'നിങ്ങളുടെ സ്വകാര്യ ഭാഗത്ത് ടാറ്റൂ കുത്തുന്നതില്‍ തെറ്റൊന്നുമില്ല, പക്ഷേ..'; സാധിക വേണുഗോപാല്‍ പറയുന്നു
കൊച്ചി: ദിവസങ്ങള്‍ക്ക് മുമ്പാണ് കൊച്ചിയിലെ പ്രമുഖ ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെ ഒരു കൂട്ടം യുവതികള്‍ മിടൂ ആരോപണവുമായി രംഗത്തെത്തിയത്. ടാറ്റു ചെയ്യാന്‍ എത്തിയപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതികള്‍ ആരോപിച്ചത്. ഇന്‍ഫെക്റ്റഡ് ടാറ്റു സ്റ്റുഡിയോ ഉടമയായ സുജീഷിനെതിരെയാണ് യുവതികള്‍ ആരോപണവുമായി രംഗത്തെത്തിയത്. പിന്നാലെ പൊലീസില്‍ യുവതികള്‍ പരാതി നല്‍കിയതോടെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

സിനിമ മേഖലയിലെ നിരവധി പേര്‍ക്ക് ടാറ്റ് ചെയ്ത കലാകാരന് കൂടിയാണ് സുജീഷ്. ഇയാളുടെ സോഷ്യല്‍ മീഡിയ പേജില്‍ താരങ്ങള്‍ക്ക് ടാറ്റു ചെയ്യുന്ന വീഡിയോയും ചിത്രങ്ങളും കാണാം. ഗായിക അമൃത സുരേഷിനും സഹോദരി അഭിരാമി സുരേഷിനും ടാറ്റു ചെയ്തത് സുജീഷായിരുന്നു. സുജീഷിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരിച്ച് അഭിരാമി സുരേഷ് രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി സാധിക വേണുഗോപാല്‍. ടാറ്റുകളോട് ഏറെ താല്പര്യമുള്ള താരം കൂടിയാണ് സാധിക. ടാറ്റൂ ചെയ്യുന്നതിനുമുമ്പ് എല്ലാവരോടും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് സാധിക പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് സാധിക ഇതേ കുറിച്ച് പറയുന്നത്.

ടാറ്റൂ ചെയ്യുന്നതിനെക്കുറിച്ച് ആളുകള്‍ക്ക് കൂടുതല്‍ അവബോധം ആവശ്യമാണെന്ന് താന്‍ കരുതുന്നതായി സാധിക പറയുന്നു. എന്താണ് നിങ്ങളുടെ ഡിസൈന്‍, നിങ്ങളുടെ ശരീരത്തില്‍ അത് എവിടെയാണ് വേണ്ടത്, ആരാണ് ഇത് ചെയ്യുന്നത് എന്നീ മൂന്ന് കാര്യങ്ങള്‍ക്ക് വളരെ പ്രധാന്യം നല്‍കണമെന്ന് സാധിക പറയുന്നു.

ഡിസൈന്‍ നിങ്ങള്‍ക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കുക, നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുമെന്ന് അറിഞ്ഞിരിക്കുക, എല്ലാറ്റിനുമുപരിയായി, കലാകാരനെ നന്നായി അറിയുക. ടാറ്റൂ ചെയ്യുന്നതിനുമുമ്പ് സ്റ്റുഡിയോ സന്ദര്‍ശിക്കുക, ഇതിലൂടെ നിങ്ങള്‍ക്ക് സ്ഥലത്തിന്റെ ഗുണനിലവാരവും കലാകാരനും അറിയാനാകുമെന്ന് സാധിക പറയുന്നു.

നിങ്ങളുടെ സ്വകാര്യ ഭാഗത്ത് ടാറ്റൂ കുത്തുന്നതില്‍ തെറ്റൊന്നുമില്ല, എന്നാല്‍ നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാന്‍ ആ സ്ഥലത്തേക്ക് നിങ്ങളെ അനുഗമിക്കാന്‍ ആരെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കണമെന്നും സാധിക പറയുന്നു. കൂടാതെ ഇരയെ കുറ്റപ്പെടുത്തിയും വേട്ടക്കാരനെ ന്യായീകരിക്കുന്നതുമായ പ്രവണത അവസാനിപ്പിക്കണമെന്നും സാധിക പറയുന്നു.

