അന്ന് ഭാഷയുടെ പേരില്‍ അപമാനിച്ചവരാണ് ഇന്ന് ആ വ്യക്തിക്ക് വേണ്ടി നിലകൊള്ളുന്നത്; പൃഥിരാജ് വിഷയത്തില്‍ സാധിക
കൊച്ചി: ലക്ഷദ്വീപ് വിഷയമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുപ്പെടുന്നത്. ദ്വീപിലെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ നയങ്ങള്‍ക്കെതിരെ സിനിമ-സാംസ്‌കാരിക രംഗത്തുള്ളവര്‍ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
ഇതിനിടെ നടന്‍ പൃഥിരാജ് ലക്ഷദ്വീപ് നിവാസികളെ പിന്തുണച്ച് സോഷ്യല്‍ മീഡിയ പോസ്റ്റിനെതിരെ സംഘപരിവാര്‍ സംഘടനകളും ബിജെപി നേതാക്കളും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കൂടാതെ സംഘപരിവാര്‍ ചായ്വുള്ള വാര്‍ത്താചാനല്‍ താരത്തെ അധിക്ഷേപിച്ച് കുറിപ്പിട്ടതും ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ സിനിമ-സീരിയല്‍ താരം സാധിക തന്റെ നിലപാട് വ്യക്തമാക്കുകയാണ്.
കൊവിഡ് രണ്ടാംതരംഗം; രാജ്യ വ്യാപകമായുള്ള പരിശോധന തുടരുന്നു, ചിത്രങ്ങള്‍

പ്രതികരണം ഇങ്ങനെ
സാധിക ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെയാണ് ആരാധകര്‍ ഈ വിഷയത്തിലെ നിലപാട് ചോദിച്ച് രംഗത്തെത്തിയത്. പൃഥിരാജിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് സാധികയോട് ആരാധകരുടെ ചോദ്യം. ഇവര്‍ക്ക് മറുപടി കമന്റ് നല്‍കിയാണ് സാധിക നിലപാട് വ്യക്തമാക്കിയത്.

മോശം ആണ്
സഹപ്രവര്‍ത്തകന്റെ കുടുംബത്തെ അപമാനിച്ച വിഷയത്തില്‍ അഭിപ്രായം ചോദിച്ചവരോട് തീര്‍ച്ചയായും ആ പ്രവണത മോശമാണെന്നാണ് സാധിക മറുപടി പറഞ്ഞത്. ആരെയും വ്യക്തിഹത്യ ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും സാധിക പറയുന്നു.

ആ വ്യക്തിക്ക് വേണ്ടി നിലകൊള്ളുന്നത്
പക്ഷെ പണ്ട് ഇതേ വ്യക്തിയെയും കുടുംബത്തെയും കാറിന്റെയും ഭാഷയുടെയും പേര് പറഞ്ഞു കളിയാക്കിയവരും അപമാനിച്ചവരും ഒക്കെ തന്നെ ആണ് ഇന്ന് അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ അദ്ദേഹം സംസാരിച്ചു എന്നുള്ളത് കൊണ്ടും, അവര്‍ക്കെതിരായ ഒരു ചാനല്‍ ആ വ്യക്തിയെ മോശം ആക്കി എന്നും പറഞ്ഞു ആ വ്യക്തിക്ക് വേണ്ടി നിലകൊള്ളുന്നതെന്നും സാധിക വ്യക്തമാക്കി.

ഇഷ റബ്ബയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Click it and Unblock the Notifications