'ഇന്ന് മുതല്‍ നിങ്ങളേയും സംഘിയാക്കും'; കമന്റിന് രചന നാരായണന്‍കുട്ടി നല്‍കിയ മറുപടി കണ്ടോ..!?
ഡി എം കെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ വിരുദ്ധ പരാമര്‍ശം വലിയ വിവാദമായിരുന്നു. രാജ്യത്താകമാനം ചര്‍ച്ചയായ പരമാര്‍ശത്തിന്റെ പേരില്‍ ഉദയനിധി സ്റ്റാലിനെതിരെ വിവിധയിടങ്ങളില്‍ മതവികാരം വ്രണപ്പെടുത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. കൊവിഡും ഡെങ്കിയും മലേറിയയും പോലെ സനാതന ധര്‍മ്മത്തേയും നിര്‍മാര്‍ജ്ജനം ചെയ്യണം എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം.
ഇതിനെതിരെ ബി ജെ പിയും ഹിന്ദുത്വ സംഘടനകളും രംഗത്തെത്തിയിരുന്നു. അതിനിടെ നടിയും നര്‍ത്തകിയുമായ രചന നാരായണന്‍കുട്ടിയും ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രചന നാരായണന്‍കുട്ടിയുടെ പ്രതികരണം. സനാതന ധര്‍മ്മം പാടെ ഉന്മൂലനം ചെയ്യാന്‍ പറ്റുന്ന ഒന്നാണോ എന്ന് രചന നാരായണന്‍കുട്ടി ചോദിച്ചിരുന്നു.

സനാതന ധര്‍മ്മം ഒന്നുകൂടെ ഉറപ്പിച്ച് അവതരിപ്പിക്കാനുള്ള ഉചിതമായ സമയമാണിതെന്നും സനാതന ധര്‍മ്മത്തിന്റെ സ്വഭാവം എന്നത് തന്നെ നിങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിപ്പിക്കുക എന്നതാണെന്നും രചന പറഞ്ഞിരുന്നു. നിമിഷ നേരം കൊണ്ടാണ് രചന നാരായണന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായത്. രചന നാരായണന്‍കുട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇതിന് താഴെ കമന്റ് ചെയ്തിരുന്നത്.
ഇപ്പോഴിതാ തന്റെ പോസ്റ്റിന് താഴെ ഒരാള്‍ പങ്ക് വെച്ച കമന്റിന് രചന നാരായണന്‍കുട്ടി നല്‍കിയ മറുപടിയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ' അങ്ങനെ ഇന്ന് മുതല്‍ നിങ്ങളേയും സംഘിയാക്കും' എന്നായിരുന്നു പ്രവീണ്‍ നായര്‍ എന്നരൊള്‍ രചന നാരായണന്‍ കുട്ടിയുടെ പോസ്റ്റിന് താഴെയായി കമന്റ് ചെയ്തിരുന്നത്. ഇതിനാണ് രചന നാരായണന്‍കുട്ടി മറുപടി നല്‍കി രംഗത്തെത്തിയത്.
'പണ്ടേ അങ്ങനെ ഒരു പേരുണ്ട്. അതുമാത്രമല്ല കുലസ്ത്രീ (മുടി വെട്ടിയപ്പോള്‍ മോഡേണ്‍ കുലസ്ത്രീ എന്നൂടെ വന്നു), ചാണകം, ചാണകപ്പുഴു ഇങ്ങനെ എന്തൊക്കെ. പിന്നെ കേക്കാതെ വിളിക്കുന്നത് വേറേയും,' എന്നായിരുന്നു രചന നാരായണന്‍കുട്ടിയുടെ കമന്റ്. രചന നാരായണന്‍കുട്ടിയുടെ ഈ കമന്റിന് തന്നെ രണ്ടായിരത്തിലേറെ ലൈക്കുകളാണ് വന്നത്. അതേസമയം രചനയുടെ പോസ്റ്റിന് താഴെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

ചിലര്‍ വിശ്വാസം മുറുകെ പിടിക്കുന്നതിനും അഭിപ്രായം തുറന്ന് പറഞ്ഞതിനും താരത്തെ അഭിനന്ദിക്കുന്നുണ്ട്. അതേസമയം മറ്റ് ചിലര്‍ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞതിനോട് യോജിച്ച് കൊണ്ട് രചന നാരായണന്‍കുട്ടിയോട് വിയോജിക്കുകയാണ് ചെയ്യുന്നത്. മണിപ്പൂര്‍ കലാപം, ഗാന്ധി വധം എന്നിവ ചൂണ്ടിക്കാട്ടിക്കൊണ്ട് രചന നാരായണന്‍കുട്ടിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചും കമന്റുകള്‍ വരുന്നുണ്ട്.












Click it and Unblock the Notifications