കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എഎംഎംഎയിലെ കളിപ്പാവകൾക്ക് ജന്മത്ത് പാർവതിയടക്കം ശബ്ദം ഉയർത്തുന്ന ഒരു സ്ത്രീകളേയും മനസിലാവില്ല'

Google Oneindia Malayalam News

കൊച്ചി; താരസംഘടനയായ എഎംഎംഎയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ചടങ്ങിൽ എക്‌സിക്യുട്ടീവ് അംഗങ്ങളായ വനിതാ താരങ്ങള്‍ക്ക് വേദി അനുവദിച്ചില്ലെന്നതായിരുന്നു ചർച്ചാ വിഷയം. ഇതിനെതിരെ നടി പാർവ്വതി തിരുവോത്ത് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ചർച്ചകൾക്ക് മറുപടിയുമായി നടിയും എഎംഎംഎ എക്സിക്യൂട്ടീവ് അംഗവുമായ രചന നാരായണൻ കുട്ടി വരികയുമുണ്ടായി. ആരാണ് പാർവതി എന്ന മറുചോദ്യമായിരുന്നു രചന ഉയർത്തിയിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരിക്കുകയാണ് രേവതി സമ്പത്ത്. രേവതിയുടെ കുറിപ്പ് വായിക്കാം

Recommended Video

cmsvideo
AMMAക്കാർ അസ്വസ്ഥരാകാന്‍ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി
നിലപാടുള്ള സ്ത്രീയാണ് പാർവതി

നിലപാടുള്ള സ്ത്രീയാണ് പാർവതി

രചന നാരായണൻകുട്ടിയുടെ "ആരാണ് പാർവതി "എന്ന ചോദ്യം നമ്മെ എന്തിനാണ് ഇത്ര അതിശയപ്പെടുത്തുന്നത്. രചനയ്ക്ക് അത് എങ്ങനെ അറിയാനാണ്. രചനക്ക് മാത്രമല്ല, എ.എം.എം.എ എന്ന 'നാടക'സംഘത്തിന് മുഴുവനായി തന്നെ ഈ ചോദ്യം ഉണ്ടാകും. നിലപാടുള്ള സ്ത്രീയാണ് പാർവതി, അതായത് രചന അടങ്ങുന്ന ആ സംഘടനയിൽ പലർക്കും ഇല്ലാത്ത ഒന്ന്.

മനസിലാകാൻ പോണില്ല

മനസിലാകാൻ പോണില്ല

സംഘടനിയിലുള്ളവർക്ക് ഇല്ലാത്തൊന്നായ ഈ നിലപാട് എന്നത് ഇവരിൽ നിന്നുമൊക്കെ വളരെ വിദൂരമായി നിലനിൽക്കുന്ന ഒരു ഗോളം മാത്രമാണ്. സിനിമയിലെ പുരുഷാധിപത്യം എന്തോ അനുഗ്രഹമായി കാണുന്ന ഈ എ.എം.എം.എയിലെ കളിപ്പാവകൾക്കൊന്നും ജന്മത്ത് പാർവതിയടക്കം ശബ്ദം ഉയർത്തുന്ന ഒരു സ്ത്രീയെയും മനസിലാകാൻ പോകുന്നില്ല, മനസിലായാൽ തന്നെ പ്രത്യക്ഷത്തിൽ മനസിലായില്ല എന്ന മുഖംമൂടി അണിയുകയും ചെയ്യും നിങ്ങൾ.

കുറച്ച് കാലങ്ങളായി

കുറച്ച് കാലങ്ങളായി

എ.എം.എം.എക്കാർ അസ്വസ്ഥരാകാൻ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി. എക്കാലവും അടിച്ചമർത്തൽ ആഘോഷമാക്കി പോകാം എന്ന് കരുതിയ അധികാര അസത്തുകൾക്ക് നേരെ ഉയരുന്ന എല്ലാ ശബ്ദങ്ങളെയും നിങ്ങൾ ഭയപ്പെടുന്നു.

ചിന്തിച്ചാൽ മതി

ചിന്തിച്ചാൽ മതി

ഒരിക്കലും വീഴാതിരിക്കാനാണ് ഞങ്ങളുടെ ശ്രമം എന്നൊക്കെ രചന പറയുമ്പോൾ,ആ ശ്രമം തന്നെ നിങ്ങൾക്ക് എടുക്കേണ്ടി വരുന്നതിന്റെ കാരണം എന്ത് കൊണ്ട് എന്ന് കൂടൊന്ന് ചിന്തിച്ചാൽ മതി. പേടിക്കണ്ട,വൈകാതെ മുഴുവനായി പൊളിഞ്ഞു വീണോളും.

നാണം തന്നെ നാണംകെടും

നാണം തന്നെ നാണംകെടും

പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ തന്നെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ രചനയെയും,ഹണി റോസിനെയും കസേരയിലിരുത്തി, പുറകിൽ ദാറ്റ്സ് ഹൗ വീ ആർ എന്ന മട്ടിൽ ഒരു ഇരുത്തൽ നാടകം പുറത്തിറക്കിയില്ലേ,ആ കാട്ടിക്കൂട്ടലിൽ തന്നെയുണ്ട് പാർവതി എന്ന ആശയം.
നാണം ഇല്ലേ എ.എം.എം.എ എന്ന് ചോദിച്ചാൽ നാണം തന്നെ നാണംകെടും.

മിസോറാം ഗവർണർ സ്ഥാനം ഒഴിഞ്ഞ് ശ്രീധരൻ പിള്ള ചെങ്ങന്നൂരിലേക്ക്? മത്സരിക്കാൻ താത്പര്യം അറിയിച്ചു?മിസോറാം ഗവർണർ സ്ഥാനം ഒഴിഞ്ഞ് ശ്രീധരൻ പിള്ള ചെങ്ങന്നൂരിലേക്ക്? മത്സരിക്കാൻ താത്പര്യം അറിയിച്ചു?

പാലായില്‍ ജോസിനെ പൂട്ടും, കാപ്പന്‍റെ വിജയം ഉറപ്പിക്കാന്‍ പിസി ജോര്‍ജിന്‍റെ നീക്കം; യുഡിഎഫിന് ആശ്വാസംപാലായില്‍ ജോസിനെ പൂട്ടും, കാപ്പന്‍റെ വിജയം ഉറപ്പിക്കാന്‍ പിസി ജോര്‍ജിന്‍റെ നീക്കം; യുഡിഎഫിന് ആശ്വാസം

English summary
actress revathy sampath about actress parvathy thiruvothu and rachana narayanankutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X