കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേരും ചിത്രവും ഉപയോഗിച്ച് പണം തട്ടുന്നു,അതിൽ വിശ്വസിച്ച് സ്വന്തം ജീവിതം ഇല്ലാതാക്കരുത്;സാധികയുടെ മുന്നറിയിപ്പ്

Google Oneindia Malayalam News

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ തന്റെ പേരും ചിത്രവും ഉപയോഗിച്ച് പണം തട്ടല്‍ നടക്കുന്നെന്ന് ആരോപിച്ച് നടിയും അവതാരകയുമായ സാധിക വേണുഗോപാല്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകളില്‍ അല്ലാതെ മറ്റൊരു ആപ്പിലോ, പ്ലാറ്റ്‌ഫോംമിലോ ഞാന്‍ അംഗം അല്ല എന്നിരിക്കെ, അത്തരം പ്ലാറ്റ്‌ഫോംമുകളില്‍ ഞാന്‍ എന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിച്ചു ആരെങ്കിലും ചാറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം നിങ്ങള്ക്ക് മാത്രം ആയിരിക്കുമെന്ന് താരം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം.

ഒഴിവാക്കാന്‍ 18 അടവും പുറത്തെടുത്തു; പ്രസിഡന്‍റിനേയും കൂട്ടരേയും മറികടന്ന് വീണ്ടും ശശീന്ദ്രന്‍ ഒഴിവാക്കാന്‍ 18 അടവും പുറത്തെടുത്തു; പ്രസിഡന്‍റിനേയും കൂട്ടരേയും മറികടന്ന് വീണ്ടും ശശീന്ദ്രന്‍

പൂര്‍ണ്ണ ഉത്തരവാദിത്തം

പൂര്‍ണ്ണ ഉത്തരവാദിത്തം

നിങ്ങളുടെ ശ്രദ്ധയിലേക്ക്, സോഷ്യല്‍ മീഡിയയിയിലെ ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകളില്‍ അല്ലാതെ മറ്റൊരു ആപ്പിലോ, പ്ലാറ്റ്‌ഫോംമിലോ ഞാന്‍ അംഗം അല്ല എന്നിരിക്കെ, അത്തരം പ്ലാറ്റ്‌ഫോംമുകളില്‍ ഞാന്‍ എന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിച്ചു ആരെങ്കിലും ചാറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം നിങ്ങള്ക്ക് മാത്രം ആയിരിക്കും എന്ന് അറിയിച്ചു കൊള്ളുന്നു.

ഫേക്ക് അക്കൗണ്ടുകള്‍

ഫേക്ക് അക്കൗണ്ടുകള്‍

പലരും എന്റെ ഫോട്ടോ ഉപയോഗിച്ച് ഫേക്ക് അക്കൗണ്ടുകള്‍ തുറന്നു പണം ഉണ്ടാക്കുന്നതായും, ചാന്‍സ് നല്‍കാമെന്നും, മറ്റും പറഞ്ഞു പലരെയും ഉപയോഗിക്കുന്നതായും പലപ്പോഴും അറിയാന്‍ സാധിച്ചിട്ടുണ്ട് അതില്‍ പലതും സൈബര്‍ സെല്ലില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും ആണ്.

റിപ്പോര്‍ട്ട് ചെയ്യാം

റിപ്പോര്‍ട്ട് ചെയ്യാം

എന്റെ പ്രൊഫൈല്‍ ഞാന്‍ ഉപയോഗിക്കുന്നത് എന്റെ പ്രൊമോഷന്‍സിനും എനിക്ക് ജനങ്ങളുമായി പങ്കുവക്കാനുള്ള ആശയങ്ങള്‍ക്കും എന്നെ ഇഷ്ടപെടുന്ന സമൂഹവുമായുള്ള ആശയ വിനിമയത്തിനും ആണ്. ഞാന്‍ ഒരാള്‍ക്കും അങ്ങോട്ട് മെസ്സേജ് അയക്കുകയോ, വിളിക്കുകയോ, ചാന്‍സ് ഓഫര്‍ ചെയ്യുകയോ, പണം ചോദിക്കുകയോ, ആരെയും ഫോളോ ചെയ്യുകയോ ഒന്നും ചെയ്യില്ല എന്നിരിക്കെ എന്റെ പേരില്‍ ആരെങ്കിലും അത്തരം കാര്യങ്ങള്‍ ചെയ്താല്‍ അത് നിങ്ങള്ക്ക് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ് .

