കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃത്തികെട്ട പുരുഷാധിപത്യം എന്ന് പച്ചയ്ക്ക് പറയാം; കെകെ ശൈലജയെ ഒഴിവാക്കിയതില്‍ രേവതി സമ്പത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: കെകെ ശൈലജയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയ തീരുമാനം പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. ഈ തീരുമാനത്തെ തലമുറമാറ്റം എന്നൊന്നും പറഞ്ഞ് നിസാരവത്കരണം വേണ്ടെന്നും വൃത്തികെട്ട പുരുഷാധിപത്യം എന്ന് പച്ചയ്ക്ക് പറയാമെന്നും രേവതി സമ്പത്ത് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് രേവതിയുടെ പ്രതികരണം.

kerala

'തലമുറമാറ്റം' എന്നൊന്നും പറഞ്ഞ് നിസാരവത്ക്കരണം വേണ്ട.വൃത്തികെട്ട പുരുഷാധിപത്യം എന്ന് പച്ചക്ക് പറയാം, അല്ലാതെ മറ്റ് നിസാരവത്കരണം ആവശ്യം ഇല്ല. ശൈലജ ടീച്ചറിന്റെ ഭരണമികവില്‍ അസ്വസ്തമായതും പേടിക്കുന്നതും പ്രതിപക്ഷം മാത്രം അല്ല, ഭരണപക്ഷം കൂടെ ആണ്..രണ്ടിലെയും ആണ്‍ബോധങ്ങള്‍ ഒന്ന് തന്നെ... 'പെണ്ണിനെന്താ കുഴപ്പം'എന്ന അടി വീണത് എവിടെയൊക്കെയാണെന്ന് ഇതില്‍ നിന്നും വ്യക്തം. This is extremely heartbreaking and this is WRONG. Love to 'THE SHAILAJA TEACHER'.- രേവതി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, കഴിഞ്ഞ സര്‍ക്കാരില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച മന്ത്രിയാണ് ആരോഗ്യമന്ത്രി കെകെ ശൈലജ. എന്നാല്‍ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചപ്പോള്‍ കെകെ ശൈലജയെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തുകയാണ് ചെയ്തത്. സിപിഎം തീരുമാനം പുറത്തുവന്നതിന് പിന്നാലെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വലിയ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. കടുത്ത പാര്‍ട്ടി അണികള്‍ക്ക് പോലും ഈ തീരുമാനം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല.

രണ്ടാം പിണറായി സര്‍ക്കാരില്‍ സിപിഎമ്മിന് രണ്ട് വനിത മന്ത്രിമാര്‍; വീണ ജോര്‍ജും ആര്‍ ബിന്ദുവും മന്ത്രിമാരാകുംരണ്ടാം പിണറായി സര്‍ക്കാരില്‍ സിപിഎമ്മിന് രണ്ട് വനിത മന്ത്രിമാര്‍; വീണ ജോര്‍ജും ആര്‍ ബിന്ദുവും മന്ത്രിമാരാകും

മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍

നേരത്തെ നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ അടക്കമുള്ള സിനിമ താരങ്ങള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. കെകെ ശൈലജയ്ക്ക് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയുണ്ടെന്ന് പാര്‍വ്വതി ട്വിറ്ററില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. ടീച്ചറുടെ നേതൃത്വത്തിന് സംസ്ഥാനത്തെ ജനങ്ങള്‍ അര്‍ഹരാണെന്നും പാര്‍വ്വതി പറയുന്നു. പെണ്ണിനെന്താ കുഴപ്പം എന്ന് തുടങ്ങുന്ന പോസ്‌റ്റോടുകൂടിയാണ് നടി റിമ കല്ലിങ്കല്‍ സിപിഎം തീരുമാനത്തിനെതിരെ പ്രതികരിച്ചത്. റെക്കോര്‍ഡ് വിജയവും 5 വര്‍ഷത്തെ ലോകോത്തര സേവനവും നിങ്ങള്‍ക്ക് സിപിഎമ്മില്‍ ഇടം നല്‍കുന്നില്ലെങ്കില്‍. എന്ത് ചെയ്യാനാകുമെന്ന് റിമ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

അതീവ ഗ്രാമറസായി അതിദി പൊഹാങ്കർ; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
actress parvathy criticize pinarayi's oath ceremony | Oneindia Malayalam

English summary
Actress Revathy Sampath criticizes the removal of KK Shailaja from second Pinarayi cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X