'വിജയ് ബാബു ഉള്ളിലും ഷമ്മി തിലകന് പുറത്തും... ശുദ്ധ മാഫിസം!'; അമ്മക്കെതിരെ ആഞ്ഞടിച്ച് നടി രഞ്ജിനി
കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കതിരെ രൂക്ഷ വിമര്‍ശനവുമായി നടി രഞ്ജിനി. നടിയെ ബലാത്സംഗം ചെയ്തു എന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വിജയ് ബാബു സംഘടനയില്‍ തുടരുമ്പോള്‍ തിലകനെയും ഷമ്മി തിലകനെയും പോലുള്ള നിരപരാധികളായ അഭിനേതാക്കളെ പുറത്ത് നിര്‍ത്തുന്നത് അപലപനീയമാണെന്ന് രഞ്ജിനി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു രഞ്ജിനിയുടെ പ്രതികരണം. അമ്മയില്‍ നടക്കുന്നത് മാഫിസമാണ് എന്നും രഞ്ജിനി ആരോപിച്ചു. തിലകന്റേയും ഷമ്മി തിലകന്റേയും ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു രഞ്ജിനിയുടെ പ്രതികരണം. അമ്മയില്‍ അംഗങ്ങളായ രണ്ട് എം എല്‍ എമാരേയും രഞ്ജിനി വിമര്‍ശിക്കുന്നുണ്ട്. മുകേഷ്, ഗണേശ് കുമാര്‍ എന്നിവരാണ് അമ്മയിലെ എം എല്‍ എമാര്‍. ഇരുവരും എല്‍ ഡി എഫ് എം എല്‍ എമാരാണ്.

'ബലാത്സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വിജയ് ബാബു താരസംഘടനയായ 'അമ്മയില്‍' തുടരവെ, തിലകന് അങ്കിളിനെയും ഷമ്മി തിലകനെയും പോലുള്ള നിരപരാധികളായ അഭിനേതാക്കള്‍ പുറത്ത് നില്‍ക്കേണ്ടി വരുന്ന സാഹചര്യം അപലപനീയമാണ്. ഈ അഭിനേതാക്കളുടെ സംഘം ഈയിടെയായി വലിയ തമാശയായി മാറിയിരിക്കുന്നു... ശുദ്ധ മാഫിസം!, എന്നാണ് രഞ്ജിനി പറയുന്നത്.

രണ്ട് എം എല്‍ എമാര്‍ അവിടെ ഉറങ്ങുകയാണോ എന്നും ഈ ചെറിയ കൂട്ടായ്മയില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായി നിങ്ങള്‍ക്ക് നിലകൊള്ളാനായില്ലെങ്കില്‍, നിങ്ങളുടെ മണ്ഡലങ്ങളിലെ സാധാരണക്കാര്‍ക്കായി നിങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നാണ് രഞ്ജിനി ചോദിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന അമ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷം ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് രഞ്ജിനിയുടെ പ്രതികരണം.

ഞായറാഴ്ച നടന്ന അമ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബു പങ്കെടുത്തിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ വിജയ് ബാബുവിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു അമ്മ ഭാരവാഹികള്‍ സ്വീകരിച്ചത്. വിജയ് ബാബുവിന്റെ കേസ് കോടതിയിലാണ് എന്നും കോടതി തീരുമാനിക്കുന്നതിന് അനുസരിച്ച് മാത്രമെ വിജയ് ബാബുവിനെതിരെ സംഘടന നടപടി എടുക്കൂ എന്നുമായിരുന്നു അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത്.

അതേസമയം തുടര്‍ച്ചയായി അച്ചടക്ക ലംഘനം നടത്തുന്ന ഷമ്മി തിലകനെതിരെ വലിയ വിമര്‍ശനമാണ് അംഗങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞിരുന്നു. ഷമ്മി തിലകനെതിരെ നിരവധി പേര് അച്ചടക്ക നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ഷമ്മി തിലകനോട് വിശദീകരണം തേടിയിട്ടുണ്ട് എന്നും ഇടവേള ബാബു പറഞ്ഞിരുന്നു. ഷമ്മി തിലകനെതിരെ നടപടിയെടുക്കാന്‍ അമ്മയുടെ വാര്‍ഷിക പൊതുയോഗം അമ്മ എക്സിക്യൂട്ടീവിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

അമ്മയുടെ യോഗം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചു എന്നും അമ്മ സംഘടനയെ മാഫിയ സംഘം എന്ന് വിൡച്ചു എന്നുമാണ് ഷമ്മി തിലകനെതിരായ ആരോപണം. 2021 ഡിസംബറില്‍ കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗം ഷമ്മി തിലകന് മൊബൈലില്‍ ചിത്രീകരിച്ചു എന്നതാണ് വിവാദമായത്. ഇത് കണ്ടയുടനെ യോഗത്തില്‍ പങ്കെടുത്ത താരങ്ങളില്‍ ഒരാള്‍ സംഘടനാ നേതാക്കളുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

തുടര്‍ന്ന് ഷമ്മി തിലകനെതിരേ നടപടി വേണം എന്ന ആവശ്യവുമായി അമ്മയിലെ അംഗങ്ങള്‍ രംഗത്തെത്തുകയായിരുന്നു. അതേസമയം മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ ഷമ്മി തിലകനെതിരെ നടപടി എടുക്കരുത് എന്ന് അന്ന് അഭ്യര്‍ഥിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ അന്ന് അമ്മ ജനറല്‍ ബോഡിയില്‍ ഷമ്മി തിലകനെ താക്കീത് ചെയ്തിരിക്കുകയാണ്.
അമ്മ യോഗത്തിനെത്തിയ സ്വാസികയുടെ ക്യാന്‍ഡിഡ് ക്ലിക്ക്; വൈറല്‍ ചിത്രങ്ങള്‍
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications