കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷില്‍ നിന്ന് മോശപ്പെട്ട അനുഭവം; വെളിപ്പെടുത്തലുമായി നടി, മന്ത്രിയായിരുന്ന വേളയില്‍ സംഭവിച്ചത്

  • By Desk
Google Oneindia Malayalam News

കൊച്ചി: മലയാള സിനിമാ ലോകത്ത് നിന്ന് അലോസരപ്പെടുത്തുന്ന വാര്‍ത്തകളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് ഇത്തരം വാര്‍ത്തകള്‍ തുടര്‍ക്കഥയായത്. വിവാദത്തില്‍ പലപ്പോഴും കാണുന്ന മുഖമാണ് ഗണേഷ് കുമാറിന്റേത്. ഒടുവില്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധ സൂചകമായി താരസംഘടനയില്‍ നിന്ന് രാജിവച്ച നടിമാര്‍ക്കെതിരെ പറഞ്ഞ ഗണേഷിന്റെ വാക്കുകള്‍ പരസ്യമായതും വിവാദമായി.

ഇപ്പോഴിതാ ഒരു നടി ഗണേഷില്‍ നിന്ന് മുമ്പുണ്ടായ അനുഭവം തുറന്നു പറഞ്ഞിരിക്കുന്നു. ഗണേഷ് സിനിമാ മന്ത്രിയായിരുന്ന വേളയിലായിരുന്നു തനിക്ക് മോശം അനുഭവമുണ്ടായതെന്ന് നടി സജിതാ മഠത്തില്‍ പറയുന്നു. മീഡിയ വണ്ണിനോടാണ് സജിതാ മഠത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്...

ദുരനുഭവം

ദുരനുഭവം

ചലച്ചിത്ര അക്കാദമിയില്‍ ജോലി ചെയ്തിരുന്ന വേളയിലെ ദുരനുഭവമാണ് സജിത മഠത്തില്‍ പറയുന്നത്. മന്ത്രിയായിരിക്കെ ഒരു ദിവസം ചലച്ചിത്ര അകാദമിയില്‍ ഗണേഷ് കുമാര്‍ അപ്രതീക്ഷിതമായി കയറിവരികയായിരുന്നു. മന്ത്രി വന്ന കാര്യം സെക്രട്ടറിയെ വിളിച്ച് അറിയിച്ചുവെന്ന് സജിത മഠത്തില്‍ പറയുന്നു.

തന്റെ കാബിന് മുന്നിലൂടെ

തന്റെ കാബിന് മുന്നിലൂടെ

ഗണേഷ് കുമാര്‍ തന്റെ കാബിന് മുന്നിലൂടെ പോകുന്നത് താന്‍ കണ്ടിരുന്നു. മന്ത്രിയോട് തനിക്ക് മുകളിലുള്ള സെക്രട്ടറി തലത്തിലെ ഉദ്യോഗസ്ഥരാണ് കാര്യങ്ങള്‍ സംസാരിക്കുക. അങ്ങനെയാണ് താന്‍ മനസിലാക്കിയിട്ടുള്ളത്. അതുകൊണ്ടാണ് സെക്രട്ടറിയെ വിളിച്ച് മന്ത്രി വന്ന കാര്യം അറിയിച്ചത്.

മന്ത്രി വിളിക്കുന്നു

മന്ത്രി വിളിക്കുന്നു

എന്താണ് ചെയ്യേണ്ടതെന്ന് സെക്രട്ടറിയോട് ചോദിച്ചു. താന്‍ ഇപ്പോള്‍ എത്താമെന്നായിരുന്നു മറുപടി. പ്യൂണ്‍ വന്ന് മന്ത്രി വിളിക്കുന്നുവെന്ന് പറഞ്ഞു. അകത്തേക്ക് ചെന്നു. മന്ത്രി ചെയര്‍മാന്റെ സീറ്റില്‍ ഇരിക്കുകയായിരുന്നു. മറ്റു പലരും അവിടെയുണ്ടായിരുന്നു. എല്ലാവരുടെയും മുന്നില്‍ വച്ച് മന്ത്രി ദേഷ്യപ്പെട്ടുവെന്നു സജിതാ മഠത്തില്‍ പറയുന്നു.

നിങ്ങള്‍ എന്തുകൊണ്ട് വന്നില്ല

നിങ്ങള്‍ എന്തുകൊണ്ട് വന്നില്ല

ഞാന്‍ വരുമ്പോള്‍ നിങ്ങള്‍ എന്തുകൊണ്ട് വന്നില്ല. നിങ്ങള്‍ വിളിച്ചാല്‍ മാത്രമേ വരൂ എന്നെല്ലാം ചോദിച്ച് ദേഷ്യപ്പെട്ടുവെന്ന് സജിതാ മഠത്തില്‍ പറയുന്നു. എനിക്ക് വേണമെങ്കില്‍ മാധ്യമങ്ങളെ വിഷയം അറിയിക്കാമായിരുന്നു. അല്ലെങ്കില്‍ വനിതാ കമ്മീഷനെ അറിയിക്കാമായിരുന്നു. ഒന്നും പ്രതികരിക്കാതെ തിരിച്ചുപോന്നു.

താന്‍ തിരിച്ചുപറഞ്ഞേനെ

താന്‍ തിരിച്ചുപറഞ്ഞേനെ

സ്വകാര്യമായിട്ടാണ് തന്നോട് ദേഷ്യപ്പെട്ടതെങ്കില്‍ താന്‍ തിരിച്ചുപറഞ്ഞേനെ. ഒരു സംഘടനയെ മൊത്തം ചീത്തപ്പേരിലെത്തിക്കുന്ന കാര്യമായതിനാലാണ് അന്ന് മൗനം പാലിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നുപറയുന്നതില്‍ തനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും സജിത മഠത്തില്‍ പറഞ്ഞു.

തുറന്നുപറച്ചിലിന്റെ കാലം

തുറന്നുപറച്ചിലിന്റെ കാലം

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം രൂപംകൊണ്ട ഡബ്ല്യുസിസിയുടെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളാണ് സജിതാ മഠത്തില്‍. മലയാള സിനിമാ മേഖല വ്യത്യസ്തമായ വഴിയില്‍ സഞ്ചരിക്കുന്നത് സജിത മഠത്തില്‍ ഉള്‍പ്പെടെയുള്ള ചില താരങ്ങളുടെ ധീരമായ ഇടപെടലിന്റെ ഫലമാണ്. ഇനി തുറന്നുപറച്ചിലിന്റെ കാലമാണെന്ന് സജിത മഠത്തില്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

 മീ ടൂ ക്യാംപയിന്‍

മീ ടൂ ക്യാംപയിന്‍

മലയാള സിനിമയില്‍ മീ ടൂ ക്യാംപയിന്‍ ഉണ്ടാകുമെന്ന് സജിതാ മഠത്തില്‍ പറയുന്നു. ആഗോള തലത്തില്‍ ഞെട്ടിക്കുന്ന വെളപ്പെടുത്തലുകള്‍ നടന്ന സോഷ്യല്‍ മീഡിയയിലെ പ്രചാരണമായിരുന്നു മീടു ക്യാംപയിന്‍. പ്രമുഖ നടിമാര്‍ വരെ തങ്ങള്‍ നേരിട്ട ലൈംഗിക പീഡനങ്ങള്‍ പരസ്യമാക്കുകയായിരുന്നു ക്യാംപയിനിലൂടെ. സമാനമായ പ്രചാരണം മലയാള സിനിമയില്‍ വന്നാല്‍ ആരൊക്കെ പ്രതിക്കൂട്ടില്‍ നില്‍ക്കുമെന്ന് കണ്ടറിയണം.

 നടിമാര്‍ മൗനം വെടിയും

നടിമാര്‍ മൗനം വെടിയും

ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയുടെ നടപടിയില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജിവച്ചിരുന്നു. മൂന്ന് നടിമാര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അമ്മയ്ക്ക് കത്ത് നല്‍കി. കൂടുതല്‍ താരങ്ങള്‍ അമ്മയുടെ പരിധി കടന്നുള്ള ഇടപെടലിനെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ നടിമാര്‍ മൗനം വെടിയാന്‍ പോകുകയാണെന്ന് സജിത മഠത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പറയുന്നത്.

 യാതൊരു ഭിന്നതയുമില്ല

യാതൊരു ഭിന്നതയുമില്ല

സഹിക്കാന്‍ കഴിയുന്നതിന് പരിധിയുണ്ട്. ഈ പരിധിയൊക്കെ കടന്നിരിക്കുകയാണ്. ഇനി തുറന്നുപറച്ചിലിന്റെ കാലമാണ്. കൂടുതല്‍ താരങ്ങള്‍ മൗനം വെടിയാന്‍ പോകുകയാണെന്നും സജിതാ മഠത്തില്‍ വിശദമാക്കി. വനിതാ കൂട്ടായ്മയില്‍ യാതൊരു ഭിന്നതയുമില്ല. മഞ്ജുവാര്യര്‍ വനിതാ കൂട്ടായ്മക്കൊപ്പമുണ്ടെന്നും സജിത മഠത്തില്‍ പറഞ്ഞു.

അവസരങ്ങള്‍ ഇല്ലാതാകുന്നു

അവസരങ്ങള്‍ ഇല്ലാതാകുന്നു

മഞ്ജുവാര്യര്‍ ഡബ്ല്യുസിസിക്ക് ഒപ്പമാണ്. അവരിപ്പോള്‍ സ്ഥലത്തില്ല. സ്ഥലത്തില്ലാത്തതിനാലാണ് അഭിപ്രായം പറയാത്തത്. മഞ്ജുവിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് വിഷയത്തില്‍ നേതൃത്വപരമായ പങ്കുവഹിക്കാത്തതെന്നും സജിതാ മഠത്തില്‍ പറഞ്ഞു. പുതിയ വനിതാ താരങ്ങള്‍ എല്ലാം തുറന്നുപറയുന്ന സാഹചര്യത്തിലേക്ക് വന്നിട്ടുണ്ട്. തുറന്നുപറയുമ്പോള്‍ അവര്‍ക്ക് അവസരങ്ങള്‍ ഇല്ലാതാകുകയാണെന്നും സജിതാ മഠത്തില്‍ പറഞ്ഞു.

ഇന്ത്യ റഷ്യയുമായി അടുക്കുന്നു; സ്വന്തം വഴിയില്‍ മുന്നോട്ട്; കണ്ണുരുട്ടി അമേരിക്ക!! ഉപരോധ ഭീഷണിയുംഇന്ത്യ റഷ്യയുമായി അടുക്കുന്നു; സ്വന്തം വഴിയില്‍ മുന്നോട്ട്; കണ്ണുരുട്ടി അമേരിക്ക!! ഉപരോധ ഭീഷണിയും

English summary
Actress Sajitha Madathil Recalled Former Minister Ganesh Kumar Shouting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X