Get Updates
Get notified of breaking news, exclusive insights, and must-see stories!

'പോപ്പുലറായ നടിക്ക് ഇത്തരത്തിലൊരു പ്രശ്നമുണ്ടായി';ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണം -രോഹിണി

കൊച്ചി: ഹേമ കമ്മീഷൻ റിപ്പോർട്ട് വിഷയത്തിൽ പ്രതികരണവുമായി നടി രോഹിണി രംഗത്ത്. സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹരിക്കുന്നതിലേക്ക് വേണ്ടി രൂപീകരിച്ചതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്.

ഇത് ഉടൻ പുറത്ത് വിടണം എന്നാണ് രോഹിണി ആവശ്യപ്പെടുന്നത്. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ആഭ്യന്തര പരാതി പരിഹാര സംവിധാനം അനിവാര്യമായ ഘടകം ആണെന്നും രോഹിണി വ്യക്തമാക്കി.

ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്ര മേള പാലക്കാട് നടക്കുകയാണ്. ഇതിൽ പങ്കെടുക്കുന്നതിലേക്ക് ആയി താരം എത്തിയിരുന്നു. ഇതിന് പിന്നാലെ ആണ് പ്രതികരണം ഉണ്ടായത്.

1

നടിയെ ആക്രമിച്ച കേസിൽ അനുകൂലമായ കോടതി വിധിയ്ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. വളരെ പോപ്പുലറായ ഒരു നടിയ്ക്ക് ആണ് ഇത്തരത്തിലുള്ള പ്രശ്നം നേരിടേണ്ടി വന്നതെന്നും രോഹിണ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ഈ സാഹചര്യം ആണെങ്കിൽ സാധാരണക്കാരായ സ്ത്രീകൾക്ക് എങ്ങനെ മുന്നോട്ട് പോകാൻ കഴിയും. ഇക്കാര്യം ചിന്തിക്കേണ്ടത് അത്യാവശ്യമാണെന്നും രോഹിണി വ്യക്തമാക്കി. അതിനാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണം എന്നാണ് രോഹിണി ആവശ്യപ്പെട്ടത്.

2

അതേസമയം, സമാന വിഷയത്തിൽ പ്രതികരണവുമായി നടി റിമ കല്ലിങ്കലും പാർവതി തിരുവോത്തും രംഗത്ത് എത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണം എന്നാണ് ഇരുവരും ആവശ്യപ്പെട്ടിരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് എന്നത് ഞങ്ങളുടെ എല്ലാവരുടെയും ഒരുപാട് കാലത്തെ പ്രയത്നത്തിന്റെ ഫലം ആണ്. ഈ റിപ്പോർട്ട് പുറത്തു വരിക എന്നത് ഞങ്ങളുടെ മാത്രം ആവശ്യമല്ല. ഇത് എല്ലാവരുടെയും ആവശ്യമാണ്.

3

സാധാരണക്കാരായ ജനങ്ങളുടെ നികുതി പണം ചിലവാക്കി ആണ് ഈ കമ്മീഷൻ രൂപീകരിച്ചത്. സിനിമയിൽ ആഭ്യന്തര പ്രശ്ന പരിഹാര സെൽ രൂപീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. ഹൈക്കോടതിയുടെ തീരുമാനത്തിൽ അഭിമാനം ഉണ്ടെന്നാണ് റിമ കല്ലിങ്കൽ വ്യക്തമാക്കിയിരുന്നത്. ഇത് സ്ത്രീകൾക്ക് വേണ്ടി മാത്രം രൂപീകരിച്ച ഒന്നല്ല. പകരം സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും വേണ്ടി ഉള്ളതാണ്. സിനിമയിലെ നിർമ്മാതാക്കളുടെ സംഘടനകൾ എല്ലാം തന്നെ ഇതിനെ ഗൗരവകരമായി കാണുന്നു.

4

എല്ലാ സിനിമ സെറ്റുകളിലും ആഭ്യന്തര പ്രശ്ന പരിഹാര സെൽ ഉണ്ടായിരിക്കും. ഇതിന് നിമിത്തം ആകാൻ സാധിച്ചതിൽ ഡബ്ല്യൂ സി സി യ്ക്ക് അഭിമാനമുണ്ട് എന്നും റിമ കല്ലിങ്കൽ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് നടി പാർവതി തിരുവോത്ത് വ്യക്തമാക്കിയത് ഇങ്ങനെ ; - ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരണം. ഈ റിപ്പോർട്ട് പുറത്ത് വന്നാൽ പല വിഗ്രഹങ്ങളും ഉടയും.

5

പാർവ്വതിയുടെ ഈ പ്രതികരണം സമൂഹ മാധ്യമത്തിൽ വളരെയധികം ശ്രദ്ധയാണ് നേടിയിരുന്നത്. റിപ്പോർട്ട് നീട്ടി കൊണ്ട് പോകാൻ ആണ് സർക്കാറിന്റെ ശ്രമം. ഈ റിപ്പോർട്ടിനെ കുറിച്ച് പഠിക്കാൻ കൂടുതൽ സമിതികളെ സർക്കാർ നിയോഗിക്കുകയാണ്. തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം സർക്കാർ സ്ത്രീ സൗഹൃദമാക്കുന്നതിനുളള പ്രവർത്തി നടത്തുന്നു എന്നും പാർവതി വ്യക്തമാക്കിയിരുന്നു. ഇനി റിപ്പോർട്ട് പുറത്ത് വരാൻ ചിലപ്പോൾ അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരുമെന്നും പാർവതി വിമർശിച്ചിരുന്നു.

6

ഇവിടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ ഇല്ലാത്തത് കാരണം പലരും മുതൽ എടുക്കുന്നുണ്ട്. അവകാശ സംരക്ഷണത്തിന് വേണ്ടി സംസാരിച്ചിരുന്നു. എന്നാൽ ലഭിച്ചത് അവസരം ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പാണ്. നിശബ്ദ ആക്കാനും മാറ്റി നിർത്താനും ശ്രമിച്ചിരുന്നു. സിനിമയിലെ ശക്തവും കരുത്തുമുള്ള ചില വ്യക്തികൾ ആണ് ആഭ്യന്തര പരിഹാര സെല്ലിനെ എതിർത്ത് പ്രതികരിക്കുന്നത്. എന്നാൽ, സഹ പ്രവർത്തകർക്ക് ചൂഷണം നേരിടേണ്ടി വരുന്നത് കണ്ടു നിൽക്കാൻ വയ്യ. അതിനാലാണ് ശബ്ദിച്ചത് എന്നും പാർവതി തിരുവോത്ത് വ്യക്തമാക്കിയിരുന്നു.


Recommended Video

cmsvideo
    വനിതാ ദിനം ആഘോഷിച്ച് AMMA | Women's Day Celebration | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+