കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓരോ നടനും ഓരോ ലോബി.. നടനൊപ്പം നിന്നാൽ സിനിമയിൽ അവസരം! അമ്മയ്‌ക്കെതിരെ തുറന്നടിച്ച് നടി

Google Oneindia Malayalam News

കൊച്ചി: ക്രിമിനല്‍ കേസിലെ പ്രതിയായ നടന് സിനിമയില്‍ ശക്തമായ സ്വാധീനമുണ്ട് എന്നത് കൊണ്ട് മാത്രമാണ് അമ്മ എന്ന സംഘടനയിലേക്ക് തിരിച്ച് വരവ് സാധ്യമായിരിക്കുന്നത്. കേസിലൊന്നും പ്രതി അല്ലാതിരുന്നിട്ടും മരണം വരെ അമ്മ പടിക്ക് പുറത്ത് നിര്‍ത്തിയ തിലകന്‍ എന്ന നടനും മലയാള സിനിമയുടെ ഭാഗമായിരുന്നു.

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മൂലം അമ്മ തികച്ചും ഒറ്റപ്പെടുകയാണ്. പൊതു സമൂഹം രാജി വെച്ച നാല് നടിമാര്‍ക്കും വിമന്‍ ഇന്‍ സിനിമ കലക്ടീവിനും ഒപ്പമാണ്. അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച് നടി രഞ്ജിനി രംഗത്ത് വന്നിരിക്കുകയാണ്.

അഭിനന്ദിച്ച് നടി

അഭിനന്ദിച്ച് നടി

ഭാവന, റിമ കല്ലിങ്കല്‍,രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നീ നാല് നടിമാരാണ് അമ്മയില്‍ നിന്നും രാജി പ്രഖ്യാപിച്ചിരിക്കുന്നത്. അമ്മയില്‍ നിന്നും രാജി വെയ്ക്കാനുള്ള തീരുമാനം ആക്രമിക്കപ്പെട്ട നടിയടക്കമുള്ള നാല് പേര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റില്‍ രഞ്ജിനിയുടെ പ്രതികരണം. രാജി വെയ്ക്കാനുള്ള നാല് നടിമാരുടെ തീരുമാനത്തേയും രഞ്ജിനി അഭിനന്ദിക്കുന്നു.

നീതിക്കായുള്ള തുടക്കം

നീതിക്കായുള്ള തുടക്കം

സിനിമ അടക്കമുള്ള തൊഴിലിടങ്ങളിലെ വിവേചനത്തിനും ലൈംഗിക പീഡനത്തിനും എതിരെയുള്ള സ്ത്രീകളുടെ വിപ്ലവത്തിനാണ് നടിമാര്‍ തുടക്കമിട്ടിരിക്കുന്നതെന്നും രഞ്ജിനി ചൂണ്ടിക്കാട്ടുന്നു. എന്റെ സഹോദരിക്ക് നീതി ലഭിക്കുന്നതിനുള്ള തുടക്കം കൂടിയാണിത്. മറ്റ് നടിമാരും അമ്മയില്‍ നിന്നും രാജി വെയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും രഞ്ജിനി കൂട്ടിച്ചേര്‍ക്കുന്നു.

പുരുഷ മേധാവിത്വം അവസാനിക്കട്ടെ

പുരുഷ മേധാവിത്വം അവസാനിക്കട്ടെ

നടിക്ക് നീതി ലഭിക്കുന്നതിന് വേണ്ടി ഊര്‍മ്മിള ഉണ്ണി അടക്കമുള്ളവര്‍ രാജി വെയ്ക്കും എന്നാണ് കരുതുന്നത്. താന്‍ സിനിമയിലേക്ക് തിരികെ വന്നിട്ടും അമ്മയില്‍ അംഗത്വം എടുക്കാത്തതിന് കാരണം ഇതാണെന്നും നടി പറയുന്നു. പുരുഷ മേധാവിത്വം അവസാനിക്കട്ടെ എന്നാണ് രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. ദിലീപിനെ തിരിച്ചെടുത്തിലും അമ്മയ്‌ക്കെതിരെ രഞ്ജിനി ആഞ്ഞടിച്ചിരുന്നു.

അമ്മ പേര് മാറ്റണം

അമ്മ പേര് മാറ്റണം

ദിലീപിനെ തിരിച്ചെടുത്ത അസോസിയേഷന്‍ ഓഫ് മലയാളം സിനിമ ആര്‍ട്ടിസ്റ്റ്, അമ്മ എന്ന പേര് മാറ്റണം എന്നാണ് നടി നേരത്തെ പ്രതികരിച്ചത്. സിനിമയിലെ സ്ത്രീകള്‍ക്ക് ഈ പേര് അപമാനകരമാണ്. ദിലീപിനെ തിരിച്ചെടുത്തത് മലയാള സിനിമയിലെ പുരുഷ മേധാവിത്വത്തിന്റെ തെളിവാണ്. കേസ് നടക്കുമ്പോള്‍ തന്നെ ദിലീപിനെ തിരിച്ച് എടുത്തത് എന്തിനാണെന്ന് നടി ചോദിക്കുന്നു.

ഓരോ നടനും ലോബി

ഓരോ നടനും ലോബി

ഇപ്പോള്‍ ഓരോ നടനും ഓരോ ലോബിയാണ്. നടനൊപ്പം നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് സിനിമയില്‍ അഭിനയിക്കാനാവുക. അവരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും രഞ്ജിനി പറയുന്നു. അമ്മയുടെ നിലപാട് കാണുമ്പോള്‍ അഭിനേതാക്കളുടെ ക്ഷേമത്തിനോ സംരക്ഷണത്തിനോ വേണ്ടിയാണ് ഈ സംഘടന എന്ന് തനിക്ക് തോന്നുന്നില്ലെന്നും രഞ്ജിനി പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Actress Ranjini slams AMMA for taking Dileep back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X