'വാ തുറക്കേണ്ടി വരുമ്പോൾ ഫെമിനിസ്റ്റുകൾ ബീഡി കത്തിക്കലാ പതിവ്';റിമ ചിത്രത്തിന് താഴെ 'ആങ്ങളമാരുടെ കരുതൽ'
കൊച്ചി; കഴിഞ്ഞ ദിവസം നടി റിമ കല്ലിങ്കലിന്റെ ഒരു ഫോട്ടോ ഷൂട്ട് സീരീസ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. 'വൈൽഡ് ജസ്റ്റിസ്' എന്ന കാപ്ഷനിൽ ദുഃഖത്തിന്റെ അഞ്ച് ഘട്ടങ്ങൾ ആണ് ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.ഇതിൽ 'നിരസിക്കൽ', 'ദേഷ്യം', 'വിലപേശൽ', 'വിഷാദം', 'അഗീകരിക്കൽ', 'പ്രതികാരം' തുടങ്ങിയ ക്യാപ്‌ഷനുകളിലാണ് ചിത്രങ്ങൾ പങ്കുവെച്ചത്. എന്നാൽ ഈ ചിത്രത്തിന് താഴെ ഇപ്പോൾ കടുത്ത സൈബർ ആക്രമണമാണ് താരത്തിനെതിരെ ഉയർന്നിരിക്കുന്നത്. ഫോട്ടോഷൂട്ടിലെ പുകവലിക്കുന്ന റിമയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപ്പെടുന്നത്.

പുക വലിക്കുന്ന ചിത്രങ്ങൾ കുട്ടികളെ വഴി തെറ്റിക്കുമെന്നാണ് കമന്റുകൾ ഏറെയും. '
നിങ്ങളുടെ സ്വാതന്ത്ര്യത്തെ പൂർണ്ണമായും ബഹുമാനിക്കുന്നു...എന്നാൽ ഒരു കാര്യം പറയട്ടെ നിങ്ങളെ പോലെയുള്ള ആളുകൾ മനുഷ്യരുടെ ആരോഗ്യത്തെ ബാധിക്കുന്ന ഇങ്ങനെയുള്ള വസ്തുകൾ ഉപയോഗിക്കുന്ന രീതിയിലുള്ള ഫോട്ടോ ഒരു തലമുറയുടെ ആരോഗ്യത്തെ നശിപ്പിക്കാൻ മാത്രമാണ് സഹായകമാക്കുന്നത്....നിങ്ങൾ നിങ്ങളുടെ സ്വാതന്ത്ര്യം ആഘോഷിക്കുക എന്നാൽ അത് നിങ്ങളെ ഇഷ്ടപ്പെടുന്ന അനുകരിക്കാൻ ശ്രമിക്കുന്ന ഒരു തലമുറയെ നശിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ആകരുത്', എന്നായിരുന്നു ഒരാളുടെ കമന്റ്.

നിങ്ങൾ ഒരു നല്ല നടി തന്നെ..ബട്ട് ഒരു നടനോ നടിക്കോ ഒരു സമൂഹത്തിന് നല്ല കര്യങ്ങൾക് പ്രചോദനം ആകണംന്യൂജനറേഷൻ ഫോളോ ചെയ്യുന്ന എത്രയോ നല്ല കാര്യങ്ങൾക് നിങ്ങള്ക് ഭാഗം ആവാം.അതൊന്നും ചെയ്യുന്നില്ലെങ്കിൽ.ആർക്കും നന്മയോ തിൻമയോ ഉള്ള പ്രവർത്തിയിൽ ഏർപെടത്തിരിക്കുക.പ്ലീസ് ഫാമിലിയെ അഭ്യൂസ് ചെയ്യാതിരിക്കുക, എന്നായിരുന്നു മറ്റാരു കമന്റ്.

അതേസമയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന
മുല്ലപെരിയാർ വിഷയത്തിൽ എന്തെങ്കിലും ഒന്ന് പറയുകയെന്നാണ് മറ്റ് ചിലരുടെ കമന്റ്. ഒന്നെങ്കിൽ മുല്ലപെരിയാർ വിഷയത്തിൽ എന്തെങ്കിലും ഒന്ന് പറയുക,അല്ലെങ്കിൽ കുഞ്ഞിന് വേണ്ടി സമരം ചെയ്യുന്നവരെ സപ്പോർട്ട് ചെയ്യുക.. അതുമല്ലെങ്കിൽ പ്രളയത്തിൽ.. മരിച്ചവർക്ക് വേണ്ടിയോ വീട് നഷ്ടപ്പെട്ടവർക്ക് എന്തെകിലും സഹായം ചെയ്യുക... ഈ കഞ്ചാവ് വലിക്കുന്ന ഫോട്ടോ കൊണ്ട് നാടിനു എന്ത് ഗുണം,എന്നായിരുന്നു ഒരാളുടെ കമന്റ്.

'അനുപമ യെ പറ്റി ഒന്നും പറയാനില്ല .. എം .ജി യൂണിവേസിറ്റിയിലെ പെൺ കുട്ടിക്ക് നേരെ യുള്ള കയ്യേറ്റത്തെ ഒന്നും പറയാനില്ല ..! വാ തുറക്കേണ്ട ആവശ്യം വരുമ്പോഴൊക്കെ ഈ ഫെമിനിസ്റ്റ് നേതാക്കൾ വായിൽ ബീഡി കത്തിച്ചു പിടിക്കാർ ആണ് പതിവ്'

ഞൻ ജീവിച്ചിരിപ്പുണ്ട് എന്ന് നാട്ടുകാരെ അറിയിക്കുക എന്ന തന്ത്രമാണ് ഫോട്ടോഷൂട്ടെന്നും ഇങ്ങനെയെങ്കിലും താനിവിടെ ഉണ്ടെന്ന് നാട്ടുകാർ അറിയുമല്ലോയെന്നും ചിലർ കുറിച്ചു. ഞാനെന്ന ഭാവം കൊണ്ട് നടക്കുന്ന നിങ്ങളെ പോലുള്ളവർക്ക് ഇതിനേ കഴിയൂ ആദ്യം താഴത്ത് ചവിട്ടി ഉറപ്പിച്ചു നിൽക്കൂ അതില്ലാത്ത കാലം വരെയും നിങ്ങളെ പോലെയുള്ളവർക്ക് ഇങ്ങനെയേ സാധിക്കൂ നിങ്ങളെ ഒന്നും പറഞ്ഞിട്ടു കാര്യം ഇല്ല, എന്നുള്ള കമന്റുകളും ഉണ്ട്.

അതേസമയം സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ചും അവരുടെ നല്ലതിനെ കുറിച്ചും ഇത്രയധികം ആകുലതകൾ ഉള്ള 'ആങ്ങളമാരെ' ഓർത്ത് അഭിമാനം തോന്നുന്നുവെന്ന് റിമയെ പിന്തുണച്ച് കൊണ്ട് ചിലർ ചുട്ടമറുപടി നൽകുന്നുണ്ട്. യഥാർത്ഥത്തിൽ ഇന്ത്യൻ സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്നത് നേരിട്ടുള്ള പുകവലിയേക്കാൾ പുകവലിക്കുന്ന കുടുംബാംഗങ്ങൾ മൂലമാണെന്നും വായുമലിനീകരണം മൂലമാണന്നും കമന്റിൽ പറയുന്നുണ്ട്.

സിനിമയിലെ പുരുഷതാരങ്ങൾ പുക വലിക്കുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുകയും സ്ത്രീകൾ പുകവലിക്കുമ്പോൾ അത് സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നത് എന്ത് തരത്തിലുള്ള ന്യായമാണെന്നും ചിലർ ചോദ്യം ഉയർത്തുന്നുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications