കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറ്റൊരു ജാതിയില്‍ നിന്ന് വിവാഹം കഴിച്ചാല്‍ ഒറ്റപ്പെടുത്തും;ജാതീയതയെ കുറിച്ച് സായ് പല്ലവി

Google Oneindia Malayalam News

ചെന്നൈ: സ്വന്തം നിലപാടുകളുകളും അഭിപ്രായങ്ങളും ആരുടെ മുമ്പിലും എവിടേയും തുറന്നു പറയാന്‍ ധൈര്യം കാണിക്കുന്ന വ്യക്തിയാണ് തെന്നിന്ത്യന്‍ നടി സായി പല്ലവി. 2 കോടി രൂപവരെ വാഗ്ദാനം ലഭിച്ചിട്ടും ഫേഷ്യല്‍ ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കാതിരുന്നതിന്‍റെ കാരണം വ്യക്തമാക്കി താരം ​ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സ്വന്തം സമുദായത്തിലെ ജാതീയതയെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി സായി പല്ലവി.

പാവ കഥൈകള്‍

പാവ കഥൈകള്‍


കഴിഞ്ഞയാഴ്ച നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത തമിഴ് ആന്തോളജി പാവ കഥൈകളിലെ 'ഊര്‍ ഇരവ്' എന്ന ചെറു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ചയായിരിക്കേയാണ് സ്വന്തം സമുദായത്തില്‍ ഇന്നും നിലനില്‍ക്കുന്നതും തുടര്‍ന്നു പോരുന്നതുമായ വിവേചനങ്ങലെ കുറിച്ച് തുറന്ന് പറഞ്ഞ് സായി പല്ലവി രംഗത്തെത്തിയത്.

പ്രകാശ് രാജിനൊപ്പം

പ്രകാശ് രാജിനൊപ്പം


വെട്രിമാരന്‍ സംവിധാനം ചെയ്ത ഊര്‍ ഇരവ് എന്ന ചിത്രത്തില്‍ പ്രകാശ് രാജിനൊപ്പം പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സായി പല്ലവിയാണ്. മറ്റൊരു സമുദായത്തില്‍ നിന്നുള്ളയാളെ വിവാഹം കഴിച്ചാല്‍ സമൂഹം ഒറ്റപ്പെടുത്തുന്ന രീതിയാണ് തന്‍റെ സമുദായത്തില്‍ ഉള്ളതെന്ന് താരം വ്യക്തമാക്കുന്നു. ഊര്‍ ഇരവ് എന്ന ചിത്രത്തില്‍ ചര്‍ച്ചാ വിഷയമാകുന്ന ബഡാഗ വിഭാഗത്തില്‍ പെട്ട വ്യക്തിയാണ് സായി പല്ലവി.

സായി പല്ലവി പറയുന്നു

സായി പല്ലവി പറയുന്നു

ചിത്രം ഏറെ ശ്രദ്ധേയമായതിന് പിന്നാലെ ഇംഗ്ലീഷ് മാധ്യമമായ ന്യൂസ് മിനുറ്റിന് നല്‍കിയ അഭിമുഖത്തിലാണ് സ്വന്തം സമുദായത്തിലെ ജാതി വേര്‍തിരുവുകളെ കുറിച്ച് സായി പല്ലവി വ്യക്തമാക്കുന്നത്. നിങ്ങള്‍ ബഡാഗ കമ്മ്യൂണിറ്റിയില്‍ നിന്നു വരുന്നയാളാണ്, വളര്‍ന്നുവരുമ്പോള്‍, ജാതിയെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ച്ചപ്പാട് എന്തായിരുന്നു? എന്ന ചോദ്യത്തിനാണ് താരത്തിന്‍റെ മറുപടി.

കുറച്ച് സോഫ്റ്റ് ആണ്

കുറച്ച് സോഫ്റ്റ് ആണ്

എന്‍റെ സമുദായത്തില്‍ നടന്നു വരുന്ന പല കാര്യങ്ങളെ കുറിച്ചും തനിക്ക് അറിയില്ലായിരുന്നുവെന്നതാണ് സത്യം. ഈ ക്രൂരതയെ കുറിച്ചും, ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ എത്രമാത്രം അക്രമങ്ങള്‍ നടക്കുന്നു എന്നതിനെ കുറിച്ചുമാണ് ഇപ്പോള്‍ നമ്മള്‍ സംസാരിക്കുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ എന്‍റെ സമുദായത്തിലെ ആളുകള്‍ കുറച്ച് സോഫ്റ്റ് ആണ്.

ബഡാഗ സമുദായം

ബഡാഗ സമുദായം

എന്നാല്‍ ചെറിയ പ്രായം മുതല്‍ തന്നെ വലുതാകുമ്പോള്‍ ബഡാഗ സമുദായത്തില്‍ പെട്ടയാളെ വിവാഹം കഴിക്കണമെന്ന് എന്നോട് പറയുമായിരുന്നു. പക്ഷെ സമുദായത്തിന് പുറത്ത് നിന്നും വിവാഹം കഴിച്ച കുറെ ആളുകള്‍ ഉണ്ട്. പുറത്ത് നിന്നുള്ള ഒരാളെ വിവാഹം കഴിച്ചതിന് ശേഷം അവരാരും തന്നെ കോട്ടഗിരിയിലെ ഹാട്ടിയില്‍ താമസിച്ചിരുന്നില്ല.

വേറൊരു രീതിയില്‍

വേറൊരു രീതിയില്‍


ബഡാഗ സമുദായത്തില്‍ നിന്നുള്ള ഒരാളെയാണ് ആ സമുദായത്തില്‍ നിന്നുള്ള ഒരാള്‍ വിവാഹം കഴിക്കുന്നതെങ്കില്‍ ആ ഗ്രമത്തിലുള്ളവര്‍ അവരെ വേറൊരു രീതിയിലാണ് കാണുക. അവര്‍ നിങ്ങളോട് ഇടപഴകാനോ, വിവാഹം ഉള്‍പ്പടേയുള്ള ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും നിങ്ങളെ ക്ഷണിക്കില്ല. അടുത്ത ബന്ധക്കുളുടെ മരണാനന്തര ചടങ്ങുകള്‍ക്ക് പോലും പോകാന്‍ നിങ്ങള്‍ക്ക് അനുവാദം ഉണ്ടാകില്ല.

സിനിമ ചെയ്ത ശേഷം

സിനിമ ചെയ്ത ശേഷം

ഇത് അവരുടെ രീതിയെ തന്നെ ബാധിക്കും. ആ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക് അവരെ ഇങ്ങനെ ഒഴിവാക്കുന്നത് സഹിക്കാനാവില്ല. ഊര്‍ ഉരവ് എന്ന സിനിമ ചെയ്ത ശേഷം എനിക്ക് എപ്പോഴെങ്കിലും ഇതേ കുറിച്ച് സംസാരിക്കേണ്ടി വരുമെന്ന് ഞാന്‍ അച്ഛനോട് പറഞ്ഞു. മറ്റ് സമുദായങ്ങളെയോ ജാതിയെ കുറിച്ചോ എനിക്ക് അറിയില്ലായിരിക്കും പക്ഷെ എന്‍റെ സ്വന്തം സമുദായത്തെ കുറിച്ച് എനിക്ക് അറിയാം.

ആഗ്രഹിക്കാത്ത ഒരാളെ

ആഗ്രഹിക്കാത്ത ഒരാളെ

എന്നാല്‍ സ്വന്തം സമുദായത്തില്‍ നിന്നും വിവാഹം കഴിക്കുന്നത് എല്ലായിടത്തും നടക്കുന്ന കാര്യമല്ലേയെന്നും അത് സംസ്‌ക്കാരത്തിന്റെ ഭാഗമല്ലേയെന്നുമായിരുന്നു അച്ഛന്റെ മറുപടി. സമുദാരത്തിന്‍റെ ഭാഗമാണെങ്കില്‍ അല്ലെങ്കിലും സമുദായം എന്ന പേര് പറഞ്ഞ് അവര്‍ ആഗ്രഹിക്കാത്ത ഒരാളെ തിരഞ്ഞെടുക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താനാവില്ലെന്ന് ഞാന്‍ പറഞ്ഞു.

മറ്റൊരു പെണ്‍കുട്ടി

മറ്റൊരു പെണ്‍കുട്ടി

ഇത് തന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണെന്നും ഞാന്‍ അച്ഛനോട് തുറന്നു പറയുകയും ചെയ്തു. എന്‍റെയും സഹോദരിയുടേയും കാര്യത്തില്‍ അച്ഛന്‍ സ്വതന്ത്രമായി ചിന്തിക്കുമെങ്കിലും മറ്റൊരു പെണ്‍കുട്ടിയെ കുറിച്ച് പൊതുവായി പറയുമ്പോള്‍ അത് അങ്ങനെയാണെന്ന് വരില്ല. ആ സമുദായ ചിന്തകളൊന്നും അദ്ദേഹത്തിന് മാറ്റാന്‍ കഴിയില്ലെന്നും സായി പല്ലവി പറഞ്ഞു.

Recommended Video

cmsvideo
Sai Pallavi fans against rowdy baby 1 billion poster | Oneindia Malayalam

English summary
actress Sai Pallavi about caste system;If married from another caste then we will be isolated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X