രമ്യയുടെ പേരിലെ വ്യാജ വീഡിയോ; ഗ്രൂപ്പ് അഡ്മിനും ഷെയര്‍ ചെയ്തവര്‍ക്കും മുട്ടന്‍പണി വരുന്നു, അന്വേഷണം
ആലപ്പുഴ: തന്റെ പേരില്‍ വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് നടി രമ്യ സുരേഷ് രംഗത്തെത്തിയിരുന്നു. നടിയുടെ മുഖത്തോട് ഏറെ രൂപസാദൃശ്യം തോന്നിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ദിവസങ്ങളോളം പ്രചരിച്ചത്. ഇക്കാര്യം വിശദീകരിച്ച് താരം ഒരു വീഡിയോയിലാണ് രംഗത്തെത്തിയത്. സംഭവത്തെ തുടര്‍ന്ന് താരം ആലപ്പുഴ സൈബര്‍ സെല്ലിന് പരാതിയും കൊടുത്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.
കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം

പരാതി
തന്റെ ചിത്രങ്ങള്‍ സഹിതം ചിലര്‍ മറ്റൊരു പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ തന്റെ പേരില്‍ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. വീഡിയോയില്‍ രമ്യയുമായി സാദൃശ്യമുള്ള മറ്റൊരു പെണ്‍കുട്ടിയാണ് ഉണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് കരീല കുളങ്ങര പൊലീസില്‍ അറിയിച്ചെങ്കിലും ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കാനായിരുന്നു നിര്‍ദ്ദേശിച്ചത്.

അന്വേഷണം സൈബര്‍ സെല്ലിന്
ജില്ലാ പൊലീസ് പരാതി സൈബര്‍ സെല്ലിന് കൈമാറി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പേജുകളിലൂടെയും വീഡിയോ പ്രചരിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ അവര്‍ ബ്ലോക്ക് ചെയ്‌തെന്നും രമ്യ പറയുന്നു. അതേസമയം, തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയുടെ വീഡിയോയാണ് പ്രചരിച്ചിരിക്കുന്നതെന്ന് രമ്യ പറയുന്നു.

സൂചന ലഭിച്ചു
വീഡിയോ തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയുടെ വീഡിയോ ആണെന്നത് സംബന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ട്. വ്യാജ വീഡിയോ തയ്യാറാക്കിയവരെയും പ്രചരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യുന്നത് വരെ നിയമപരമായി മുന്നോട്ടു പോകുമെന്ന് രമ്യ പറഞ്ഞു. ഇതിനിടെ, വീഡിയോ പ്രചരിച്ച വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍, വീഡിയോ ഷെയര്‍ ചെയ്തവര്‍ എന്നിവരെ കുറിച്ചുള്ള വിവരം ലഭിച്ചെന്നാണ് സൂചന.

പ്രചരിപ്പിച്ചവര്‍ കുടുങ്ങും
വ്യാജ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചവരും വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരും കുടുങ്ങാന്‍ സാധ്യതയുണ്ട്. നിലവധി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വീഡിയോ പ്രചരിച്ചെന്നാണ് സൂചന. വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല വഴി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് രമ്യ സുരേഷ് അറിയിച്ചു.

ആ കുട്ടി തന്നെ പോലെ
വീഡിയോയില്‍ പ്രചരിക്കുന്ന കുട്ടി താനുമായു നല്ല രൂപസാദൃശ്യമുണ്ടെന്ന് നേരത്തെ രമ്യ പറഞ്ഞിരുന്നു. നമുക്ക് ധൈര്യവും സമാധാനവും നല്‍കുന്ന വാക്കുകളാണ് സൈബല്‍ സെല്ല് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് രമ്യ പറയുന്നു. വീഡിയോ വന്നതോടെ എന്റെ പേജിലും മോശം കമന്റുകള്‍ വന്ന് തുടങ്ങിയെന്ന് താരം പറയുന്നു.
ശരിക്കും ക്യൂട്ട്... അനന്യ പാണ്ഡേയുടെ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications