കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയില്‍ മാഫിയയുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!! അമ്മയെ എല്ലാവര്‍ക്കും പേടിയാണ്...

താരങ്ങള്‍ രണ്ടു തട്ടിലായ സാഹചര്യമാണിപ്പോഴുള്ളത്. വനിതാ താരങ്ങളില്‍ പലരും അമ്മയുടെ നിലപാടുകള്‍ക്കെതിരേ നേരത്തെ രംഗത്തുവന്നിരുന്നു.

  • By Ashif
Google Oneindia Malayalam News

കൊച്ചി: സിനിമാ മേഖലയില്‍ മാഫിയാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് നടി രഞ്ജിനി. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ടതും തുടര്‍ന്നുണ്ടായ സംഭവങ്ങളും പരാമര്‍ശിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍. വലിയ ഗ്യാങായിട്ടാണ് സിനിമാ മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും രഞ്ജിനി മീഡിയവണിനോട് പറഞ്ഞു.

സിനിമാ അഭിനയ രംഗത്തുള്ളവരുടെ സംഘടനയായ അമ്മയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം വന്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുന്ന ഘട്ടത്തിലാണ് പഴയകാല മുന്‍നിര നടിയായ രഞ്ജിനിയുടെ വാക്കുകള്‍ ശ്രദ്ധിക്കപ്പെടുന്നത്. അമ്മയില്‍ വിഷയങ്ങള്‍ ഉന്നയിക്കാന്‍ എല്ലാവര്‍ക്കും ഭയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംഘടന എന്തു ചെയ്തു

സംഘടന എന്തു ചെയ്തു

മാഫിയാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായിട്ടാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വ്യക്തമാകുന്നത്. വിഷയത്തില്‍ ആദ്യം കണ്ണീരൊഴുക്കി പ്രതികരിച്ച സംഘടന പിന്നീട് എന്തു ചെയ്തുവന്നും രഞ്ജിനി ചോദിക്കുന്നു.

മുമ്പും സമാനമായ സംഭവം

മുമ്പും സമാനമായ സംഭവം

നേരത്തെ ഒരു നടിക്ക് നേരെ ആക്രമണം ഉണ്ടായപ്പോള്‍ തന്നെ സംഘടന ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്നും രഞ്ജിനി പറഞ്ഞു. അമ്മയുടെ തലപ്പത്ത് സ്ത്രീ സാന്നിധ്യം ഉറപ്പിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍

പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍

പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ എല്ലാവര്‍ക്കും ഭയമാണ്. പുതിയ സംഭത്തില്‍ ദിലീപിനെയും നാദിര്‍ഷയെയും കുറ്റപ്പെടുത്താന്‍ തനിക്കാവില്ല. തന്റെ അടുത്ത സുഹൃത്തുക്കളാണവര്‍. അവരെ ആരോ ബ്ലാക്ക് മാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും രഞ്ജിനി പറഞ്ഞു.

കൂകുന്നത് സംസ്‌കാരമല്ല

കൂകുന്നത് സംസ്‌കാരമല്ല

അമ്മയുടെ വാര്‍ത്താസമ്മേളനത്തിനിടെ പുറകില്‍ നിന്നു കൂകുന്നത് സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു. താരസംഘടനയില്‍ ലിംഗ നീതിയില്ലെന്ന് അവര്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.

അച്ഛന്‍മാരെ മാത്രം കണ്ടു

അച്ഛന്‍മാരെ മാത്രം കണ്ടു

ജനറല്‍ ബോഡി യോഗത്തില്‍ പ്രധാന സ്ഥാനങ്ങളിലെല്ലാം അച്ഛന്‍മാരെ മാത്രമാണ് കാണാനായത്. നിലവിലെ സംഭവങ്ങളില്‍ ലജ്ജിക്കുന്നു. ഇതര സംസ്ഥാനങ്ങളിലെ താരസംഘടനകളിലെല്ലാം ലിംഗ സമത്വമുണ്ടെന്നും സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പില്‍ രഞ്ജിനി കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു.

അമ്മയില്‍ ഭിന്നത

അമ്മയില്‍ ഭിന്നത

അതേസമയം, കൂട്ടത്തില്‍ ഒരാള്‍ ആക്രമിക്കപ്പെട്ടിട്ടും ആശ്വസിപ്പിക്കാന്‍ മുന്നില്‍ നില്‍ക്കാത്ത അമ്മയുടെ നടപടിക്കെതിരേ അംഗങ്ങളില്‍ പലരും രംഗത്തുവരുന്ന കാഴ്ചയാണിപ്പോള്‍. കഴിഞ്ഞ ദിവസം നടന്‍ ബാബു രാജ് സംഘടനക്കെതിരേ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇരക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജോയ് മാത്യുവും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചു.

 താരങ്ങള്‍ രണ്ടു തട്ടില്‍

താരങ്ങള്‍ രണ്ടു തട്ടില്‍

താരങ്ങള്‍ രണ്ടു തട്ടിലായ സാഹചര്യമാണിപ്പോഴുള്ളത്. വനിതാ താരങ്ങളില്‍ പലരും അമ്മയുടെ നിലപാടുകള്‍ക്കെതിരേ നേരത്തെ രംഗത്തുവന്നിരുന്നു. അപമാനിക്കപ്പെട്ട നടിക്ക് പിന്തുണ നല്‍കാത്ത അമ്മയില്‍ അംഗമല്ലാത്തതില്‍ അഭിമാനിക്കുന്നുവെന്നാണ് നടന്‍ പ്രകാശ് ബാരെ പറഞ്ഞത്.

English summary
Actress Attack Case: Renjini against AMMA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X