സിനിമയിലെടുക്കാം; അഡ്ജസ്റ്റ് ചെയ്യണമെന്ന് സംവിധായകന്‍, 17കാരിയുടെ വെളിപ്പെടുത്തല്‍
സംവിധായകന്റെ ആദ്യത്തെ സിനിമയ്ക്ക് വേണ്ടില്ലായിരുന്നു ഇവരെ തിരഞ്ഞെടുത്തത്. രണ്ടാമത്തെ സിനിമയ്ക്ക് വേണ്ടിയാണ്.
കൊച്ചി: സിനിമാമേഖലയില്‍ നിന്ന് നിരവധി വിവാദങ്ങളാണ് ഉയരുന്നത്. ഒന്നിന് പിറകെ ഒന്നായി സിനിമയുടെ പിന്നാമ്പുറങ്ങളിലെ വൃത്തികെട്ട കഥകള്‍ പുറത്തുവരുമ്പോള്‍ പ്രമുഖര്‍ പോലും മൗനം പാലിക്കുന്നു. ഇതൊക്കെ പണ്ട് നടന്നിട്ടുണ്ടാകും ഇപ്പോഴില്ലെന്ന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ താരസംഘടനയായ അമ്മയുടെ അധ്യക്ഷനും പാര്‍ലമെന്റംഗവുമായ ഇന്നസെന്റ് പറഞ്ഞത് വന്‍ വിവാദമായിരുന്നു. ഇതിനെതിരേ സിനിമാ രംഗത്ത് സജീവ സാന്നിധ്യമായ യുവനടിമാര്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. ഈ പശ്ചാത്തലം നിലനില്‍ക്കവെയാണ് പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. സിനിമയില്‍ എടുക്കണമെങ്കില്‍ അഡ്ജസ്റ്റ് ചെയ്യണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടെന്നാണ് യുവതാരത്തിന്റെ വെളിപ്പെടുത്തല്‍...

ഒഡീഷനും സെലക്ഷനും ശേഷം
ഒഡീഷനില്‍ പങ്കെടുക്കുകയും സിനിമയില്‍ എടുക്കുമെന്ന് വിവരം ലഭിക്കുകയും ചെയ്ത ശേഷമാണ് സംവിധായകന്‍ വീണ്ടും വിളിച്ചതെന്ന് യുവതാരം അനഘ പറയുന്നു. അമ്മയെ രാത്രി വിളിച്ചാണ് മകളെ സിനിമയിലെടുത്ത കാര്യം അറിയിക്കുന്നത്. പക്ഷേ അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്നും സംവിധായകന്‍ പറഞ്ഞുവത്രെ.

സംഭവം നടന്നത്
മംഗളം ചാനലിലെ ഫയര്‍ സോണ്‍ ഫ്രീ സോണ്‍ എന്ന പരിപാടിയിലാണ് അനഘയുടെ വെളിപ്പെടുത്തല്‍. സിനിമയിലെത്തുന്ന നടിമാരെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന ആരോപണം നിലനില്‍ക്കവെയാണ് പുതിയ വെളിപ്പെടുത്തല്‍. കഴിഞ്ഞമാസമാണ് സംഭവം നടന്നതെന്നും യുവതാരം പറയുന്നു.

വീഡിയോകളെല്ലാം കാണിച്ചുകൊടുത്തു
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ- കഴിഞ്ഞമാസമാണ് ഞങ്ങള്‍ ഒരു സിനിമയുടെ ഒഡീഷന് പോയത്. എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. ചെന്നു, അവര്‍ക്ക് ഞങ്ങള്‍ അഭിനയിച്ച വീഡിയോകളെല്ലാം കാണിച്ചുകൊടുത്തു. ആ ഇഷ്ടപ്പെട്ടുവെന്ന് അറിയിക്കുകയും ചെയ്തുവത്രെ.

സെക്കന്റ് ഹീറോയിന്‍
സെക്കന്റ് ഹീറോയിനായിട്ടാണ് തിരഞ്ഞെടുത്തിട്ടുള്ളതെന്നും താരത്തെ അറിയിച്ചു. ഇനി പൂജയ്ക്ക് വരൂവെന്നും സംവിധായകന്‍ പറഞ്ഞു. പൂജയ്ക്ക് എത്തിയപ്പോഴാണ് തന്റെ സുഹൃത്തും ഉള്ളകാര്യം അറിയുന്നത്. തങ്ങളെ രണ്ടുപേരെയും സെകന്റ് ഹീറോയിന്‍സ് ആയിട്ടാണ് സെലക്ട് ചെയ്തിട്ടുള്ളത് എന്നും പറഞ്ഞു.

