'ഇനി എന്നെ അങ്ങനെ വിളിക്കരുത്, പേരില്‍ മാറ്റം വരുത്തുന്നെന്ന് സംയുക്ത'; താരം പറയുന്നത് ഇങ്ങനെ
എന്നെ സംയുക്ത എന്ന് വിളിച്ചാല്‍ മാത്രം മതി. മേനോന് എന്ന ജാതിവാല് മുമ്പ് ഉണ്ടായിരുന്നു.

മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് സംയുക്ത മേനോന്. തീവണ്ടി എന്ന സിനിമയിലൂടെ ടൊവിനോയുടെ നായികയായി എത്തിയ സംയുക്ത ഒട്ടേറെ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറി. ഇന്ന് മലയാളത്തെ കൂടാതെ തമിഴിലും തെലുങ്കിലും സംയുക്ത സാന്നിദ്ധ്യം അറിയിച്ചു. തെലുങ്കില്‍ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ റീമേക്കിലൂടെയാണ് സംയുക്ത ശ്രദ്ധ നേടിയത്. തന്റെ സിനിമ ജീവിതത്തെ കുറിച്ചൊക്കെ സംയുക്ത പല അഭിമുഖങ്ങളിലും തുറന്നുപറയാറുണ്ട്.

മേനോന് ഒഴിവാക്കുന്നു
എന്നാല്‍ ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ എടുത്ത ഒരു നിര്‍ണായക തീരുമാനത്തെ കുറിച്ച് പറയുകയാണ് സംയുക്ത. തന്റെ പേരിന്റെ കൂടെയുള്ള മേനോന് ഒഴിവാക്കുന്നു എന്നാണ് സംയുക്ത അറിയിച്ചിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രം വാത്തിയുടെ പ്രമോഷന്റെ അഭിമുഖത്തിലാണ് സംയുക്ത ഇക്കാര്യം വ്യക്തമാക്കിയത്. ധനുഷ് നായകനായ ചിത്രമാണ് വാത്തി.

ഇനി മേനോന് ചേര്‍ത്ത് വിളിക്കരുത്
തന്റെ പേരിന്റെ കൂടെ ഇനി മേനോന് ചേര്‍ത്ത് വിളിക്കരുതെന്നാണ് സംയുക്ത പറയുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ മേനോന് എന്ന അവസാന പേര് ഒഴിവാക്കിയിരുന്നെന്നും താരം വ്യക്തമാക്കുന്നു. ഫെബ്രുവരി 17ന് ആണ് വാത്തി തീയേറ്ററുകളിലേക്ക് എത്തുന്നത്. സ്കൂള്‍ ടീച്ചറുടെ വേഷത്തിലാണ് സംയുക്ത എത്തുന്നത്.

നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിരുന്നു
ചിത്രത്തിന്റെ പ്രമോഷനിടെ ഒരു മാധ്യമപ്രവര്‍ത്തക പേരിന്റെ കൂടെ മേനോന് ചേര്‍ത്ത് വിളിക്കുകയായിരുന്നു. എന്നാല്‍ തന്നെ ഇനി സംയുക്ത എന്ന് വിളിച്ചാല്‍ മതിയെന്നാണ് നടി പറഞ്ഞത്. എന്നെ സംയുക്ത എന്ന് വിളിച്ചാല്‍ മാത്രം മതി. മേനോന് എന്ന ജാതിവാല് മുമ്പ് ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ അഭിനയിക്കുന്ന സിനിമകളുടെ ടൈറ്റിലുകളില്‍ നിന്ന് മേനോന് നീക്കം ചെയ്യാന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

അഭിനന്ദന പ്രവാഹങ്ങൾ
കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്നെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് ജാതി വാല് ഒഴിവാക്കിയിരുന്നു. മാധ്യമങ്ങളും ഇനി തന്നെ സംയുക്ത എന്ന് വിളിക്കണമെന്നാണ് താരം പറയുന്നത്. ഇക്കാര്യം താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. സംയുക്തയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വലിയ അഭിനന്ദന പ്രവാഹങ്ങളാണ് സംയുക്തയെ തേടിയെത്തുന്നത്.

പാർവതിയും പേര് മാറ്റി
മലയാളത്തില്‍ കടുവയിലാണ് സംയുക്ത അവസാനമായി അഭിനയിച്ചത്. സായി ധരം തേജ് നായകനാകുന്ന വിരുപക്ഷ എന്ന തെലുങ്ക് ചിത്രമാണ് നടിയുടെ ഏറ്റവും പുതിയ പ്രോജക്ട്. അതേസമയം, ഇതിന് മുമ്പ് നടി പാര്‍വതിയാണ് പേരിനൊപ്പമുള്ള ജാതിവാല് മുറിച്ചുമാറ്റിയ മറ്റൊരു നടി. ഒരു കാലത്ത് സിനിമയ്ക്കകത്ത് പാര്‍വ്വതി മേനോന് എന്നാണ് ഈ നടി അറിയപ്പെടുന്നത്. എന്നാല്‍ താന്‍ മേനോന് അല്ലെന്നും പേരിന് പിന്നില്‍ എങ്ങനെ മേനോന് വന്നെന്നും അറിയില്ലെന്നാണ് പാര്‍വ്വതി പിന്നീട് അറിയിച്ചത്. ഇപ്പോള്‍ പാര്‍വതി തിരുവോത്ത് എന്നാണ് അറിയപ്പെടുന്നത്.
-
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത്












Click it and Unblock the Notifications