സോഷ്യല്‍ മീഡിയ വഴി കൂടെ കിടക്കാന്‍ ക്ഷണിച്ച് അശ്ലീല സന്ദേശങ്ങള്‍! ചുട്ടമറുപടി നല്‍കി നടി സാധിക
സമൂഹ മാധ്യമങ്ങളില്‍ ഇടപെടുന്ന സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്നത് പ്രിവിലേജ് ആയാണ് ഒരു കൂട്ടം സൈബര്‍ ആങ്ങളമാര്‍ കണക്കാക്കിയിരിക്കുന്നത്. ഇനി അവര്‍ സെലിബ്രിറ്റികള്‍ ആണെങ്കില്‍ പറയേണ്ട. ഇക്കൂട്ടര്‍ക്ക് കുരുപൊട്ടല്‍ അധികമായിരിക്കും. ഇത്തരത്തില്‍ തനിക്ക് നേരെയുണ്ടായ ഒരു ദുരനുഭവം തുറന്ന് എഴുതിയിരിക്കുകയാണ് നടിയും അവതാരകയുമായ സാധിക.
തൊഴില്‍ അഭിനയം ആയതുകൊണ്ട് കഥാപാത്രങ്ങളെ കണ്ട് അശ്ലീല സന്ദേശം അയക്കുന്നവര്‍ ചിരിക്കുന്ന മുഖത്തിന് പിറകില്‍ വാളെടുക്കുവാനുള്ള ഒരു മനസ്സും കൂടി ഉണ്ടെന്ന് അറിയണമെന്നാണ് സാധിക തന്‍റെ ഫേസ്ബുക്ക് പേജിലൂടെ കുറിച്ചത്.

സദാചാര വാദികളോട്
സാധികയുടെ we carine support എന്ന ചാരിറ്റി കൂട്ടായ്മയുടെ മറപിടിച്ചാണ് ഒരു കൂട്ടം നടിക്ക് നേരെ അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. പെണ്ണിനെ കാണുമ്പോള്‍ നിയന്ത്രണം പോകുന്ന അനിയന്‍മാരുടെ ചേട്ടന്‍മാരും മനസിലാക്കാനായി എന്നാ ആമുഖത്തോടെ എഴുതിയ കുറിപ്പിലാണ് കുരുപൊട്ടിയ ആങ്ങളമാര്‍ക്ക് സാധിക മറുപടി നല്‍കിയിരിക്കുന്നത്. സാധികയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-

കോണ്‍ടാക്റ്റ്
എന്നെ കൂടെ കിടക്കാൻ കിട്ടാനായി, ആരും we carine support ചെയ്യുകയോ, അതിനായി ശരത്തിനെ ആരും contact ചെയ്യുകയോ വേണ്ട.... ആത്മാർത്ഥതയോടെ സഹായങ്ങൾ ചെയ്യാനും ചാരിറ്റിയിൽ താല്പര്യം ഉള്ളവരും മാത്രം അതിന്റെ ഭാഗം അയാൽ മതി.

ബുദ്ധിമുട്ടേണ്ട
പെണ്ണിനെ കാണുമ്പോൾ കണ്ട്രോൾ പോകുന്ന ചേട്ടൻമാരും അനിയന്മാരും എന്നെ സപ്പോർട്ട് ചെയ്തു ഈ പേജിൽ ഇരുന്നു ബുധിമുട്ടണ്ടേ എന്നും വിനീതമായി എല്ലാ മരിയാതയോടും കൂടി അറിയിക്കുന്നു. നിങ്ങളുടെ ഒക്കെ 'അമ്മ പെങ്ങന്മാരൊക്കെ എങ്ങനെയാണോ പണിയെടുത്തു ജീവിക്കുന്നത് അതുപോലെ പണിയെടുത്താണ് ഞാൻ അടക്കം ഉള്ള മറ്റു സ്ത്രീകളും ജീവിക്കുന്നത്.

അഭിനയം
ചെയ്യുന്ന തൊഴിൽ അഭിനയം ആയതുകൊണ്ടും അവിടെ കഥാപാത്രങ്ങളിൽ ഉപയോഗിക്കുന്ന വസ്ത്രവും സ്വഭാവവും കണ്ടു അവളുടെ സ്വഭാവം ഇതുപോലെ ആകും എന്ന് കരുതി ഇത്തരം msg അയക്കുന്ന സദാചാരികളോട് ഒന്ന് മാത്രം പറയുന്നു ഈ ചിരിക്കുന്ന മുഖത്തിനു പിറകിൽ വാളെടുക്കാൻ ധൈര്യം ഉള്ള ഒരു മനസ്സും ഉണ്ട്.

പെണ്ണ്
ഞാൻ പെണ്ണാണ് പെണ്ണായി തന്നെ ജീവിക്കും മരണം വരെ.
(ഞാൻ സ്ക്രീൻഷോട്ട് dlt ചെയ്തത് ആരെയും പേടിച്ചിട്ടല്ല, ഞാൻ കാരണം ഒരു പാവം പയ്യൻ പൊങ്കാല വാങ്ങണ്ടല്ലോ എന്ന് ഓർത്തിട്ടാണ്. ഫോണിൽ നിന്നൊക്കെ ഓരോരുത്തരെ വിളിച്ചു ചീത്ത പറയുമ്പോൾ ഒന്നോർക്കണം ഇത് സൈബർ കാലം ആണെന്ന് )
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം












Click it and Unblock the Notifications