കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം പരാജയം; ഓണ്‍ലൈന്‍ ക്ലാസ് ടിവി സീരിലയുകളോ നാടകമോ അല്ല; വിമര്‍ശനവുമായി രജ്ഞിനി

  • By News Desk
Google Oneindia Malayalam News

കൊച്ചി: മലപ്പുറത്തെ വളാഞ്ചേരിയില്‍ ദളിത് വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടി രജ്ഞിനി. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് ടിവിയോ സ്മാര്‍ട്ട്‌ഫോണോ ദേവികയുടെ കൈയ്യില്‍ ഉണ്ടായിരുന്നു.ഓണ്‍ലൈനായി പഠിക്കുന്നതിനുള്ള സൗകര്യം ഇല്ലാ്ത്തതില്‍ മനം നൊന്താണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്ന് രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. തിങ്കളാഴ്ച്ചയായിരുന്നു പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ ദേവികയുടെ മൃതദേഹം കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് രജ്ഞിനി ഉന്നയിച്ചത്.

ദേവികയുടെ മരണത്തില്‍ ഡിഡിഇ റിപ്പോര്‍ട്ട്: 'ഉദ്യോഗസ്ഥര്‍ക്കോ അധ്യാപകര്‍ക്കോ വീഴ്ച്ചയില്ല'ദേവികയുടെ മരണത്തില്‍ ഡിഡിഇ റിപ്പോര്‍ട്ട്: 'ഉദ്യോഗസ്ഥര്‍ക്കോ അധ്യാപകര്‍ക്കോ വീഴ്ച്ചയില്ല'

കേരളം പരാജയപ്പെട്ടു

കേരളം പരാജയപ്പെട്ടു

ഇന്ത്യയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതില്‍ തുടക്കക്കാര്‍ എന്ന നിലയില്‍ കേരളത്തിന് അഭിമാനിക്കാമെങ്കിലും വൈദ്യൂതിയോ, ടിവിയോ ഇന്റര്‍നെറ്റോ ഇല്ലാത്ത നമ്മുടെ ഗ്രാമ പ്രദേശങ്ങളിലെ കുട്ടികളുടെ അവസ്ഥ മനസിലാക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. വലിയ വീഴ്ച്ചയാണ് സംഭവിച്ചിരിക്കുന്നത്. എന്തിനാണ് സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം വെച്ച് ഇങ്ങനെ പന്താടുന്നത്.

 പരീക്ഷകള്‍ നടത്തി

പരീക്ഷകള്‍ നടത്തി

ആഗോളത്തില്‍ തന്നെ കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഈ മഹാമാരിയെ പ്രതിരോധിക്കുന്നതിനായി വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. അതിനിടെ ഈ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍ പരീക്ഷ നടത്തി. രണ്ടാമതായി സാധാരണ തുടങ്ങുന്നത് പോലെ കൃത്യം ജൂണ്‍ ഒന്നിന് തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് പറഞ്ഞു.

 സാഹചര്യങ്ങള്‍

സാഹചര്യങ്ങള്‍

ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുട്ടികള്‍ക്ക് ഒരു പെലറ്റ് ടെസ്റ്റ് പോലും നടത്താതെയാണ് ഇത് ചെയ്തത്. ക്ലാസുകള്‍ ഒന്നും ആവര്‍ത്തിച്ച് കാണിക്കില്ലെന്നും റെക്കോര്‍ഡ് ചെയ്ത് യൂട്യൂബില്‍ അപ്ലോഡ് ചെയ്യുമെന്നും അറിയിച്ചു. (ടിവി പരിപാടികള്‍ റെക്കോര്‍ഡ് ചെയ്ത് കാണാന്‍ നമ്മളില്‍ എത്രപേര്‍ക്ക് പ്രത്യേകം കഴിയും).

ടിവി സീരിയല്‍ അല്ല

ടിവി സീരിയല്‍ അല്ല

ഇത് മത്സരമോ ടിവി സീരിയലുകളോ അല്ല. ഇത് വിദ്യഭ്യാസമാണ്. ക്ലാസുകള്‍ നഷ്ടപ്പെടുമ്പോള്‍ വലിയ മാനസിക പിരിമുറുക്കത്തിലേക്ക് പോകുന്ന ദേവികയെ പോലുള്ള പെണ്‍കുട്ടികള്‍ കേരളത്തില്‍ ഉണ്ടെന്ന് തെളിയിക്കാന്‍ നമ്മുടെ വിദ്യഭ്യാസ സമ്പ്രദായത്തിനായില്ല.

വലിയ പോരായ്മ

വലിയ പോരായ്മ

ലോക്ക്ഡൗണില്‍ നിന്നും ഘട്ടം ഘട്ടമായി പുറത്ത് വരാനിരിക്കുന്ന ഈ സാഹചര്യത്തില്‍ 65 ദിവസത്തിന് ശേഷം പഠനത്തിലേക്ക് വരാന്‍ തയ്യാറെടുക്കുന്ന കുട്ടികളുടെ മനോവികാരം തിരിച്ചറിയാന്‍ സര്‍ക്കാരിന് കഴിയാതെ പോകുന്നു. മറ്റൊരു കാര്യം സ്‌ക്കൂള്‍ തുറന്ന് മൂന്നാഴ്ച്ച കാര്യമായ ക്ലാസുകള്‍ ഒന്നും തന്നെ ഉണ്ടാവാറില്ല. ആ നിലക്ക് ആദ്യദിവസം തന്നെ ക്ലാസുകള്‍ ആരംഭിച്ചത് വലിയ പോരായ്മയാണ്.

Recommended Video

cmsvideo
ആദിവാസി കുട്ടികള്‍ക്ക് ഓൺലൈൻ സഹായം നൽകുമെന്ന് രാഹുല്‍ ഗാന്ധി : Oneindia Malayalam
മത്സരമോ നാടകമോ അല്ല

മത്സരമോ നാടകമോ അല്ല

ഇനി കാലവര്‍ഷമാണ് വരുന്നത്. വൈദ്യൂതിയുമായി ബന്ധപ്പെട്ട് നിരന്തരം പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കും. അതിനിടയിലും നമ്മള്‍ ഓണ്‍ലൈന്‍ ക്ലാസുമായി എങ്ങനെയാണ് മുന്നോട്ട് പോവുക? വിദ്യഭ്യാസമെന്നത് ഒരാളുടെ ജീവിതത്തിന് പുരോഗതി കൈവരിക്കാനുള്ളതാണ്. അല്ലാതൊ ഇതൊരു മത്സരമോ നാടകമോ അല്ല.

English summary
Actress Ranjini Facebook Post About Devika's Murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X