കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാല് വാങ്ങാനും കൊവിഡ് സര്‍ട്ടിഫിക്കറ്റ്, നമ്മളാണ് ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികളെന്ന് നടി രഞ്ജിനി

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് ഇന്ന് മുതല്‍ പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയാണ് പുതിയ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ കടകളില്‍ എത്താന്‍ മൂന്ന് വിഭാഗം ആളുകള്‍ക്കാണ് അനുമതിയുള്ളത്.

ധര്‍മ്മജന് താല്‍പര്യം ഇല്ലായിരുന്നു, രാത്രിയായാല്‍ കാണില്ല;കെപിസിസി സമിതിക്ക് മുന്നില്‍ പരാതി പ്രളയംധര്‍മ്മജന് താല്‍പര്യം ഇല്ലായിരുന്നു, രാത്രിയായാല്‍ കാണില്ല;കെപിസിസി സമിതിക്ക് മുന്നില്‍ പരാതി പ്രളയം

രണ്ടാഴ്ച മുമ്പ് ഒരു ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍, 72 മണിക്കൂറിനിടെ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍, ഒരു മാസം മുമ്പ് കൊവിഡ് പോസിറ്റീവായവര്‍. പുതിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ നടപ്പിലാക്കിയതോടെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉയരുകയാണ്.

പുതിയ ലുക്കിലും ആരാധകരെ അമ്പരപ്പിച്ച് നടി അനിക... വൈറൽ ചിത്രങ്ങൾ

1

വ്യാപാര വ്യവാസയ ഏകോപന സമിതി ഇതിനെതിരെ ഇന്ന് യോഗം ചേരുമെന്ന് അറിയിച്ചിരുന്നു. കൂടാതെ സോഷ്യല്‍ മീഡയില്‍ ഇതിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും ഉയരുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ സര്‍ക്കാരിന്റെ പുതിയ മാനദണ്ഡങ്ങള്‍ക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി രഞ്ജിനി അടക്കമുള്ള പ്രമുഖര്‍. ഫേസ്ബുക്ക് പോസ്റ്റില്‍ പുതിയ തീരുമാനത്തെ പരിഹസിച്ചാണ് രഞ്ജിനി പ്രതികരണം രേഖപ്പെടുത്തിയത്.

2

പാല് വാങ്ങാന്‍ കടയില്‍ പോകണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണോ? നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികളെന്ന് രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു. താരം ഒരു മണിക്കൂര്‍ മുമ്പ് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. പോസ്റ്റിനെ പിന്തുണച്ച് നിരവധി പേരാണ് കമന്റുമായി എത്തുന്നത്.

3

സോഷ്യല്‍ മീഡിയയില്‍ പുതിയ ഉത്തവിന്റെ പശ്ചാത്തലത്തില്‍ ട്രോളുകളും ഇറങ്ങുന്നുണ്ട്. പുതിയ ഉത്തരവില്‍ പ്രതികരണവുമായി അഭിഭാഷകനായ ഹരീഷ് വാസുദേവനും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സര്‍വ്വതും തകര്‍ന്ന ജനം കൊറോണയോ വാക്‌സിനോ, ഇതില്‍ ഏത് തെരഞ്ഞെടുക്കാനാണ് ചാന്‍സെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

4

ഹരീഷ് വാസുദേവന്റെ കുറിപ്പ് ഇങ്ങനെ, വാക്സിനോ കൊറോണയോ ഏതെങ്കിലും ഒന്ന് കിട്ടിയാലേ പുറത്തിറങ്ങി സാധനം വാങ്ങിക്കാന്‍ പറ്റൂ എന്നാണത്രേ പുതിയ നിയമം. താരതമ്യേന എളുപ്പം കൊറോണ കിട്ടാനാണ്. ഇപ്പൊ വേണേല്‍ ഇപ്പൊ കിട്ടും. വന്നാല്‍ 30 ദിവസം കാത്തിരുന്നാല്‍ മതി. ജീവനോടെ ഉണ്ടെങ്കില്‍ പിന്നെ പുറത്തിറങ്ങാം. സര്‍വ്വതും തകര്‍ന്ന ജനം ഏത് തെരഞ്ഞെടുക്കാനാണ് ചാന്‍സ് - ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

5


പുതിയ കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ പുതിയ കോവിഡ് പ്രതിരോധ പരിഷ്‌കാരങ്ങളെ കുറിച്ചറിഞ്ഞ് നാടാകെ ഞെട്ടലിലാണെന്ന് ശ്രീജിത്ത് പണിക്കര്‍ കത്തില്‍ സൂചിപ്പിക്കുന്നു.

6

ആദ്യ ഡോസ് വാക്‌സീന്‍ എടുത്ത് രണ്ടാഴ്ച്ച കഴിഞ്ഞവര്‍, കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ആയവര്‍, ഒരു മാസത്തിനു മുന്‍പ് കോവിഡ് വന്നവര്‍ ഇക്കൂട്ടര്‍ക്കു മാത്രം കടകളില്‍ പോകാമെന്നു പറഞ്ഞാല്‍ അത് അങ്ങേയറ്റത്തെ അനീതിയും ക്രൂരതയുമാണെന്ന് ശ്രീജിത്ത് പണിക്കര്‍ കത്തില്‍ സൂചിപ്പിച്ചു.

Recommended Video

cmsvideo
New lockdown guidelines to kerala

ലിഗമെന്റ് പൊട്ടിയ കാലും വച്ചാണ് മമ്മൂക്ക ഇത്രയും കാലം നമ്മെ രസിപ്പിച്ചത്... കളിയാക്കുംമുമ്പ്...ലിഗമെന്റ് പൊട്ടിയ കാലും വച്ചാണ് മമ്മൂക്ക ഇത്രയും കാലം നമ്മെ രസിപ്പിച്ചത്... കളിയാക്കുംമുമ്പ്...

ബിഗ് ബോസ് നാലാം സീസണിലേക്ക് പോകുന്നവരുടെ അറിവിലേക്ക്, മുന്നറിയിപ്പുമായി കിടിലം ഫിറോസ്ബിഗ് ബോസ് നാലാം സീസണിലേക്ക് പോകുന്നവരുടെ അറിവിലേക്ക്, മുന്നറിയിപ്പുമായി കിടിലം ഫിറോസ്

English summary
Actress Ranjini against the new Covid control norms in Kerala, Post Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X