അതേസമയം, സ്ത്രീകള്‍ നേരിട്ട ചൂഷണങ്ങള്‍ തുറന്നുപറയാന്‍ ധൈര്യം കാണിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സാധിക പറയുന്നു. അത്തരം മോശം അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെഹ്കില്‍ അത് തുറന്നുപറയാന്‍ ഞാന്‍ സ്ത്രീകളോട് ശക്തമായി അഭ്യര്‍ത്ഥിക്കുന്നു. നിങ്ങലെ മോശം രീതിയില്‍ തൊടാന്‍ ആര്‍ക്കും അവകാശമില്ല. ദയവായി പ്രതികരിക്കാന്‍ മടിക്കരുത്. ഒരുപക്ഷേ നിങ്ങളുടെ ഒരു പ്രതികരണത്തില്‍ കൂടെ കൂടുതല്‍ ഇരകളെ രക്ഷിക്കാന്‍ കഴിയുമെന്നും സാധിക വ്യക്തമാക്കുന്നു.

അതേസമയം, സുജീഷിനെതിരായ മിടു ആരോപണം ഞെട്ടിക്കുന്നതാണെന്ന് അഭിരാമി സുരേഷ് പ്രതികരിച്ചിരുന്നു. എനിക്കും സഹോദരിയ്ക്കും സുജീഷ് ടാറ്റു ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മികവ് കണ്ട് പലര്‍ക്കും ഇന്ക്ഫെക്ടറ്റ് ടാറ്റു സെന്റര്‍ ഞാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സുജീഷില്‍ നിന്ന് എനിക്ക് വ്യക്തിപരമായി അനുഭവം ഉണ്ടായിട്ടില്ല. എന്നാല്‍ മിടൂ ആരോപണത്തെ ഞാന്‍ ഗൗരവമായി കാണുന്നെന്ന് അഭിരാമി സുരേഷ് പറയുന്നു.

പക്ഷേ നമ്മുക്ക് അറിയാവുന്ന ഒരാള്‍ക്കെതിരെ ഇത്തരം ഒരു ആരോപണം വരുന്നത് ഞെട്ടിപ്പിച്ചു. നിരവധി പേര് തനിക്ക് മെസേജ് അയച്ചു. എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ പ്രതികരിക്കാത്തതെന്നും അയാളെ പിന്തുണയ്ക്കുന്നുണ്ടോയെന്നും പലരും ചോദിച്ചു. അതാണ് ഈ വിഷയത്തില്‍ പ്രതികരിക്കാമെന്ന് തോന്നിയത്. നമ്മുക്ക് എത്രയൊക്കെ അറിയാം എന്ന് പറഞ്ഞാലും എല്ലാവരേയും നമ്മുക്ക് വ്യക്തമായി മനസിലാക്കാന്‍ സാധിക്കണം എന്നില്ല. അയാളില്‍ നിന്ന് ദുരനുഭവം നേരിട്ട സ്ത്രീകള്‍ക്ക് അത് തുറന്ന് പറയാന്‍ സാധിക്കാതിരുന്നതിന് അവരുടേതായ കാരണങ്ങള്‍ ഉണ്ടാകാം.നമ്മുടെ സമൂഹത്തില്‍ അടിസ്ഥാനപരമായി കുറേ കാര്യങ്ങള്‍ ഉണ്ടല്ലോ, നമ്മള് ധരിച്ച വസ്ത്രത്തെ കുറ്റം പറയുക, ആളുകളെ കുറ്റം പറയുക, ചിലര്‍ ചോദിക്കുന്നത് കേട്ടു, എന്തിനാണ് ടാറ്റൂ അടിക്കാന്‍ പോയതെന്ന്. അത്തരത്തില്‍ അല്ല ഈ വിഷയത്തെ സമീപിക്കേണ്ടത്. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ഓരോ പെണ്‍കുട്ടിയും പ്രതികരിക്കേണ്ടതെങ്ങനെയെന്നും ചെറുത്തു നില്‍ക്കേണ്ടതെങ്ങനെയെന്നതിനേപ്പറ്റിയും അഭിരാമി വീഡിയോയില്‍ പറയുന്നു
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications