Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛനെ നഷ്ടമായ ദിവസം മറ്റൊരു അന്ത്യം കുറിക്കുന്നു; ദാമ്പത്യം അവസാനിപ്പിച്ചതായി റോഷ്‌ന ആന്‍ റോയി

സിനിമാ മേഖലയില്‍ വീണ്ടും ഒരു താര വിവാഹമോചനം കൂടി. നടിയും മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ റോഷ്‌ന ആന്‍ റോയിയും നടന്‍ കിച്ചുവുമാണ് വേര്‍പിരിഞ്ഞത്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെയാണ് കിച്ചു സിനിമാ മേഖലയില്‍ ശ്രദ്ധിക്കപ്പെട്ടത്.

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അടാര്‍ ലൗവ് എന്ന ചിത്രത്തിലെ മുഴുനീള കഥാപാത്രത്തിലൂടെയാണ് കൊച്ചി കാലടി സ്വദേശിനിയായ റോഷ്‌ന ശ്രദ്ധിക്കപ്പെട്ടത്. ഒരേ മുഖം എന്ന മലയാള ചിത്രത്തിലൂടെയാണ് റോഷ്‌ന അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സുല്‍, ധമാക്ക എന്നീ സിനിമകളിലും റോഷ്‌ന അഭിനയിച്ചിട്ടുണ്ട്. അങ്കമാലി ഡയറീസിനു പുറമേ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലും കിച്ചു ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

roshna-kichu

തിരുവനന്തപുരത്ത് മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ വിവാദ തര്‍ക്കത്തിനിടെ ഇതേ ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന ആരോപണവുമായി റോഷ്‌ന രംഗത്തു വന്നത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

2020-ത്തിലാണ് തിരക്കഥാകൃത്ത് കൂടിയായ കിച്ചുവും റോഷ്‌നയും വിവാഹിതരായത്. വര്‍ഷങ്ങളുടെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലായിരുന്നു ഇരുവരും ഒന്നിച്ചത്. എന്നാല്‍ അഞ്ചു വര്‍ഷം മാത്രം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും വേര്‍പിരിയുന്നത്.

കിച്ചു ടെല്ലസുമായുള്ള വിവാഹശേഷം താരം സോഷ്യല്‍ മീഡിയയിലും സിനിമാ മേഖലയിലും അത്ര സജീവമല്ലായിരുന്നു. ഇതിനു പിന്നാലെയാണ് വിവാഹമോചന വാര്‍ത്ത വരുന്നത്. ഫേസ്ബുക്കിലൂടെ റോഷ്‌ന ആന്‍ റോയ് തന്നെയാണ് കിച്ചുവുമായി പിരിയുന്നതായി അറിയിച്ചത്. ആദ്യം ഒരു ആമുഖത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്.

'ഇത് ഔദ്യോഗികമാണ്. ഒരുമിച്ച് കഴിഞ്ഞ അഞ്ച് മനോഹര വര്‍ഷങ്ങള്‍ക്ക് ശേഷം, ഞങ്ങള്‍ സ്‌നേഹത്തോടും ബഹുമാനത്തോടും കൂടി വേര്‍പിരിയാന്‍ തീരുമാനിച്ചു. മനോഹരമായ ഓര്‍മകള്‍ക്ക് നന്ദി. ഞങ്ങളുടെ ജീവിതത്തില്‍ പുതിയ അധ്യായം ആരംഭിക്കുമ്പോള്‍ നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിക്കുന്നു.

സെപ്റ്റംബര്‍ 30, എന്റെ അച്ഛനെ നഷ്ടമായ ദിനമാണ്. ജീവിതത്തിലെ എന്റെ ആദ്യ വേദന. ഇന്ന് അതേ ദിവസം ഞാന്‍ മറ്റൊരു അന്ത്യം കുറിക്കുന്നു, മുന്നോട്ട് ചുവടുവയ്ക്കുന്നു. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക്. ഞാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നു'.

റോഷ്‌ന ആന്‍ റോയിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സോഷ്യല്‍ മീഡിയയില്‍ ഒരു ആഘോഷമാക്കാന്‍ വേണ്ടിയല്ല ഞാന്‍ ഇത് പറയുന്നത്, മറിച്ച് ഇത് വെളിപ്പെടുത്താന്‍ ഇപ്പോഴാണ് ശരിയായ സമയമെന്ന് തോന്നുന്നു. ഞങ്ങള്‍ രണ്ടുപേരും ജീവിച്ചിരിപ്പുണ്ട്. ഞങ്ങള്‍ രണ്ടുപേരും സമാധാനത്തോടെ ജീവിക്കാന്‍ അര്‍ഹരാണ്. പക്ഷേ വ്യത്യസ്ത വഴികളിലാണെന്ന് മാത്രം.

അതെ, രക്തബന്ധം വെള്ളത്തേക്കാള്‍ കട്ടിയുള്ളതാണ്. അതുകൊണ്ടാണ് ഞാന്‍ മാറി നിന്ന് നിങ്ങള്‍ ആഗ്രഹിച്ച എല്ലാ ഇടവും നിങ്ങള്‍ക്ക് നല്‍കുന്നത്. ഞാന്‍ ഇപ്പോള്‍ സ്വതന്ത്രയാണ്, അവന്‍ സ്വതന്ത്രനാണ്, 'എല്ലാവര്‍ക്കും സമാധാനം ആശംസിക്കുന്നു'!

എളുപ്പമല്ലെങ്കിലും ഞാന്‍ ഇത് പുറത്തുവന്ന് എല്ലാവരോടും പങ്കിടണം. ചിലര്‍ക്ക് സന്തോഷം തോന്നിയേക്കാം. അവര്‍ സന്തോഷമായി തുടരണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.... ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. പല തരത്തില്‍, ഞങ്ങള്‍ ഇപ്പോഴും അങ്ങനെ തന്നെ. കിച്ചുവും ഞാനും ഒരിക്കല്‍ ഒരുമിച്ചായിരുന്നു. ഇപ്പോള്‍ വേര്‍പിരിഞ്ഞു. ജീവിതം മുന്നോട്ട് പോകുന്നു.

ഈ യാത്രയില്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന എല്ലാവര്‍ക്കും നന്ദി. ഇത് മറച്ചുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വേര്‍പിരിഞ്ഞ ശേഷം ജീവിതവുമായി മുന്നോട്ട് പോകുമ്പോള്‍ എല്ലാവരും ഞങ്ങളുടെ വ്യക്തിപരമായ ഇടത്തെ ബഹുമാനിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+