പിറന്നാള്‍ ദിനത്തില്‍ നടി രഞ്ജുഷ മേനോന്‍ എന്തിന് ഈ കടുംകൈ ചെയ്തു? സാമ്പത്തിക പ്രശ്നമെന്ന് സൂചന
തിരുവനന്തപുരം: നടി രഞ്ജുഷ മേനോന്റെ അപ്രതീക്ഷിത വിയോഗം കലാകേരളം വളരെ ഞെട്ടലോടെയാണ് കേട്ടത്. ഏതാനും സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടിരിക്കേയാണ് താരം മരണപ്പെടുന്നത്. സഹപ്രവർത്തകരെല്ലാം വളരെ ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്. ഇന്നലെ മഞ്ജുഷയുടെ പിറന്നാള്‍ ദിനമായിരുന്നു എന്നതാണ് ശ്രദ്ധേയം. ശ്രീകാര്യത്തെ ഫ്ലാറ്റിലെ മുറിയില്‍ ഇന്നലെ രാവിലെ താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സീരിയല്‍ രംഗത്ത് തന്നെ പ്രവർത്തിച്ച് വരുന്ന സുഹൃത്ത് മനോജ് ശ്രീലകവുമായി ഒന്നിച്ചായിരുന്നു രഞ്ജുഷ താമസിച്ച് വരുന്നത്. ഇന്നലെ പുലർച്ചെ തന്നെ സീരിയലുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്നും പോയിരുന്നുവെന്നാണ് മനോജ് വ്യക്തമാക്കുന്നത്. എന്നാല്‍ രാവിലെ 9.30 ആയിട്ടും രഞ്ജുഷ അഭിനയിക്കാന്‍ എത്താതിരുന്നതിനെ തുടർന്ന് വിളിച്ച് നോക്കുകയായിരുന്നു. എന്നാല്‍ ഫോണ്‍ എടുത്തില്ല. ഇതോടെയാണ് താന്‍ വീട്ടിലേക്ക് തിരിച്ച് ചെന്നതെന്നുമാണ് മനോജ് പൊലീസിനോട് വ്യക്തമാക്കുന്നത്.

ഫ്ലാറ്റില്‍ എത്തിയപ്പോള്‍ വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. താഴെയിറങ്ങി സെക്യൂരിറ്റി ജീവനക്കാരന്റെ സഹായോത്തെടെ ഏണിവെച്ച് ഫ്ലാറ്റിന്റെ പിന്‍വശത്തുകൂടിയാണ് കയറിയാണ് വാതില്‍ തുറന്ന് നോക്കുന്നത്. ഈ സമയത്താണ് രഞ്ജുഷയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതെന്നും മനോജ് പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫാനില്‍ നിന്നും കെട്ടഴിച്ച് നിലത്ത് ഇറക്കി പരിശോധിക്കുമ്പോള്‍ തന്നെ രഞ്ജുഷ മരിച്ചിരുന്നുവെന്നും മനോജ് വ്യക്തമാക്കുന്നു. പിന്നീട് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നാണ് പോസ്റ്റുമോർട്ടം. പറവൂർ സ്വദേശിയായ രഞ്ജുഷ കഴിഞ്ഞ രണ്ട് വർഷത്തോളമായി ശ്രീകാര്യത്തെ ഫ്ലാറ്റിലാണ് താമസം.
സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച താരം സൂര്യ ടിവിയിലെ ആനന്ദരാഗം, കൗമുദിയിലെ വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. സീരിയലില്‍ ലൈന്‍ പ്രൊഡ്യൂസറായും രഞ്ജുഷ പ്രവർത്തിച്ച് വരുന്നുണ്ടായിരുന്നു.
നടിക്ക് ചില സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായുള്ള സൂചനകളുണ്ടെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. ടെലിവിഷൻ സീരിയലുകളിൽ നിന്നും സിനിമയിലെത്തിയ താരമണ് രഞ്ജുഷ. കൈരളി ടെലിവിഷനിലെ നക്ഷത്രദീപങ്ങൾ എന്ന സെലിബ്രിറ്റി റിയാലിറ്റി ഷോയിലെ മൽസരാർത്ഥി ആയിരുന്നു. മികച്ച നർത്തകി കൂടിയായ താരം ഇംഗ്ലീഷ് പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ ശേഷം ഭരതനാട്യത്തിൽ ഡിഗ്രിയും എടുത്തിട്ടുണ്ട്.












Click it and Unblock the Notifications