'റിമയെ ഭർത്താവ് ആഷിഖ് സംരക്ഷിക്കട്ടെ എന്നാണ് ചിലരുടെ നിലപാട്';അവസരങ്ങൾ നിഷേധിക്കപ്പെട്ടതിനെ കുറിച്ച് നടി
കൊച്ചി; മലയാള സിനിമയിൽ തന്റെ നിലപാടുകൾ ഉറക്കെ പറയുന്ന താരമാണ് നടി റിമ കല്ലിങ്കൽ. പലപ്പോഴും ഇതിന്റെ പേരിൽ കടുത്ത വിമർശനങ്ങളും സൈബർ ആക്രമണങ്ങളുമെല്ലാം റിമയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞതിന്റെ പേരിൽ നിരവധി സിനിമകളും തനിക്ക് നഷ്ടമായെന്ന് വെളിപ്പെടുത്തുകയാണ് റിമ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. വായിക്കാം
'ലൈക്ക് എ വൈൽഡ് ഫ്ലവർ'.. മീരാ ജാസ്മിന് ആരാധകരെ ഞെട്ടിച്ച് മടുത്തില്ലേ? കിടിലൻ പടങ്ങൾ

വൈറസ് എന്ന ആഷിഖ് അബു ചിത്രത്തിലാണ് താൻ അവസാനമായി അഭിനയിച്ചതെന്ന് റിമ പറയുന്നു. സിനിമ താൻ തന്നെയാണ് നിർമ്മിച്ചത്. ഇതിനിടയിൽ ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം' എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ഒ ടി ടിയിലെ പരീക്ഷണ ചിത്രമായിരുന്നു അത്. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് 'നീലവെളിച്ചം' എന്ന കൊമേഴ്സ്യൽ സിനിമയിൽ അഭിനയിക്കാനൊരുങ്ങുന്നത്, നടി പറഞ്ഞു.

ചിലരുടെ നിലപാട് റിമ കല്ലിങ്കലിനെ ഭർത്താവ് ആഷിഖ് സംരക്ഷിക്കട്ടേയെന്നാണ്. ഈ വർഷങ്ങൾക്കിടയിൽ പല തിരക്കഥാകൃത്തുകളും സംവിധായകരും കഥ പറഞ്ഞ് പോയിട്ടുണ്ട്. താൻ അഭിനയിക്കാൻ സമ്മതം അറിയിച്ചിട്ടുണ്ട്. എന്നാൽ നിർമ്മാതാക്കൾ പച്ചക്കൊടി കാണിക്കാറില്ല. അവർ ചോദിക്കുന്നത് ഇവർ നടിയല്ലല്ലോ ആക്റ്റിവിസ്റ്റ് അല്ലേ എന്നാണ്, റിമ പറയുന്നു.

വിമൺ ഇൻ സിനിമാ കലക്ടീവിന്റെ രൂപീകരണത്തിന് കാരണമായ സംഭവം ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റം തനിക്ക് പറഞ്ഞറിയിക്കാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു.. വലിയൊരു യുദ്ധമാണ് ഞങ്ങൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്ന് വ്യക്തമായി അറിഞ്ഞ് കൊണ്ട് തന്നെയാണ് പല വിഷയങ്ങളിലും ഇടപെടുന്നത്, നടി വ്യക്തമാക്കി.

സിനിമയുമായി ബന്ധപ്പെട്ട് എന്ത് നടന്നാലും ആളുകൾ ആദ്യം ഡബ്ല്യു സി സിയിൽ നിന്നാണ് പ്രതികരണം തേടുന്നത്. ഞങ്ങളുടെ വ്യക്തിജീവിതം ചവ്വെ മാറ്റു വെച്ച് കൊണ്ടാണ് മാറ്റങ്ങൾ ഉണ്ടാക്കാൻ വേണ്ടി സംഘടനയ്ക്ക് വേണ്ടി പണിയെടുക്കുന്നതെന്നും റിമ കല്ലിങ്കൽ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ അതിജീവിതയെ സർക്കാർ ക്ഷണിച്ചത് തന്നെ ഡബ്ല്യു സി സി കൊണ്ടുവന്ന മാറ്റമാണെന്നും റിമ പറഞ്ഞു.

ഫിലിം ഫെസ്റ്റിവൽ വേദിയിൽ ബീന പോൾ അതിജീവിതയെ ചേർത്ത് നിർത്തിയ നിമിഷം, ഒരു സ്ത്രീക്കും ഇതിന് മുൻപ് ഇത്തരത്തിലൊരു പിന്തുണ ലഭിച്ച് കാണില്ല. മുൻപ് പല കേസുകളും തേഞ്ഞ് മാഞ്ഞ് പോത് പോലും അതുകൊണ്ടാകും. അവകാശങ്ങൾക്ക് വേണ്ടി നമ്മൾ ശബ്ദം ഉയർത്തുക തന്നെ വേണം, അതാരും താലത്തിൽ കൊണ്ട് വന്ന് തരാൻ പോകുന്നില്ല, നടി പറഞ്ഞു.

സൈബർ ഗുണ്ടകളെ നിഷ്കരുണം അവഗണിക്കുകയാണെന്നും നടി പറഞ്ഞു. ഇത്തരം സൈബർ ആക്രമണങ്ങളെ സ്ത്രീകൾ പൂർണമായും അവഗണിക്കുന്നൊരു കാലം തീർച്ചയായും വരും. സ്ത്രീകളെ എല്ലാ തലത്തിലും മനസിലാക്കുകയും ഒപ്പം നിൽക്കുകയും ചെയ്യുന്ന നിരവധി പുരുഷൻമാര്‍ ഉണ്ടെന്നും റിമ പറഞ്ഞു.

നഗ്ന വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നവരുണ്ട്. എല്ലാവരുടെ ശരീരത്തിലും ഒരേ അവയവങ്ങൾ തന്നെയാണ്. എന്തുകൊണ്ടാണ് സ്ത്രീകളുടെ ശരീരങ്ങളെ മാത്രം സെക്ഷ്വലൈസ് ചെയ്ത് അവരെ തളർത്താൻ ശ്രമിക്കുന്നത്.
ഇത്തരം പേടിപ്പെടുത്തലുകൾക്ക് സ്ത്രീകൾ നിന്ന് കൊടുക്കരുതെന്നും റിമ പറഞ്ഞു.












Click it and Unblock the Notifications