വന്നു. സ്ത്രീകള്‍ സൈഡില്‍ നില്‍ക്കുകയും പുരുഷന്മാര്‍ ഇരിക്കുകയും ചെയ്യുന്നത് ഒരു നാണവും ഇല്ലാതെ തുടരുന്നു എന്നാണ് പാര്‍വ്വതി വിമര്‍ശിച്ചത്. എന്തിലും തെറ്റ് കാണുന്ന ദോഷൈദൃക്കുകളാണ് വിവാദമുണ്ടാക്കുന്നത് എന്നാണ് രചന അന്ന് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലും രചന പാര്‍വ്വതി അടക്കമുളള വിമർശകർക്കെതിരെ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.

ഒരു തരത്തിലുമുളള വേര്‍തിരിവുകള്‍ ഇല്ല

ഒരു തരത്തിലുമുളള വേര്‍തിരിവുകള്‍ ഇല്ല

അമ്മ സംഘടനയില്‍ ഒരു തരത്തിലുമുളള വേര്‍തിരിവുകള്‍ ഇല്ലെന്ന് രചന നാരായണന്‍ കുട്ടി പറയുന്നു. ഇരിപ്പിടവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പലരും നടത്തിയ പ്രതികരണങ്ങളെ സെന്‍സ് ലെസ്സ് എന്നാണ് വിളിക്കേണ്ടത് എന്നും രചന പറഞ്ഞു. സെന്‍സിബിളാണ് എന്ന് കരുതുന്ന കാര്യങ്ങളോട് പ്രതികരിക്കുന്ന ആളാണ് താന്‍. താനും പ്രതികരണങ്ങള്‍ നടത്താറുളള ആളാണെന്നും രചന പറഞ്ഞു.

'വിവരം ഇല്ലായ്മ എന്നാണ് വിളിക്കേണ്ടത്'

'വിവരം ഇല്ലായ്മ എന്നാണ് വിളിക്കേണ്ടത്'

താന്‍ ഏതൊക്കെ കാര്യങ്ങളില്‍ ആണ് പ്രതികരിക്കാറുളളത് എന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഇത് ഒരു ഫോട്ടോ മാത്രം കണ്ട് മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കേണ്ട കാര്യം ഇല്ലായിരുന്നു. വിവരം ഇല്ലായ്മ എന്നാണ് അതിനെ വിളിക്കേണ്ടത് എന്നും രചന പ്രതികരിച്ചു. ആ ഫോട്ടൊയുടെ പേരില്‍ അവിടെ പരിപാടിക്ക് ഇല്ലാതിരുന്ന ആളുകള്‍ കമന്റ് ചെയ്തപ്പോള്‍ തനിക്ക് വളരെ മോശം തോന്നിയെന്നും രചന പറഞ്ഞു.

പലരും കഥ അറിയാതെ ആട്ടം കണ്ടു

പലരും കഥ അറിയാതെ ആട്ടം കണ്ടു

ഒരു പരിപാടി നടക്കുമ്പോള്‍ പ്രധാനപ്പെട്ട അതിഥികള്‍ ആണ് അവിടെ ഉണ്ടാവുക താനും ഹണി റോസും മാത്രമല്ല ശ്വേത ചേച്ചിയും അപ്പുറത്ത് ഉണ്ടായിരുന്നു. ഇന്ദ്രന്‍സ് ചേട്ടനും സുധീറേട്ടനും അജു വര്‍ഗീസുമൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ ഫോട്ടോ വന്നപ്പോള്‍ താനും ഹണിയും മാത്രമായി. പലരും കഥ അറിയാതെ ആണ് ആട്ടം കണ്ടത്. അപ്പോള്‍ അതിന് മറുപടി കൊടുക്കേണ്ടേ എന്നും രചന ചോദിച്ചു.

രണ്ട് പേര്‍ പറഞ്ഞതിന്റെ മറുപടി

രണ്ട് പേര്‍ പറഞ്ഞതിന്റെ മറുപടി

ആ ഫോട്ടോ വിവാദമായതുമായി ബന്ധപ്പെട്ട സംഭവങ്ങളെ കുറിച്ച് അറിയാതെയാണ് താന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതെന്ന് രചന പറയുന്നു. രണ്ട് പേര്‍ പറഞ്ഞതിന്റെ മറുപടി ആയിരുന്നു ആ പോസ്റ്റ്. അതിന് ശേഷമാണ് ഇത്രയും വിവാദമായത് അറിഞ്ഞത്. ആവശ്യമുളള കാര്യങ്ങള്‍ക്ക് പ്രതികരിക്കുന്നതിന് ഉളള ഇടം അമ്മ സംഘടനയില്‍ ഉണ്ടെന്ന് രചന നാരായണന്‍ കുട്ടി വ്യക്തമാക്കുന്നു.

'നല്ല വശങ്ങള്‍ കാണുന്നില്ലേ'

'നല്ല വശങ്ങള്‍ കാണുന്നില്ലേ'

ഒരു തരത്തിലുളള വേര്‍തിരിവും അമ്മയില്‍ തനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും രചന നാരായണന്‍ കുട്ടി പറഞ്ഞു. അമ്മ സംഘടനയുടെ ഒരു യോഗത്തില്‍ ഒഴികെ മറ്റെല്ലാത്തിലും പങ്കെടുത്തിട്ടുളള വ്യക്തിയാണ് താന്‍. പലരും അനാവശ്യമായി ആ വിഷയത്തില്‍ പ്രതികരണം നടത്തുകയായിരുന്നു. സംഘടനയിലെ നല്ല വശങ്ങള്‍ ഇത്തരക്കാര്‍ എന്തുകൊണ്ടാണ് കാണാത്തത് എന്നും രചന നാരായണന്‍കുട്ടി ചോദിക്കുന്നു.

പുറത്ത് പറയാന്‍ തക്ക വിഷയങ്ങളില്ല

പുറത്ത് പറയാന്‍ തക്ക വിഷയങ്ങളില്ല

അമ്മ സംഘടനയ്ക്കുളളില്‍ പറഞ്ഞ് തീര്‍ക്കാവുന്ന കാര്യങ്ങള്‍ അവിടെ തന്നെ പറഞ്ഞ് തീര്‍ക്കും. പുറത്ത് പറയാന്‍ തക്ക വിഷയങ്ങളൊന്നും അമ്മ സംഘടനയില്‍ ഇല്ലെന്നും രചന പറഞ്ഞു. അമ്മയില്‍ സ്ത്രീകള്‍ എന്ന പേരിലുളള വിവേചനം ഇല്ലെന്നാണ് നടി ഹണി റോസും പ്രതികരിച്ചത്. തങ്ങള്‍ക്ക് ചെയ്യാന്‍ പല ജോലികള്‍ ഉളളത് കൊണ്ടാണ് പരിപാടിയില്‍ ഇരിക്കാഞ്ഞത് എന്നും ഹണി റോസ് പ്രതികരിക്കുകയുണ്ടായി

Recommended Video

cmsvideo
പാര്‍വ്വതി പറയുന്നത് നിങ്ങള്‍ക്കും കൂടി വേണ്ടിയാണെന്ന് ഒരിക്കല്‍ മനസ്സിലാകും | Oneindia Malayalam
'അടിവേര് തോണ്ടരുത്'

'അടിവേര് തോണ്ടരുത്'

പാര്‍വ്വതിക്കെതിരെ കഴിഞ്ഞ ദിവസം അമ്മ എക്‌സിക്യൂട്ട് അംഗവും നടനുമായ ബാബുരാജും രംഗത്ത് വന്നിരുന്നു. പാര്‍വ്വതി അമ്മയുടെ വൈസ് പ്രസിഡണ്ടാകാന്‍ യോഗ്യതയുളള നടിയാണ്. എന്നാല്‍ സംഘടനയുടെ അടിവേര് തോണ്ടുന്ന രീതിയില്‍ ഉളള പ്രവര്‍ത്തനങ്ങളോട് യോജിക്കാന്‍ സാധിക്കില്ല. താനും സംഘടനയില്‍ നിന്നും പുറത്ത് പോയിട്ടാണ് തിരിച്ച് വന്നത് എന്നും ബാബുരാജ് പറയുകയുണ്ടായി.

English summary
Actress Rachana Narayanankutty reacts again to criticism against AMMA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X