കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇതിലെന്താ, അതിലെന്താ ഡബ്ല്യൂസിസി ഇടപെടാത്തതെന്ന് എപ്പോഴും ചോദിക്കും' മറുപടി നൽകി റിമ കല്ലിങ്കൽ

Google Oneindia Malayalam News

ഡബ്ല്യുസിസി പല വിഷയങ്ങളിലും ഇടപെടാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി നടിയും നർത്തകിയുമായ റിമ കല്ലിങ്കൽ. എന്തുകൊണ്ടാണ് ചില വിഷയങ്ങളില്‍ ഡബ്ല്യുസിസി ഇടാപെടാത്തതെന്ന് പലരും ചോദിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും സംഘടന ആരംഭിക്കുമ്പോൾ തന്നെ ഇക്കാര്യത്തിലുള്ള നിലപാടുകൾ കൃത്യമായി പറഞ്ഞിട്ടുള്ളതാണെന്നും റിമ കല്ലിങ്കല്‍ വിശദീകരിക്കുന്നു. ഇന്ത്യ ഗ്ലിറ്റ്‌സ് മലയാളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് റിമയുടെ പ്രതികരണം.

സാരി ഇങ്ങനെയും ഉടുക്കാം; ആരാധകരെ ഞെട്ടിച്ച് നടി അനുശ്രീയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ വൈറല്‍

ബിഗ് ബോസില്‍ വമ്പന്‍ ട്വിസ്‌റ്റോ? വിജയി മണിക്കുട്ടന്‍ തന്നെയാണോ; ഫിനാലെ അനൗണ്‍സ് ചെയ്ത് മോഹന്‍ലാല്‍ബിഗ് ബോസില്‍ വമ്പന്‍ ട്വിസ്‌റ്റോ? വിജയി മണിക്കുട്ടന്‍ തന്നെയാണോ; ഫിനാലെ അനൗണ്‍സ് ചെയ്ത് മോഹന്‍ലാല്‍

1


'പലപ്പോഴും നമ്മളിത് പലയിടത്തും പറഞ്ഞിട്ടുള്ളതാണ്. ഡബ്ല്യൂസിസി എന്നത് സിനിമക്കകത്തുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരു കളക്ടീവാണ്. ആ പരിധിയില്‍ നിന്നുകൊണ്ടുള്ള വിഷയങ്ങളിലാണ് ഡബ്ല്യൂസിസി ഇടപെടുന്നതെന്നും റിമ കല്ലിങ്കൽ ചൂണ്ടിക്കാണിക്കുന്നു.

2


നമുക്ക് ഇതുവരെ ഒരു ഫീമെയിൽ സിനിമ ഉണ്ടായിട്ടില്ല. അതെന്തുകൊണ്ടാണെന്ന് നമ്മൾ ചിന്തിക്കണ്ടേ? എന്നും റിമ ചോദിക്കുന്നു. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും എല്ലാ മേഖലയിലും മുന്നിൽ നിൽക്കുന്നുവെന്ന് നമ്മൾ പറയുന്ന കേരളത്തിൽ സ്ത്രീകളുടെ സിനിമ വരേണ്ടതില്ലേ എന്നും റിമ ചോദിക്കുന്നു.

3


പല വിഷയങ്ങളിലും ഡബ്ല്യൂസിസിയുടെ പ്രതികരണം ആരാഞ്ഞ് പലരും സമീപിക്കാറുണ്ടെന്നും അതിനെക്കുറിച്ചെന്താ ഡബ്ല്യൂ സിസി പറയാത്തതെന്നും ഇതിനെക്കുറിച്ചെന്താ ഡബ്ല്യൂസിസി പറയാത്തതെന്നുമുള്ള ചോദ്യങ്ങൾ പലപ്പോഴായി കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും റിമ പറയുന്നു. വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന് കൃത്യമായി നമ്മള്‍ പറയുന്നുണ്ടെന്നും അതുകൊണ്ട് തന്നെ സിനിമയ്ക്കുള്ളിൽ സംഘടനയ്ക്ക് ഒരുപാട് പണിയുണ്ടെന്നും റിമ പറയുന്നു.

4

അതേ സമയം സിനിമാ സംഘടന എന്നതിനപ്പുറത്ത് വ്യക്തികള്‍ എന്ന നിലയില്‍ പല രാഷ്ട്രീയവിഷയങ്ങളിലും തങ്ങള്‍ സ്ത്രീകള്‍ ഇടപെട്ട് സംസാരിക്കുണ്ടെവന്നും റിമ പറഞ്ഞു. എന്നാൽ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സിസ്റ്റത്തിനാണ് ആദ്യം മാറ്റം വരേണ്ടത്. അല്ലാതെ ഏതെങ്കിലും ഒരു പ്രശ്‌നം മാത്രം പരിഹരിച്ചതുകൊണ്ട് കാര്യമില്ലെന്നും റിമ കൂട്ടിച്ചേര്‍ത്തു.'

5


കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് റിമ, കല്ലിങ്കൽ രമ്യ നമ്പീശൻ, സജിത മഠത്തിൽ, പാർവതി തിരുവോത്ത്, ബീനാ പോൾ എന്നിങ്ങനെ സിനിമാരംഗത്തെ സ്ത്രീ സാന്നിധ്യങ്ങൾ ചേർന്ന് വിമൻ ഇൻ സിനിമ എന്ന കളക്ടീവിന് രൂപം നൽകിയത്. പല സ്ത്രീ വിഷയങ്ങളിലും സംഘടന സ്വീകരിച്ച നിലപാടുകളും ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. സംഘടന രൂപം കൊണ്ടതിന് പിന്നാലെ ചലച്ചിത്ര മേഖലയിലെ ചൂഷണങ്ങളെക്കുറിച്ച് പഠനം നടത്തുന്നതിനായി ഹേമ കമ്മീഷനെ നിയമിക്കുകയും ചെയ്തിരുന്നു.

ഹോട്ട് ലുക്കില്‍ ബിഗ് ബോസ് താരം ഹിമ ശങ്കര്‍; ഫോട്ടോഷൂട്ട് കണ്ട് ഞെട്ടി ആരാധകര്‍

Recommended Video

cmsvideo
Actor Devan against Prithviraj sukumaran | Oneindia Malayalam

English summary
Actress Rima Kallingal about WCC's interference of Women In Cinema Collective
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X