എനിക്ക് എളുപ്പം ഉള്ള കാര്യം അല്ല

എനിക്ക് എളുപ്പം ഉള്ള കാര്യം അല്ല

പല ഡേറ്റ്, ദേസി അപ്ലിക്കേഷനിലും എന്റെ ഫോട്ടോയും പ്രൊഫൈലും ഒക്കെ കാണാന്‍ ഇടയായിട്ടുണ്ട്. അതില്‍ വിശ്വസിച്ചു ചെന്ന് ചാടി സ്വന്തം ജീവിതം ഇല്ലാതാക്കരുത് എന്നും അപേക്ഷിക്കുന്നു.. അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ അതില്‍ ഞാന്‍ ഉത്തരവാദി ആയിരിക്കില്ല. ഓരോ സൈറ്റും തേടി കണ്ടുപിടിച്ചു ഇതെല്ലാം റിമൂവ് ചെയ്യിക്കുന്നത് എനിക്ക് എളുപ്പം ഉള്ള കാര്യം അല്ല എന്നിരിക്കെ നിങ്ങളുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തം ആയിരിക്കും.

ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്

ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്

സെലിബ്രിറ്റികളുടെ മാത്രം അല്ല പല പെണ്‍കുട്ടികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പലരുമായി സംസാരിക്കുമ്പോള്‍ അറിയാന്‍ സാധിക്കുന്നത് പെണ്ണിന്റെ ഫോട്ടോ കണ്ടാലേ ഫോള്ളോവെര്‍സ് ഉണ്ടാകൂ അതിനു വേണ്ടി ആണ് എന്നാണ്. നിങ്ങള്‍ക്കും അമ്മയും പെങ്ങന്മാരും ഉള്ളതല്ലേ? അതെന്താ അപ്പുറത്തെ വീട്ടിലെ പെണ്ണിന് മാനം ഇല്ല്യേ? എല്ലാവരും മനുഷ്യര്‍ ആണ് സഹോ

ഒന്ന് പിഴച്ചാല്‍ എല്ലാം തീര്‍ന്നു, വീണയ്ക്കുള്ളത് ശൈലജയ്ക്കില്ലാത്ത വെല്ലുവിളി, ആദ്യത്തേത് ഇങ്ങനെഒന്ന് പിഴച്ചാല്‍ എല്ലാം തീര്‍ന്നു, വീണയ്ക്കുള്ളത് ശൈലജയ്ക്കില്ലാത്ത വെല്ലുവിളി, ആദ്യത്തേത് ഇങ്ങനെ

Recommended Video

cmsvideo
സാധികാ സിനിമ നിർമ്മാണത്തിലേക്ക്..വീഡിയോ കാണാം | Oneindia Malayalam

 ആരാണ് മജിസിയ, ആത്മാര്‍ത്ഥ സുഹൃത്താണെങ്കില്‍ അങ്ങനെ ചെയ്യില്ലായിരുന്നു; ഡിംപലിന്റെ അമ്മ പറയുന്നത് ആരാണ് മജിസിയ, ആത്മാര്‍ത്ഥ സുഹൃത്താണെങ്കില്‍ അങ്ങനെ ചെയ്യില്ലായിരുന്നു; ഡിംപലിന്റെ അമ്മ പറയുന്നത്

English summary
Actress Sadhika Venugopal alleges money laundering on social media with her name and picture
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X