രാത്രി പത്ത് മണിക്ക് വിളിച്ചു
പൂജ കഴിഞ്ഞു. ബാക്കി വിവരങ്ങള്‍ മൊബൈല്‍ വഴി വിളിച്ചുപറയാമെന്ന് പ്രതികരിച്ചതോടെ തങ്ങള്‍ വീട്ടിലേക്ക് തിരിച്ചു. ഒരു ദിവസം കഴിഞ്ഞ ഉടനെ രാത്രി പത്ത് മണിക്ക് വിളിച്ചു. സംവിധായകനാണ് വിളിച്ചത്. മോളെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് അമ്മയെ അറിയിച്ചു.

അഡ്ജസ്റ്റ് ചെയ്യണം
തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും അഡ്ജസ്റ്റ് ചെയ്യണമെന്നും സംവിധായകന്‍ അമ്മയോട് പറഞ്ഞുവെന്നും അനഘ വിശദീകരിച്ചു. പതിനേഴ് വയസായെ എന്നോട് അഡ്ജസ്റ്റ് ചെയ്യണമെന്ന് പറയുമ്പോള്‍ സംവിധായകന് ചിന്തിക്കാനുള്ള ബുദ്ധിയില്ലേ എന്നും നടി ആശ്ചര്യത്തോടെ പറയുന്നു.

അമ്മയ്‌ക്കെന്ത് തോന്നും
ഞാന്‍ അഡ്ജസ്റ്റ് ചെയ്തുവെന്ന് തന്നെ ഇരിക്കട്ടെ. അതുവഴി എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അയാളെ തന്നെ ബാധിക്കുമെന്ന് ചിന്തിക്കുന്നില്ലേ? തന്റെ അമ്മയോടാണ് ഇക്കാര്യം പറഞ്ഞത്. അമ്മ എന്ന നിലയില്‍ അമ്മയ്‌ക്കെന്ത് തോന്നുമെന്ന് പോലും സംവിധായകന്‍ ചിന്തിച്ചില്ലെന്നും അനഘ പറഞ്ഞു.

രണ്ടാം സിനിമ
സംവിധായകന്റെ ആദ്യത്തെ സിനിമയ്ക്ക് വേണ്ടില്ലായിരുന്നു ഇവരെ തിരഞ്ഞെടുത്തത്. രണ്ടാമത്തെ സിനിമയ്ക്ക് വേണ്ടിയാണ്. ആദ്യത്തെ സിനിമ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും പ്രദര്‍ശനത്തിന് എത്തിയിട്ടില്ലെന്നും അനഘ വിശദീകരിച്ചു. സംവിധായകന്റെ പേര് താരം പറഞ്ഞില്ല. സിനിമയില്‍ അഭിനയിച്ചവരും അഭിനയ താല്‍പ്പര്യമുള്ളവരും ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ അനുഭവങ്ങള്‍ വിശദീകരിച്ചു.

കാസ്റ്റിങ് കൗച്ച്
കാസ്റ്റിങ് കൗച്ചിനെ കുറിച്ച് മലയാള സിനിമാ മേഖലയില്‍ നിന്ന് മാത്രമല്ല, ബോളിവുഡും ഹോളിവുഡും ഉള്‍പ്പെടെയുള്ള സിനിമാ മേഖലയിലുള്ള നടിമാരും വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ശരിവച്ചുകൊണ്ട് തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച സംസ്ഥാന അവാര്‍ഡ് നേടിയ നടി ഐശ്വര്യ രാജേഷും രംഗത്തെത്തുകയുണ്ടായി. മലയാള സിനിമയില്‍ എത്തുന്ന നടിമാര്‍ പീഡനത്തിന് ഇരയാകുന്നുണ്ട് എന്നാണ് അവര്‍ ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

പുരുഷന്‍മാര്‍ ഒന്നോര്‍ക്കണം
ജോമോന്റെ സുവിശേഷങ്ങള്‍, സഖാവ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് ഐശ്വര്യ രാജേഷ്. നടിമാരെ ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. ഇങ്ങനെ മാനം കവരുന്ന പുരുഷന്‍മാര്‍ ഒന്നോര്‍ക്കണം, അടുത്ത് കിടക്കുന്നത് തന്റെയൊരു മകളാണെന്ന അവബോധം അവര്‍ക്കുണ്ടാകണമെന്നും ഐശ്വര്യ പറഞ്ഞു.












Click it and Unblock the Notifications