കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമ്മ' തന്റെ കുടുംബമെങ്കില്‍ ആ പരാതി പോരെ? മോഹന്‍ലാലിന് കടുത്ത തിരിച്ചടിയുമായി ആക്രമിക്കപ്പെട്ട നടി

  • By Desk
Google Oneindia Malayalam News

കൊച്ചി: ദിലീപ് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു എന്ന് ആക്രമണത്തിന് ഇരയായ നടി താരസംഘടനയായ എഎംഎംഎയ്ക്ക് ഒരുപരാതിയും എഴുതി നല്‍കിയിട്ടില്ല എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഫോണില്‍ ആരോടെങ്കിലും പറഞ്ഞ കാര്യം പരാതിയായി കണക്കാക്കാന്‍ ആവില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

മോഹന്‍ലാലിന്റേത് പ്രതിലോമകരമായ നിലപാടാണെന്ന് ഇതിനകം തന്നെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വനിത കൂട്ടായ്മയായ ഡബ്ല്യുസിസിയും ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു.

ഇപ്പോള്‍ നടി തന്നെ മോഹന്‍ലാലിന്റെ പരാമര്‍ശങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്. ഉറ്റസുഹൃത്തും എഎംഎംഎ മുന്‍ എക്‌സിക്യൂട്ടീവ് അംഗവും ആയ രമ്യ നമ്പീശനോടാണ് നടി തന്റെ ആകുലതകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

'അമ്മ' കുടുംബം

'അമ്മ' കുടുംബം

മലയാള സിനിമ താരങ്ങളുടെ കുടുംബമാണ് താരസംഘടനയായ എഎംഎംഎ എന്നാണ് അതിന്റെ വക്താക്കള്‍ ആവര്‍ത്തിച്ച് പറയാറുള്ളത്. തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളാണ് ആക്രമിക്കപ്പെട്ട നടിയും കുറ്റാരോപിതനായ നടനും എന്നും അവര്‍ പറയുന്നു. രണ്ട് പേരേയും തങ്ങള്‍ക്ക് കൈവിടാന്‍ ആവില്ലെന്നായിരുന്നു സംഘടനയുടെ നിലപാട്.

അങ്ങനെയങ്കില്‍

അങ്ങനെയങ്കില്‍

താരസംഘടനയായ എഎംഎംഎ തന്റെ കുടുംബം ആണെങ്കില്‍ ദിലീപിനെതിരെ നല്‍കിയ വാക്കാലുള്ള പരാതി തന്നെ മതിയാകില്ലേ എന്നായിരുന്നത്രെ ആക്രമിക്കപ്പെട്ട നടി രമ്യ നമ്പീശനോട് ചോദിച്ചത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രമ്യ ഇക്കാര്യം വെളിപ്പെടുത്തിയത്.

നടി പറഞ്ഞത്

നടി പറഞ്ഞത്

എന്തെങ്കിലും കാര്യത്തിന് വേണ്ടി ആരും താരസംഘടനയെ സമീപിക്കില്ല, ആരോപണം ഉയര്‍ത്തുകയും ചെയ്യില്ല. അന്വേഷിച്ച് മറുപടി പറയാം എന്ന് മാത്രമായിരുന്നു അവര്‍ തന്നോട് പറഞ്ഞത്. അവര്‍ അത് ചെയ്തിട്ടുണ്ടാകാം, ആരോപണ വിധേയനായ നടന്‍ അക്കാര്യം നിഷേധിച്ചിട്ടും ഉണ്ടാകാം.

മോഹന്‍ലാലിന്റെ പത്രസമ്മേളനം കണ്ടപ്പോള്‍

മോഹന്‍ലാലിന്റെ പത്രസമ്മേളനം കണ്ടപ്പോള്‍

ഇപ്പോള്‍, താരസംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാലിന്റെ ന്യായീകരണം കാണുമ്പോള്‍, പരാതി എഴുതിക്കൊടുത്താലും അവര്‍ നടപടിയൊന്നും എടുക്കുമായിരുന്നില്ല എന്നാണ് തനിക്ക് തോന്നുന്നത് എന്നും നടി പറഞ്ഞുവത്രെ. മോഹന്‍ലാലിന്റെ പത്രസമ്മേളനം കണ്ടതിന് ശേഷം നടിയെ വിളിച്ചപ്പോള്‍ ആയിരുന്നു ഈ പ്രതികരണം എന്നും രമ്യ നമ്പീശന്‍ വ്യക്തമാക്കുന്നുണ്ട്.

ആര്‍ക്കൊപ്പമെന്ന് തെളിഞ്ഞു

ആര്‍ക്കൊപ്പമെന്ന് തെളിഞ്ഞു

ഒരു അംഗത്തിന്റെ അടിസ്ഥാന അവകാശത്തിന് വേണ്ടിയാണ് തങ്ങള്‍ ശബ്ദമുയര്‍ത്തിയത്. വിവേചനം ഒരു തരത്തിലും അംഗീകരിക്കാന്‍ ആവില്ല. കുറ്റാരോപിതനായ നടന് സ്ഥാനമുള്ള ഒരു അസോസിയേഷനില്‍ എങ്ങനെയാണ് ആക്രമത്തെ അതിജീവിച്ച നടി തുടരുക എന്ന ചോദ്യവും രമ്യ നമ്പീശന്‍ ഉന്നയിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ ന്യായീകരണത്തിലൂടെ സംഘടന ആര്‍ക്കൊപ്പമാണ് എന്ന് തെളിഞ്ഞുവെന്നും രമ്യ പറയുന്നുണ്ട്.

മൂന്ന് പേര്‍ കത്ത് നല്‍കിയിട്ടുണ്ട്

മൂന്ന് പേര്‍ കത്ത് നല്‍കിയിട്ടുണ്ട്

ആക്രമിക്കപ്പെട്ട നടിയുടേയും രമ്യ നമ്പീശന്റേയും മാതരം രാജിക്കത്തുകളാണ് ലഭിച്ചിട്ടുള്ളത് എന്നായിരുന്നു മോഹന്‍ലാലിന്റെ വിശദീകരണം. താനും ആക്രമിക്കപ്പെട്ട നടിയും ഗീതു മോഹന്‍ദാസും രാജിക്കത്ത് നല്‍കിയതായി രമ്യ നമ്പീശന്‍ വ്യക്തമാക്കുന്നു. റീമ കല്ലിങ്കല്‍ സ്ഥലത്തിലാത്തതുകൊണ്ടാണ് രാജിക്കത്ത് നല്‍കാന്‍ സാധിക്കാതെ പോയതെന്നും രമ്യ വ്യക്തമാക്കി.

രാജിക്കത്തിന്റെ ആവശ്യമേ ഇല്ല

രാജിക്കത്തിന്റെ ആവശ്യമേ ഇല്ല

തങ്ങള്‍ക്ക് പറയാനുള്ളത് മുഴുവന്‍ ലോകത്തിന് മുന്നില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. അത്തരം ഒരു സാഹചര്യത്തില്‍ ഒരു രാജിക്കത്തിന്റെ തന്നെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നും രമ്യ വ്യക്തമാക്കുന്നുണ്ട്. ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു നാല് പേരും രാജിവച്ച കാര്യം പ്രഖ്യാപിച്ചത്.

അജണ്ടയില്‍ ഇല്ലായിരുന്നു

അജണ്ടയില്‍ ഇല്ലായിരുന്നു

ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യുക എന്ന കാര്യം എഎംഎംഎ ജനറല്‍ ബോഡി യോഗത്തിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നില്ല എന്നും രമ്യ പറയുന്നുണ്ട്. ഏഴ് കാര്യങ്ങള്‍ മാത്രമേ അതില്‍ പറയുന്നുള്ളൂ. എന്നാല്‍ ഇത് അജണ്ടയില്‍ ഉണ്ടായിരുന്നു എന്നാണ് മോഹന്‍ലാല്‍ പറഞ്ഞിരുന്നത്.

ഇടവേള ബാബു പറഞ്ഞത്

ഇടവേള ബാബു പറഞ്ഞത്

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും പത്രസമ്മേശനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങള്‍ പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്. നടിയുടെ പരാതി കിട്ടിയിരുന്നില്ല എന്ന മോഹന്‍ലാലിന്റെ വാദത്തെ പൊളിക്കുന്നതാണ് ഇടവേള ബാബു പോലീസിന് നല്‍കിയ മൊഴി. അങ്ങനെ ഒരു പരാതി ഉണ്ടായിരുന്നു എന്നും, അതില്‍ വാസ്തവം ഉള്ളത് പോലെ തനിക്ക് തോന്നിയിരുന്നു എന്നും ആയിരുന്നു ഇടവേള ബാബുവിന്റെ മൊഴി.

English summary
Actress' reply to Mohanlal's allegations- Remya Nambeesan reveals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X