'മലയാള സിനിമയില്‍ നിന്ന് അവഗണിക്കപ്പെടുന്നതായി തോന്നി'; വെളിപ്പെടുത്തലുമായി രമ്യ നമ്പീശന്
മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് രമ്യ നമ്പീശന്. ചെറിയ വേഷങ്ങളിലൂട സിനിമയിലേക്കെത്തിയ രമ്യ നമ്പീശന് ഇന്ന് അന്യഭാഷ ചിത്രങ്ങളും താരമാണ്. തമിഴ് ചിത്രങ്ങളിൽ സജീവമായ താരം കഴിഞ്ഞ കുറച്ച് കാലങ്ങളായി മലയാളത്തില്‍ വേഷങ്ങള്‍ ഒന്നും തന്നെ അങ്ങനെ ചെയ്തിട്ടില്ല. നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കൊപ്പം എല്ലാ പിന്തുണയും നല്കി നിന്ന താരം കൂടിയാണ് രമ്യ. കൂടാതെ പല സാഹചര്യങ്ങളിലും താര സംഘടനയായ അമ്മയ്ക്കെതിരെയും നിലപാടുകള്‍ സ്വീകരിക്കേണ്ടി വന്ന താരം കൂടിയാണ് രമ്യ.
എന്നാല്‍ ഇപ്പോഴിതാ ചില കാര്യങ്ങളില്‍ തുറന്നുപറച്ചിലുകള്‍ നടത്തുകയാണ് രമ്യ നമ്പീശന്. പല കാരണങ്ങള്‍ക്കൊണ്ടും മലയാള സിനിമയില്‍ നിന്ന് അവഗണിക്കുന്നതായി തോന്നിയിട്ടുണ്ടെന്നും രമ്യ നമ്പീശന് പറഞ്ഞു. ബി 32 മുതല്‍ 44 വരെ' എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രമ്യ ഇക്കാര്യം വ്യക്തമാക്കിയത്.

നടന്മാരെ കേന്ദ്രീകരിച്ച് കൊണ്ടാണ് ഇപ്പോഴും സിനിമ നടന്നു പോകുന്നത്. തുല്യ വേതനം എന്ന അവസ്ഥയിലേക്ക് നമ്മുടെ സിനിമയും ഇന്‍ഡസ്ട്രിയും വളരണമെന്നാണ് തന്റെ ആഗ്രഹമെന്ന് രമ്യ പറഞ്ഞു. രുപാട് പിറകിലേക്ക് പോകേണ്ട ഒരു കാര്യമാണിത്. ഇവിടെ ആണ്കൊയ്മയാണ് നടന്നിട്ടുള്ളത്.
ഒരു സ്ത്രീ സിനിമ പറയുന്നു എന്ന് കേള്‍ക്കുമ്പോള്‍ വേറെ എന്തോ ഭാവമാണ്. അത്തരം സിനിമകള്‍ ഒന്നു കാണുകയോ കേള്ക്കുരയോ ചെയ്തു നോക്കൂ. അത് കേള്‍ക്കുന്നതിനും മുന്നേയുള്ള പ്രസ്താവനയിലേക്കാണ് പോകുന്നത്. അക്കാര്യം ആദ്യം മാറണമെന്നും രമ്യ പറയുന്നു. 'പല സാഹചര്യങ്ങള്‍കൊണ്ടും സിനിമയില്ലാത്ത അവസരമുണ്ടായിരുന്നു. അതിന് 24 മണിക്കൂറും വീട്ടിലിരുന്ന് കരയുന്നയാളല്ല ഞാന്‍.
ചില സാഹചര്യങ്ങളില്‍ നിലപാടുകളെടുക്കുമ്പോള്‍ നമ്മുടെ ഇന്‍ഡസ്ട്രിക്ക് പ്രത്യേക സ്വഭാവമുള്ളതുകൊണ്ടും നമുക്ക് പല കാര്യങ്ങളും നഷ്ടപ്പെടാം. അതിനെ ഭയങ്കര വൈകാരികമായി കാണുന്നതിനേക്കാള്‍ കൂടുതല്‍ വളരെ അഭിമാനത്തോടുകൂടിയാണ് ഞാന്‍ കാണുന്നതെന്നും രമ്യ നമ്പീശന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രശ്നങ്ങള്‍ വരുമ്പോള്‍ തളര്‍ന്നിരിക്കരുത്. നമ്മള് അതിജീവിതയെന്ന് വിളിക്കുന്ന തന്റെ സുഹൃത്ത് പഠിപ്പിച്ച കാര്യമാണ്. ഒരു പ്രശ്നം വരുമ്പോള്‍ മാറ്റിനിര്‍ത്തുന്നത് ഇവിടെയുള്ള സംവിധാനങ്ങളുടെ പ്രശ്നമാണ്. ചില കാര്യങ്ങള്‍ കൂട്ടായി നിന്ന് ഉച്ചത്തില്‍ സംസാരിക്കുമ്പോഴാണ് കേള്‍ക്കുന്നത്. പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ് കളക്റ്റീവ് പോലുള്ള സംഘടന തുടങ്ങിയതും സംസാരിക്കുന്നതും. അത് പലര്‍ക്കും അരോചകമായി തോന്നും. സംസാരിച്ചുകൊണ്ടേയിരിക്കുക എന്നതാണ് ആകെയുള്ള വഴിയെന്നും രമ്യാ നമ്പീശന് പറഞ്ഞു.
തന്നെ സംബന്ധിച്ച് വേറൊരു ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്തത് കൊണ്ട് അവിടെ ഒരിടം കിട്ടി. വെറുതെയിരുന്നില്ല, സിനിമ ചെയ്യാന്‍ പറ്റി. പല കാരണങ്ങള്‍കൊണ്ടും മലയാള സിനിമയില്‍ നിന്ന് അവഗണിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ തുറന്ന് സംസാരിക്കാനുള്ള സാഹചര്യങ്ങളിലേക്കൊന്നും പക്ഷേ തമിഴ് സിനിമ എത്തിയിട്ടില്ല. പക്ഷേ കേരളത്തില്‍ അങ്ങനെയല്ല. തമിഴില്‍ നയന്‍താര, ഐശ്വര്യ രാജേഷ് എന്നിവരൊക്കെ സിനിമയില്‍ സ്വന്തം സ്ഥാനങ്ങള്‍ നേടിയെടുക്കുന്നത് വളരെ പ്രോത്സാഹനം നല്കുന്ന കാര്യമാണെന്നും രമ്യാ നമ്പീശന് വ്യക്തമാക്കി.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications