• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പെണ്ണിന്റെ പൊക്കിൾ കണ്ടാലും കാൽ കണ്ടാലും കുഴപ്പം, ഇത്തരം ജൻമങ്ങളാണ് ആണിന്റെ ശാപം; സാധിക

Google Oneindia Malayalam News

കൊച്ചി; അശ്ലീല സന്ദേശം അയച്ചയാൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി സാധിക വേണുഗോപാൽ. നഗ്ന ചിത്രം അയച്ചയാളുടെ പേര് സഹിതം വെളിപ്പെടുത്തിയാണ് നടി രംഗത്തെത്തിയത്. നട്ടെല്ലിന്റെ സ്ഥാനത്തു റബ്ബർ വച്ചു പിടിപ്പിച്ച ജനിപ്പിച്ച അമ്മമാർക്ക് പോലും മനസമാധാനം കൊടുക്കാത്ത ജന്മങ്ങളാണ് ഇതെന്നും ഇതുപോലുള്ളവർ ആണിന് തന്നെ ശാപമാണെന്നും ഇൻസ്റ്റഗ്രാമിൽ നടി കുറിച്ചു.

 ആണിന്റെ വിലകളയാൻ

ആണിന്റെ വിലകളയാൻ

ഇതുപോലുള്ള ജന്മങ്ങൾ ആണ് ആണിന്റെ ശാപം.... നട്ടെല്ലിന്റെ സ്ഥാനത്തു റബ്ബർ വച്ചു പിടിപ്പിച്ച ജനിപ്പിച്ച അമ്മമാർക്ക് പോലും മനസമാധാനം കൊടുക്കാത്ത ജന്മങ്ങൾ....പെണ്ണ് എന്ന വാക്കിന്‌ കാമം എന്ന് മാത്രം അർത്ഥം അറിയാവുന്ന പാഴ്ജന്മങ്ങൾ... ഇതുപോലത്തെ ജന്മങ്ങൾ കാരണം ആണ് പലരും ഇൻബൊക്സ് തുറക്കാത്തതും മെസ്സേജിന് റിപ്ലൈ തരാത്തതും...

 വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാത്തത്

വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാത്തത്

ഒരുപാട് ഒന്നും വേണ്ട ഇതുപോലത്തെ കുറച്ചുപേർ മതി ആണിന്റെ വില കളയാൻ.പെണ്ണിന്റെ കാല് കണ്ടാൽ കുഴപ്പം, പൊക്കിൾ കണ്ടാൽ കുഴപ്പം, വയറു കണ്ടാൽ കുഴപ്പം, സത്യത്തിൽ ഇതൊക്കെ ആരുടെ കുഴപ്പം ആണ്? ഇതൊന്നും കണ്ടാലും ഒരു കുഴപ്പവും ഇല്ലാത്ത നട്ടെല്ലുള്ള നല്ല അസ്സൽ ആൺകുട്ടികൾ ഉണ്ട് ഈ നാട്ടിൽ...

വളർത്തു ദോഷമോ ലിംഗദോഷമോ അല്ല

വളർത്തു ദോഷമോ ലിംഗദോഷമോ അല്ല

അപ്പൊ ഇതൊന്നും ആണിന്റെയോ പെണ്ണിന്റേയോ കുഴപ്പം അല്ല. വികാരം മനുഷ്യസഹചം ആണ്, വികാരത്തെ നിയന്ത്രിക്കാൻ കഴിവില്ലാത്തതു ആ വ്യക്തിയുടെ പ്രശ്നം ആണ്. ഞാൻ എന്താവണം എന്നത് ഞാൻ തീരുമാനിക്കണം. ഞാൻ എന്ന വ്യക്തി എന്റെ വീട്ടിനു പുറത്തുള്ള സ്ത്രീകളെ/ പുരുഷന്മാരെ എങ്ങിനെ കാണണം എന്നത് എന്റെ തീരുമാനം ആണ്.

 പെൺകുഞ്ഞിന് ജൻമം നൽകാതിരിക്കട്ടെ

പെൺകുഞ്ഞിന് ജൻമം നൽകാതിരിക്കട്ടെ

അല്ലാതെ സാഹചര്യമോ വളർത്തു ദോഷമോ ലിംഗദോഷമോ അല്ല. അത് ആർക്കും വന്നു പഠിപ്പിച്ചു തരാൻ ഒക്കില്ല. പരസ്പര ബഹുമാനം എന്നൊന്ന് ഉണ്ട് അത് മനുഷ്യൻ ആയാലും മൃഗം ആയാലും സസ്യം ആയാലും അത് പ്രകൃതി നിയമം ആണ് അത് മനസിലാവാനുള്ള മാനസിക വളർച്ച ഇല്ലെങ്കിൽ പെണ്ണിനെ കണ്ടാൽ പൊങ്ങുന്ന ആ വികാരം ഇനിയൊരു പെൺകുഞ്ഞിന് ജന്മം നല്കാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം 🙏

 ഈ കുഴലിലല്ലടോ ആണത്തം

ഈ കുഴലിലല്ലടോ ആണത്തം

താനൊക്കെ പൊക്കിക്കൊണ്ട് നടക്കുന്ന ഈ കുഴലിലല്ലടോ ആണത്തം അത് മനസിലാണ് വേണ്ടത്. ഈ ചേട്ടൻ vineeth3165 ചെയ്തത് ഞാൻ ഇടുന്ന ഫോട്ടോയുടെയും, എന്റെ വസ്ത്രധാരണ രീതിയുടെയും പ്രശ്നം ആണെന്ന് പറയാൻ വരുന്നവരോട് ഒന്നേ പറയാനുള്ളു. എന്റെ വ്യക്തി സ്വാതന്ത്ര്യം എന്നെ പീഡിപ്പിക്കാനുള്ള നിങ്ങളുടെ അവകാശം അല്ല.

cmsvideo
  കുരുപൊട്ടിയവര്‍ ഇത് കൂടി താങ്ങുമോ ആവോ | Oneindia Malayalam
   ഇതാണ് എന്റെ ശരി

  ഇതാണ് എന്റെ ശരി

  നിങ്ങളുടെ മനോരോഗം എന്റെ അവകാശങ്ങളുടെ മേൽ അടിച്ചേല്പിക്കരുത്. ***പേരും മറ്റും മറച്ചു വക്കണം എന്ന് പറയുന്നവരോട് ഈ പീഡനം എന്നത് ശരീരത്തിൽ തൊടുമ്പോൾ മാത്രം അല്ല മാനസികവും ആണ്. എന്നെ മാനസികമായി പീഡിപ്പിച്ചത് അയാളുടെ തെറ്റാണു നാളെ അയാൾ ആരെയെങ്കിലും ശാരീരികമായി പീഡിപ്പിച്ചാൽ ഇന്ന് ഇയാളുടെ വിവരം പുറത്തു പറയാത്തതിൽ നാളെ ഞാൻ ദുഃഖിക്കും. അതുകൊണ്ട് സ്വന്തം വീട്ടുകാരെ പറ്റി ഓർക്കാതെ അയാൾ ചെയ്ത തെറ്റ് ഞാൻ എന്തിനു മൂടിവച്ചു എന്റെ സഹോദരിമാരെ ഞാൻ നാളത്തെ ഇരകൾ ആക്കണം? ഇതാണ് എന്റെ ശരി 💯 **

  'കാക്കാ പൊരുത്തപ്പെട്ട് തരണം'; കള്ളന്റെ സമ്മാനപൊതിയിൽ ഞെട്ടി കടയുടമ, കഥയിലെ ട്വിസ്റ്റ് ഇങ്ങനെ'കാക്കാ പൊരുത്തപ്പെട്ട് തരണം'; കള്ളന്റെ സമ്മാനപൊതിയിൽ ഞെട്ടി കടയുടമ, കഥയിലെ ട്വിസ്റ്റ് ഇങ്ങനെ

  ബിജെപിയുടെ അടിവേരിളക്കാൻ കോൺഗ്രസ്; മുൻ എംഎൽഎയും കോൺഗ്രസിലേക്ക്,കൊഴിഞ്ഞ് പോക്കിൽ പകച്ച് ബിജെപിബിജെപിയുടെ അടിവേരിളക്കാൻ കോൺഗ്രസ്; മുൻ എംഎൽഎയും കോൺഗ്രസിലേക്ക്,കൊഴിഞ്ഞ് പോക്കിൽ പകച്ച് ബിജെപി

  'ഫെയ്ക്ക് ന്യൂസ്'; രാജ്നാഥ് സിംഗിന്റെ വാദം തള്ളി ചൈന; തങ്ങൾക്കുണ്ടായത് ഇന്ത്യയെക്കാൾ കുറവ് നാശനഷ്ടം'ഫെയ്ക്ക് ന്യൂസ്'; രാജ്നാഥ് സിംഗിന്റെ വാദം തള്ളി ചൈന; തങ്ങൾക്കുണ്ടായത് ഇന്ത്യയെക്കാൾ കുറവ് നാശനഷ്ടം

  English summary
  Actress sadhika slams youth for sending bad comments and photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X